കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോണ്ട് രാജ്ഞി വിവാഹം ചെയ്തത് മുസ്ലിമിനെ...!! ഇനി ബിജെപി എന്തു ചെയ്യും? ചോദ്യം കോണ്‍ഗ്രസ് വക

Google Oneindia Malayalam News

ഭോപ്പാല്‍: ഉത്തരേന്ത്യയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പേര് മാറ്റുന്നത് സജീവമാണ്. പല നഗരങ്ങളുടെയും റെയില്‍വെ സ്റ്റേഷനുകളുടെയും പേരുകള്‍ മാറ്റുകയാണ് ചെയ്യുന്നത്. ഉത്തര്‍ പ്രദേശിലെ അലഹാബാദും ഫൈസാബാദുമെല്ലാം ഇന്നില്ല. പകരം ഇവയ്‌ക്കെല്ലാം പുതിയ പേരിട്ടിരിക്കുന്നു. മധ്യപ്രദേശില്‍ അടുത്തിടെ പേര് മാറ്റിയ റെയില്‍വെ സ്റ്റേഷനാണ് ഹബീബ് ഗഞ്ച്.

ഈ റെയില്‍വെ സ്റ്റേഷന്റെ പുതിയ പേര് റാണി കമലാപതി റെയില്‍വെ സ്റ്റേഷന്‍ എന്നാണ്. പഴയ ഗോണ്ട് രാജ്ഞിയുടെ പേരാണ് സ്റ്റേഷന് നല്‍കിയത്. എന്നാല്‍ ഈ രാജ്ഞി വിവാഹം ചെയ്തത് മുസ്ലിം സൈനിക കമാന്ററെ ആണ് എന്നാണ് കോണ്‍ഗ്രസിന്റെ പുതിയ വെളിപ്പെടുത്തല്‍. ഇതോടെ ചര്‍ച്ചകള്‍ പലവിധമാണ് നടക്കുന്നത്....

മായാവതിയെ അമ്പരപ്പിച്ച് കോണ്‍ഗ്രസ്; മൂന്ന് നേതാക്കള്‍ 'കൈ' പിടിച്ചു... പ്രമുഖര്‍ ബിജെപിയിലേക്കുംമായാവതിയെ അമ്പരപ്പിച്ച് കോണ്‍ഗ്രസ്; മൂന്ന് നേതാക്കള്‍ 'കൈ' പിടിച്ചു... പ്രമുഖര്‍ ബിജെപിയിലേക്കും

1

കോണ്‍ഗ്രസ് രാജ്യസഭാംഗമായ രാജ്മണി പട്ടേല്‍ ആണ് ചരിത്രപരമായ കാര്യങ്ങള്‍ വിശദീകരിച്ചത്. റാണി കമലാപതി മുസ്ലിം സൈനിക കമാന്ററെയാണ് പ്രണയിച്ച് വിവാഹം ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയാണ്. ശിവരാജ് സിങ് ചൗഹാനാണ് മുഖ്യമന്ത്രി. ഹബീബ് ഗഞ്ച് റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയാണ് ചെയ്തത്.

2

കോടികള്‍ ചെലവഴിച്ചുള്ള പുനരുദ്ധാരണ പ്രവൃത്തികളാണ് ഹബീബ് ഗഞ്ച് റെയില്‍വെ സ്റ്റേഷനില്‍ നടന്നത്. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി ഉദ്ഘാടനം ചെയ്തു. ഈ വേളയിലാണ് പേര് മാറ്റവും നടന്നത്. ഭോപ്പാലിലെ റെയില്‍വെ സ്റ്റേഷന് ഭോപ്പാലിലെ പഴയ രാജ്ഞിയുടെ പേരിടാം എന്നായിരുന്നു ബിജെപിയുടെ നിര്‍ദേശം.

3

ഹബീബ് ഗഞ്ച് റെയില്‍വെ സ്റ്റേഷന്റെ പേര് ഇനി മുതല്‍ റാണി കമലാപതി എന്നായിരിക്കും. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഗോണ്ട് കമ്യൂണിറ്റി അംഗമാണ് റാണി. ഭോപ്പാലിലെ അവസാനത്തെ ഹിന്ദു രാജ്ഞിയാണ് റാണി കമലാപതി- മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിച്ചാണ് കോണ്‍ഗ്രസ് രാജ്യസഭാംഗം ചരിത്രം വിശദീകരിച്ചത്.

