കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യച്ചൂരി മാത്രമല്ല, ശ്രീനഗറിലേക്ക് മമതയും അഖിലേഷും വരില്ല; ഉറപ്പ് പറയാതെ ആർജെഡിയും

Google Oneindia Malayalam News

ദില്ലി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസമായ ജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന മഹാറാലിയില്‍ പ്രതിപക്ഷത്തെ പ്രമുഖ പാർട്ടികള്‍ പങ്കെടുത്തേക്കില്ല. തൃണമൂൽ കോൺഗ്രസ്, സി പി ഐ എം, ആർ ജെ ഡി, സമാജ്‌വാദി പാർട്ടി, ജെ ഡി യു, ബി എസ് പി തുടങ്ങിയ പാർട്ടികളാണ് ഭാരത് ജോഡോ യാത്രയുടെ സമാപന റാലിയില്‍ നിന്ന് വിട്ടുനിന്നേക്കുക.

ബി ആർ എസ്, ആം ആദ്മി പാർട്ടി തുടങ്ങിയവർ നേരത്തെ തന്നെ യാത്രയോട് സഹകരിച്ചിരുന്നില്ല. അതേസമയം, എന്‍ സി പി, ഡി എം കെ, പ്രതിനിധികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തേക്കും.

 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം പാർട്ടികള്‍ തമ്മിലുള്ള ഐക്യം വ്യക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് 23 പാർട്ടികളുടെ അധ്യക്ഷന്മാർക്ക് കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു. ഇതോടെ പൊതു തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിടുമെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുകയും ചെയ്തു.

'പ്രാക്കോട് പ്രാക്കാണ്': ദുരനുഭവം മാറിയില്ലെന്ന് ഓണം ബംപർ ജേതാവ്, ലോട്ടറിക്കട ഉപജീവന ലക്ഷ്യമല്ല'പ്രാക്കോട് പ്രാക്കാണ്': ദുരനുഭവം മാറിയില്ലെന്ന് ഓണം ബംപർ ജേതാവ്, ലോട്ടറിക്കട ഉപജീവന ലക്ഷ്യമല്ല

ഒരു മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ്

എ എ പി, ബി ആർ എസ്, വൈ എസ്ആർ കോൺഗ്രസ്, ബി ജെ ഡി, എ ഐ യു ഡി എഫ്, അകാലിദൾ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ കോൺഗ്രസ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. പാർട്ടി അധ്യക്ഷ മമത ബാനർജിയോ പാർട്ടിയിൽ നിന്നുള്ള മറ്റാരെങ്കിലുമോ ശ്രീനഗറിലേക്ക് പോകുമോ എന്ന ചോദ്യത്തിന് "ഒരുപക്ഷേ ഇല്ല," എന്ന മറുപടിയാണ് ഒരു മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

'ഡോക്ടറായിട്ടൊന്നും കാര്യമില്ല: ഞാനെന്ന അഹങ്കാരം ഉള്ളവർ ഒന്നുമാവില്ല'; തുറന്നടിച്ച് ഷിയാസ്'ഡോക്ടറായിട്ടൊന്നും കാര്യമില്ല: ഞാനെന്ന അഹങ്കാരം ഉള്ളവർ ഒന്നുമാവില്ല'; തുറന്നടിച്ച് ഷിയാസ്

ഉത്തർപ്രദേശ് യാത്രയുടെ ഭാഗമാകാനുള്ള

ഉത്തർപ്രദേശ് യാത്രയുടെ ഭാഗമാകാനുള്ള ക്ഷണം നിരസിച്ചെങ്കിലും ശ്രീനഗർ റാലിയിൽ പങ്കെടുക്കണമോയെന്ന് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച തീരുമാനം ഇതുവരെ എസ്പിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

Astrology Tips: വീട്ടില്‍ സമ്പാദ്യവും ഐശ്വര്യവും കുമിഞ്ഞ് കൂടും: ചെയ്യേണ്ടത് ഇത്രമാത്രം

ആർ ജെ ഡിയും തങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച്

ആർ ജെ ഡിയും തങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉപമുഖ്യമന്ത്രി തേജസ്വി യാദവോ മറ്റേതെങ്കിലും നേതാവോ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ പാർട്ടിയില്‍ ചർച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ആർ ജെ ഡി നേതാക്കള്‍ അറിയിക്കുന്നത്. തേജസ്വിയെയും ആർ ജെ ഡി സ്ഥാപകന്‍ ലാലു പ്രസാദിനെയും കോൺഗ്രസ് യോഗത്തിന് ക്ഷണിച്ചിരുന്നു.

പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ജനുവരി 30ന് നടക്കുന്ന പരിപാടിയിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് സി പി ഐ എം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കശ്മീരിലെ മുതിർന്ന സി പി ഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ സി വേണുഗോപാൽ അവകാശപ്പെട്ടെങ്കിലും പാർട്ടിയിൽ നിന്ന് ആരും പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് സി പി എം പറയുന്നത്

പങ്കെടുക്കാത്തതിന് മറ്റ് പാർട്ടികളെ

പങ്കെടുക്കാത്തതിന് മറ്റ് പാർട്ടികളെ കുറ്റപ്പെടുത്താൻ കോൺഗ്രസിന് കഴിയില്ലെന്നും ഒരു പാർട്ടി പരിപാടിയായാണ് യാത്ര ആരംഭിച്ചതെന്നും ക്യാൻവാസ് വലുതാക്കുമ്പോൾ മറ്റുള്ളവർ ചേരുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ഇടതു നേതാവ് പറഞ്ഞു. അതേസമയം സി പി ഐ നേതാവ് രാജ, ബിനോയ് വിശ്വം എന്നിവർ ശ്രീനഗറിലെത്തും.

ഖമ്മത്തിൽ ബി ആർ എസ് മേധാവി കെ ചന്ദ്രശേഖർ

അതേസമയം, അടുത്തിടെ ഖമ്മത്തിൽ ബി ആർ എസ് മേധാവി കെ ചന്ദ്രശേഖർ റാവു വിളിച്ചു ചേർത്ത റാലിയിലും മമത ബാനർജി പങ്കെടുത്തിരുന്നില്ല. അഖിലേഷ് യാദവ് എ എ പി മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാൾ, ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ തലത്തിൽ കൂടുതല്‍ ശക്താനാവാനുള്ള റാവുവിന്റെ റാവുവിന്റെ ലക്ഷ്യത്തോട് താല്‍പര്യമില്ലാത്തതിനാല്‍ മമത വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് സൂചന.

English summary
Bharat Jodo Yatra Concludes: Yachuri, Mamata, Akhilesh Yadav, Others May Not Attend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X