കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് മുന്നില്‍ രണ്ടു ദൗത്യം; വെളിപ്പെടുത്തി സിന്ധ്യ... സമയം വളരെ കുറവ്... ലക്ഷ്യം കാണും

Google Oneindia Malayalam News

ദില്ലി: സഹോദരി പ്രിയങ്കാ ഗാന്ധിയെ ദേശീയ രാഷ്ട്രീയത്തില്‍ ഇറക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നില്‍ വെച്ചത് രണ്ടു ദൗത്യങ്ങള്‍. വളരെ ശ്രമകരമായ ദൗത്യമാണ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കിയിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ വെളിപ്പെടുത്തി. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമല്ല കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസമാണ് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന പ്രദേശമാണ് കിഴക്കന്‍ ഉത്തര്‍ പ്രദേശ്. പ്രിയങ്കാ ഗാന്ധിയെ ജനറല്‍ സെക്രട്ടറിയായി നിയോഗിച്ച വേളയില്‍ തന്നെയാണ് യുപിയില്‍ ജ്യോതിരാദിത്യ സിന്ധ്യയെയും നിയമിച്ചത്.....

രണ്ടു ദൗത്യങ്ങള്‍ ഇങ്ങനെ

രണ്ടു ദൗത്യങ്ങള്‍ ഇങ്ങനെ

രണ്ടു ദൗത്യങ്ങളാണ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. ഒന്ന് വരും മാസങ്ങളില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. രണ്ടാമത്തേത് 2022ല്‍ നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും. രണ്ടിലും കോണ്‍ഗ്രസിന്റെ പ്രതിഛായ മെച്ചപ്പെടുത്തണം.

കോണ്‍ഗ്രസ് ഏറെ പിന്നാക്കം

കോണ്‍ഗ്രസ് ഏറെ പിന്നാക്കം

ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഏറെ പിന്നാക്കമാണ്. ഇതില്‍ മാറ്റം വരുത്തണം. 1989ന് ശേഷം കോണ്‍ഗ്രസിന് ശക്തമായ വേരോട്ടം യുപിയില്‍ ഉണ്ടായിട്ടില്ല. എസ്പി, ബിഎസ്പി, ബിജെപി എന്നീ കക്ഷികളാണ് പിന്നീട് യുപിയില്‍ തിളങ്ങിയത്. കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടുത്തണമെന്ന വലിയ ദൗത്യമാണ് പ്രിയങ്കയ്ക്ക് നല്‍കിയ രണ്ടാമത്തേത് എന്ന് ജ്യോതിരാദിത്യ സിന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ തിളങ്ങിയത് ബിജെപിയാണ്. 80 മണ്ഡലങ്ങളില്‍ 71 സീറ്റുകള്‍ ബിജെപി പിടിച്ചു. രണ്ടെണ്ണം സഖ്യകക്ഷിയായ അപ്‌ന ദളും. കോണ്‍ഗ്രസിന് ആകെ രണ്ടു സീറ്റില്‍ മാത്രമേ ജയിക്കാനായുള്ളൂ. സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധിയുടെ അമേത്തിയിലും.

കുറഞ്ഞ സമയം മാത്രം

കുറഞ്ഞ സമയം മാത്രം

കുറഞ്ഞ സമയമാണ് പ്രിയങ്കാ ഗാന്ധിക്ക് മുന്നിലുള്ളതെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു. പക്ഷേ, ദൗത്യം വളരെ വരുതാണ്. എങ്കിലും ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷയെന്നും ജ്യോതിരാദിത്യ സിന്ധി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിന്ധ്യയ്ക്ക് പടിഞ്ഞാറന്‍ യുപിയുടെ ചുമതലയാണ് രാഹുല്‍ നല്‍കിയത്.

രണ്ടു പ്രധാന യോഗങ്ങള്‍

രണ്ടു പ്രധാന യോഗങ്ങള്‍

കഴിഞ്ഞാഴ്ച പ്രിയങ്ക അമേരിക്കയില്‍ പോയിരുന്നു. ഈ വാരാദ്യത്തിലാണ് തിരിച്ചെത്തിയത്. അതിന് ശേഷം കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ രണ്ടു പ്രധാന യോഗങ്ങള്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് അന്തിമ രൂപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേര്‍ന്നത്.