നാട്ടിലേക്ക് പണം ഇപ്പോള്‍ അയക്കേണ്ട; കാശ് എടുത്തുവച്ചോ... പ്രവാസികള്‍ക്ക് നേട്ടം, പക്ഷേ...നാട്ടിലേക്ക് പണം ഇപ്പോള്‍ അയക്കേണ്ട; കാശ് എടുത്തുവച്ചോ... പ്രവാസികള്‍ക്ക് നേട്ടം, പക്ഷേ...

4

ഗോണ്ട് രാജ്ഞി ശത്രുക്കളെ നേരിടാന്‍ മുസ്ലിം സൈനിക കമാന്ററുടെ സഹായം തേടി. പിന്നീട് അദ്ദേഹവുമായി പ്രണയത്തിലായി. വിവാഹവും നടന്നു. ശേഷം അവര്‍ ജലസമാധിയടഞ്ഞു. ഭോപ്പാലിലെ റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റിയതിലൂടെ തെറ്റിദ്ധാരണ പരത്താനാണ് ബിജെപി ശ്രമിച്ചത്. റാണി കമലാപതി ആരായിരുന്നുവെന്ന് അധികമാളുകള്‍ക്കും അറിയില്ലെന്നും പട്ടേല്‍ പറയുന്നു.

5

റാണി കമലാപതി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയായിരുന്നു. അവര്‍ രാജ്ഞിയായിരുന്നു. പിന്നീട് മുസ്ലിമിനെ വിവാഹം ചെയ്തു. ഇപ്പോള്‍ അവര്‍ ശരിക്കും ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കുകയാണ്. ഹിന്ദു-മുസ്ലിം പേര് പറഞ്ഞത് സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും പട്ടേല്‍ കുറ്റപ്പെടുത്തി.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

വോട്ട് കിട്ടാന്‍ വേണ്ടി ചരിത്രത്തെ മാറ്റുകയാണ് ബിജെപി. രാജാ-മഹാരാജമാരുടെ സ്വഭാവം എന്താണെന്ന് അറിയുമോ. അവര്‍ എന്താണ് രാജ്യത്തിന് വേണ്ടി ചെയ്തത് എന്നതിലേക്കൊന്നും ഞാന്‍ പോകുന്നില്ലെന്നും പട്ടേല്‍ പറഞ്ഞു. റാണി കമലാപതി മുസ്ലിമായിരുന്നോ എന്ന ചോദ്യത്തിന് ബിജെപിയാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടത് എന്നായിരുന്നു കോണ്‍ഗ്രസ് എംപിയുടെ മറുപടി. ബിജെപി നേതാക്കളുടെ മക്കള്‍ വരെ മുസ്ലിം കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്തിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു.

7

റാണി കമലാപതിയുടെ ഭരണം അഫ്ഗാന്‍ കമാന്റര്‍ ദോസ്ത് മുഹമ്മദ് ആണ് തകര്‍ത്തത് എന്നായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത്. ഒരിക്കലും ജയിക്കാന്‍ സാധ്യമല്ല എന്ന് ബോധ്യമായ വേളയില്‍ അവര്‍ ജലസമാധിയടയുകയായിരുന്നു. ഇന്നത്തെ ഭോപ്പാലിന്റെ ഭാഗമായ ലാല്‍ഗാട്ടിയില്‍ വച്ചാണ് റാണിയുടെ മകന്‍ നാവല്‍ ഷാ കൊല്ലപ്പെട്ടതെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഹബീബ് ഗഞ്ച് റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. റാണി വിവാഹം ചെയ്തത് നിസാം ഷായെ ആണ് എന്നാണ് കത്തില്‍ വിശദീകരിക്കുന്നത്. ഗിന്നോര്‍ഗഡ് ഭരണാധികാരി സൂരജ് സിങ് ഷായുടെ മകനാണ് നിസാം ഷാ എന്നും കത്തില്‍ പറയുന്നു.

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

English summary
Bhopal Old Ruler Rani Kamalapati Was Married to a Muslim; Congress MP Question to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X