മാല്‍വ പിടിക്കാന്‍ എഎപി, ഭഗവന്ത് മന്നിനെ മത്സരിപ്പിക്കുന്നത് ധുരിയില്‍, വെല്ലുവിളി കോണ്‍ഗ്രസിന്
ദില്ലി: പഞ്ചാബില്‍ പോരാട്ടം കടുപ്പിച്ച് ആംആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്നിനെ വെച്ച് ചൂതാട്ടത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. ധുരി മണ്ഡലത്തില്‍ നിന്നാണ് ഭഗവന്തിനെ എഎപി മത്സരിപ്പിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള മാല്‍വ മേഖലയില്‍ നിന്നാണ് ഭഗവന്ത് മന്‍ മത്സരിക്കുന്നു. ധുരി മാല്‍വയുടെ ഭാഗമാണ്. ഏറ്റവും കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെയാണ് മാള്‍വയില്‍ ആംആദ്മി പാര്‍ട്ടി മത്സരിപ്പിക്കുന്നത്. ഇതിലൂടെ ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ലെന്ന് വോട്ടര്‍മാരോട് സൂചിപ്പിക്കുകയാണ് എഎപി. ഭഗവന്ത് മന്‍ മാള്‍വ മേഖലയിലെ ജനപ്രിയ നേതാവാണ്. കോണ്‍ഗ്രസിനെയാണ് ഈ മത്സരം കൂടുതല്‍ ബാധിക്കുക.

ഭഗവന്ത് മന്നിന്റെ ലോക്‌സഭാ മണ്ഡലമായ സംഗ്രൂരിന്റെ ഭാഗമാണ് ധുരി നിയമസഭാ സീറ്റ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭഗവന്തിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച നിയമസഭാ മണ്ഡലം ധുരിയാണ്. സംഗ്രൂര്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായിട്ടാണ് കിടക്കുന്നത്. ഇതില്‍ മൂന്ന് മണ്ഡലങ്ങള്‍ പട്ടികജാതി സംവരണമുള്ളതാണ്. ഇത് ഭഗവന്തിന് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്. ജാതിക്കതീതമായി വോട്ടുകള്‍ വര്‍ധിപ്പിക്കാനും ജനപ്രീതി വര്‍ധിപ്പിക്കാനും ഭഗവന്തിനെ മന്നിനെ സഹായിച്ചത് ഇത്തമൊരു സംവരണം മണ്ഡലമുള്ളത് കൊണ്ട്. ജാട്ട് സിഖായിട്ടും അദ്ദേഹം ഈ മണ്ഡലങ്ങളിലെല്ലാം മുന്‍തൂക്കം നേടിയത് ജനപ്രീതി ഒന്ന് കൊണ്ട് മാത്രമാണ്.
2012ലും 2017ലും കോണ്‍ഗ്രസാണ് ഈ സീറ്റ് വിജയിച്ചത്. എന്നാല്‍ 2017ല്‍ എഎപിയുടെ തരംഗം തന്നെയാണ് സംഗ്രൂരില്‍ ഉണ്ടായത്. എഎപിയുടെ ജസ്വീര്‍ സിംഗ് ജസ്സി ഷിഖോണ്‍ ഇവിടെ പരാജയപ്പെട്ടു. ദല്‍വീര്‍ സിംഗ് ഗോള്‍ഡിയോടായിരുന്നു തോല്‍വി. അതും 2811 വോട്ടിന്റെ മാത്രം തോല്‍വിയായിരുന്നു. ഇതോടെ തന്നെ എഎപി വന്‍ തോതില്‍ മുന്നേറ്റം നടത്തിയതായി വ്യക്തമായിരുന്നു. മാള്‍വയിലെ പല മണ്ഡലങ്ങളിലും ഇത്തവണ അട്ടിമറി നടക്കാന്‍ സാധ്യതയുണ്ട്. ദിര്‍ബയില്‍ നിന്ന് ഹര്‍പല്‍ സിംഗ് ചീമയുടെ സ്ഥാനാര്‍ത്ഥിത്വവും എഎപി പ്രഖ്യാപിച്ചിട്ടുണ്ട്. മാള്‍വയില്‍ തന്നെയാണ് ഈ മണ്ഡലവും ഉള്ളത്. 69 സീറ്റുകളാണ് മാള്‍വയില്‍ മാത്രമുള്ളത്. മാള്‍വ പിടിച്ചാല്‍ പഞ്ചാബ് പിടിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.
മാള്‍വയില്‍ ശക്തമായ സാന്നിധ്യമാണ് ഭഗവന്ത് മന്‍. മോദി തരംഗത്തെ അതിജീവിച്ചാണ് 2014ല്‍ ഇവിടെ നിന്ന് മന്‍ വിജയിച്ചത്. നാല് സീറ്റുകളാണ് പഞ്ചാബില്‍ നിന്ന് എഎപി വിജയിച്ചത്. ആയിരം രൂപ മാത്രമാണ് അന്ന് പ്രചാരണത്തിനായി മന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ഉപയോഗിച്ചത്. പാര്‍ട്ടിയില്‍ നിന്നും സംഭാവനയായും കിട്ടിയ പണം കൊണ്ടാണ് മന്‍ പിന്നീട് പ്രചാരണം നടത്തിയത്. 17.43 ലക്ഷം രൂപയാണ് ആകെ മന്‍ ചെലവഴിച്ചത്. 2.60 ലക്ഷം ചെലവഴിക്കാതെ അക്കൗണ്ടിലുമുണ്ടായിരുന്നു. പണമല്ല ജനപ്രീതിയാണ് ജയിക്കാന്‍ ആവശ്യമെന്ന് മന്‍ തെളിയിച്ചിരിക്കുകയാണ്. രണ്ട് ലക്ഷം വോട്ടുകള്‍ക്കാണ് മന്‍ ആദ്യം ജയിച്ചത്. 2019ല്‍ ഒരു ലക്ഷം വോട്ടിലേറെ നേടിയായിരുന്നു വിജയം.












Click it and Unblock the Notifications