കോണ്‍ഗ്രസിന്റെ മുന്നിലുള്ള വഴി

കോണ്‍ഗ്രസിന്റെ മുന്നിലുള്ള വഴി

സംഘടനാ തലത്തില്‍ ശക്തിപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള ഒരുവഴി. മറ്റൊന്ന് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തകരെ സജീവമാക്കുകയും ചെയ്യുക. ഈ രണ്ട് കാര്യങ്ങളില്‍ മുന്നേറ്റം നടത്തിയാല്‍ കോണ്‍ഗ്രസിന് യുപിയില്‍ തിരിച്ചുകയറാന്‍ സാധിക്കുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. യുപിയില്‍ മാറ്റമുണ്ടായാല്‍ രാജ്യത്താകമാനം പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

കോണ്‍ഗ്രസ് തളര്‍ന്നത്

കോണ്‍ഗ്രസ് തളര്‍ന്നത്

1989ല്‍ എന്‍ഡി തിവാരിയുടെ നേതൃത്വത്തിലാണ് ഉത്തര്‍ പ്രദേശില്‍ അവസാനമായി കോണ്‍ഗ്രസ് ഭരണം നടത്തിയത്. പിന്നീടാണ് അയോധ്യ പ്രശ്‌നവും സംവരണ വിവാദവും ശക്തിപ്പെട്ടത്. ഇതില്‍ വ്യക്തമായ നിലപാടെടുക്കാന്‍ പ്രയാസപ്പെട്ട കോണ്‍ഗ്രസ് അധികാരത്തില്‍ തളരുകയായിരുന്നു.

വോട്ടുബാങ്കുകള്‍ ചേര്‍ന്ന വഴി

വോട്ടുബാങ്കുകള്‍ ചേര്‍ന്ന വഴി

ഈ അവസരമാണ് എസ്പി, ബിഎസ്പി തുടങ്ങിയ കക്ഷികള്‍ക്ക് ഗുണം ചെയ്തത്. അയോധ്യ പ്രശ്‌നത്തിന്റെ മറവില്‍ ബിജെപിയും ശക്തിപ്പെട്ടു. മുന്നാക്ക വോട്ടുകള്‍ ബിജെപി കൈവശപ്പെടുത്തി. ദളിത്, മുസ്ലിം വോട്ടുകള്‍ എസ്പിയും ബിഎസ്പിയും സ്വന്തമാക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകള്‍ ചിതറുകയായിരുന്നു.

ഒട്ടേറെ പ്രത്യേകതകള്‍

ഒട്ടേറെ പ്രത്യേകതകള്‍

2014ല്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പ്രത്യേകതകളുള്ള തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. യുപിയിലെ രണ്ട് പ്രധാന കക്ഷികളായ എസ്പിയും ബിഎസ്പിയും ഒന്നിച്ചുവെന്നാണ് ഇതില്‍ പ്രധാനം. ഇരുപാര്‍ട്ടികളും ചേര്‍ന്ന് ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. ബിജെപിക്ക് മാത്രമല്ല കോണ്‍ഗ്രസിനും.

രണ്ടു മണ്ഡലങ്ങള്‍ വിട്ടുകൊടുത്തു

രണ്ടു മണ്ഡലങ്ങള്‍ വിട്ടുകൊടുത്തു

എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കി മല്‍സരിച്ചാല്‍ യുപിയില്‍ 51 സീറ്റ് നേടുമെന്നാണ് പ്രവചനങ്ങള്‍. എന്നാല്‍ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ് മല്‍സരിക്കുന്ന അമേത്തി, റായ്ബറേലി മണ്ഡലങ്ങളില്‍ എസ്പി-ബിഎസ്പി സഖ്യം മല്‍സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി അവസാന മുന്നേറ്റ ശ്രമം എന്ന നിലയില്‍ പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കിയിരിക്കുന്നത്. അവര്‍ക്ക് യുപിയില്‍ തന്നെ ചുമതല നല്‍കുകയും ചെയ്തു. പ്രിയങ്കയുടെ പ്രവര്‍ത്തനം ഫലം കാണുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇക്കാര്യം അറിയാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കണം.

മോദിയുടെ മന്‍കി ബാത്തിനെ വെല്ലാന്‍ രാഹുലിന്റെ ഷോ; ആദ്യഭാഗം പുറത്ത്, അപ്‌നി ബാത്ത് രാഹുല്‍കെ സാത്ത്മോദിയുടെ മന്‍കി ബാത്തിനെ വെല്ലാന്‍ രാഹുലിന്റെ ഷോ; ആദ്യഭാഗം പുറത്ത്, അപ്‌നി ബാത്ത് രാഹുല്‍കെ സാത്ത്

വേനലില്‍ പ്രളയം... നദികള്‍ കരകവിയും; ഇന്ത്യ വെള്ളത്തിനടിയിലാകും... ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍വേനലില്‍ പ്രളയം... നദികള്‍ കരകവിയും; ഇന്ത്യ വെള്ളത്തിനടിയിലാകും... ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍

English summary
Beyond Lok Sabha Polls, Congress Focuses on 'Dual' Plan With Priyanka Gandhi's Entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X