ദുരന്തം വിട്ടൊഴിയാതെ ഭോപ്പാൽ; മാത്യത്വം കൊതിച്ച് മൂന്നാം തലമുറയിലെ സ്ത്രീകൾ

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പാൽ: ഭോപ്പാൽ ദുരന്തം നടന്ന് 33 വർഷം പിന്നിടുമ്പോഴും അതിന്റെ വേട്ടയാടലിൽ നിന്ന് പൂർണ മുക്തി ലഭിക്കാതെ ഭോപ്പാൽ ജനത. ദുരന്തത്തിൽ ഏറ്റവും കൂടുതൽ യാതനങ്ങൾ നേരിടുന്നത് സ്ത്രീകളാണ്. വന്ധ്യതയാണ് ഭോപ്പാൽ ജനത  നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ദുരന്തം പിന്നിട്ട് 33 വർഷം പിന്നിട്ടിട്ടും സ്ത്രീകൾക്ക് പലർക്കും അമ്മയാകാൻ സാധിച്ചിട്ടില്ല. ഇപ്പോഴും പലർക്കും തുടച്ചായായി ഗർഭച്ഛിത്രം സംഭവിക്കുന്നുമുണ്ട്.

ആദ്യം തള്ളി ഇപ്പോൾ പിന്തുണച്ച് ട്രംപ്; റഷ്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ച നിയമപരം

ദുരന്തം സംഭവിച്ചു വർഷങ്ങൾ പിന്നിട്ടെങ്കിലും  ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന്  ജനങ്ങൾ ഇതുവരെ മുക്തി നേടിയിട്ടില്ല. വാതക ദുരന്തത്തിനു ശേഷം ഭോപ്പലിൽ പുരുഷൻമാർക്കും വന്ധ്യതാ പ്രശ്നങ്ങളുണ്ടായെന്നു ഭോപ്പാൽ ഗ്യാസ് പീഡിത് മഹിള ഉദ്യോഗ് സംഘതൻ കൺവീനർ അബ്ദുൾ ജബ്ബാർ പറഞ്ഞു.

ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിനു പിന്നിൽ ഉൻ മാത്രമല്ല; പ്രധാന പങ്ക് ഇവർക്ക്... നന്ദിയുമായി ഉൻ

സ്ത്രീകൾ ഇരയാകുന്നു

സ്ത്രീകൾ ഇരയാകുന്നു

33 വർഷങ്ങൾ പിന്നിടുമ്പോഴും യുണിയൻ കാർബൈഡിൽ നിന്ന് ചോർന്ന വാതകത്തിന്റെ ആഘാതം ഇന്നും ഇവിടെയുള്ള ജനങ്ങൾ അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് ഭർഗച്ഛിത്രം വരെ ഇന്നും സംഭവിക്കുന്നുണ്ട്. കൂടാതെ പല തരത്തിലുള്ള ഉദരരോഗങ്ങൾ ഇവരെ ബാധിക്കുന്നു.

പുരുഷൻമാരിലും ആരോഗ്യപ്രശ്നം

പുരുഷൻമാരിലും ആരോഗ്യപ്രശ്നം

സ്ത്രീകൾകളെ മാത്രമല്ല പുരുഷന്മാരോയും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരിലും വന്ധ്യകരണ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കൂടാതെ ജനിക്കുന്ന കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.ജനിക്കുന്ന കുട്ടികൾക്ക് കണ്ണ് , ചെവി പോലുള്ള അവയവങ്ങൾക്ക് വൈകല്യങ്ങൾ സംഭവിക്കുന്നു.

ഭോപ്പൽ ദുരന്തം

ഭോപ്പൽ ദുരന്തം

1984 ൽ ഡിസംബർ 2 നി രാത്രി യൂണിയൻ കാർബൈഡ് എന്ന കമ്പനിയിൽ നിന്ന് മീഥൈൽ ഐസോസയനേറ്റ് വാതകം ചോർന്നത്. ഇതാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. വാതക ചോർച്ചയിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവശേഷിക്കുന്ന ജനങ്ങൾ മാറാ രോഗത്തിന് അടിമകളാവുകയും ചെയ്തു.

 ലോകത്തിലെ ധദാരുണമായ ദുരന്തം

ലോകത്തിലെ ധദാരുണമായ ദുരന്തം

ഭോപ്പാൽ ദുരന്തത്തെ ലോകത്തിലെ ഏറ്റവും ദാരുണമായ ദുരന്തമായാണ് കണക്കാക്കുന്നത്. അഞ്ച് ലക്ഷത്തോളം പേരെയാണ് ദുരന്തം ബാധിച്ചത്. ഇപ്പോഴും അതിന്റെ പരിണിത ഫലങ്ങൾ ജനങ്ങൾ അനുഭവിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The tragedy that struck this city 33 years ago following methyl isocyanate leak from an industrial unit has not allowed some women to be mothers again and many homes have not been able to hear the playful voice of children.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്