ബലാത്സംഗത്തിനിടെ പെണ്‍കുട്ടി പറഞ്ഞതുകേട്ട് ഞെട്ടി; ഇതോടെ അക്രമികള്‍ കൊല്ലാതെ വിട്ടു

  • Posted By:
Subscribe to Oneindia Malayalam

ഭോപാല്‍: ബലാത്സംഗവും കൊലപാതകവുമെല്ലാം തുടര്‍ക്കഥയാകുന്ന ഉത്തരേന്ത്യയില്‍ കഴിഞ്ഞദിവസം പ്രതികളെ കൈയ്യോടെ പിടികൂടേണ്ട അവസ്ഥയായിരുന്നു ഒരു പെണ്‍കുട്ടിക്ക്. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ അന്വേഷിക്കാന്‍ വിസമ്മതിച്ചതോടെയാണ് പോലീസ് ഉദ്യോഗസ്ഥന്റെ മകള്‍ക്ക് പ്രതികളെ സ്വയം പിടികൂടേണ്ടിവന്നത്.

ഉപരോധം ആറാം മാസത്തിലേക്ക്; ഭക്ഷ്യസുരക്ഷാ സൂചികയില്‍ ഖത്തര്‍ ഒന്നാമത്

നാലുപേര്‍ ചേര്‍ന്നായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിനിടെ ചെറുത്തെങ്കിലും അക്രമികള്‍ വെറുതെവിട്ടില്ലെന്ന് പെണ്‍കുട്ടി പറയുന്നു. ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞതോടെ അവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. തന്നെ കൊല്ലാതെ വിട്ടതും പോലീസുകാരന്റെ മകളാണെന്ന് പറഞ്ഞതോടെയാണെന്ന് പെണ്‍കുട്ടി പറഞ്ഞു.

rape

പ്രതികള്‍ തന്നെ തുടര്‍ച്ചയായി മര്‍ദ്ദിച്ചുകൊണ്ടിരുന്നു. രക്ഷിതാക്കളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഞാന്‍ ഉയര്‍ന്ന കുടുംബത്തിലേതാണോ പാവപ്പെട്ടവരാണോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. തന്നെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനാണ് പ്രതികള്‍ ശ്രമിച്ചിരുന്നത് എന്നായിരുന്നു ധാരണ.

ഇതേതുടര്‍ന്ന് രക്ഷിതാക്കള്‍ കൂലിപ്പണിക്കാരാണെന്ന് പറഞ്ഞു. ഇതോടെ അക്രമം വര്‍ധിച്ചു. പിന്നീട് പോലീസുകാരന്റെ മകളാണെന്ന് പറഞ്ഞതോടെയാണ് തന്നെ കൊലപ്പെടുത്താതെ വിട്ടയച്ചത്. പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നെങ്കില്‍ അവര്‍ കൊലപ്പെടുത്തുമായിരുന്നെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പെണ്‍കുട്ടിയെ ഭോപാലില്‍ വെച്ചായിരുന്നു നാലംഗം സംഘം അക്രമിച്ചത്. പ്രതികളെ പിന്നീട് പിതാവിന്റെ സഹായത്തോടെ പെണ്‍കുട്ടി പിടികൂടിയിരുന്നു.


English summary
Bhopal gangrape victim: They would’ve killed me if I told them my father was cop

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്