പൗരത്വ ബില്ലിൽ പ്രതിഷേധം; ഭാരത് രത്ന നിരസിച്ച് ഭൂപൻ ഹസാരികയുടെ കുടുംബം
ഗുവാഹട്ടി: ആസാമിലെയും വടക്ക് കിഴക്കന്‍ ഇന്ത്യയിലും നടപ്പിലാക്കാന്‍ പോകുന്ന പൗരത്വബില്ലിനെതിരെ വിഖ്യാത സംഗീതജ്ഞനായ ഭൂപന്‍ ഹസാരികയുടെ മകന്‍ തേജ് ഹസാരിക. ഒട്ടും ജനപ്രിയമല്ലാത്ത തീര്‍ത്തും ജനങ്ങളെതിര്‍ക്കുന്ന ബില്ലിലേക്ക് ഹസാരികയെ വലിച്ചിഴയ്ക്കുകയാണെന്ന് മകന്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ റിപ്ലബ്ലിക്ക് ദിനത്തില്‍ ഭൂപെന്‍ദ എന്നറിയപ്പെടുന്ന ഭൂപന്‍ ഹസാരികയ്ക്ക് രാജ്യം ഭാരതരത്‌ന നല്‍കിയിരുന്നു. രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ആസാമിലടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കവേ ഹസാരികയെ ആദരമര്‍പ്പിച്ചിരുന്നു. മുന്‍സര്‍ക്കാര്‍ ആറും തന്നെ ഹസാരികയ്ക്ക് ഭാരതരത്‌ന സമ്മാനിച്ചില്ലെന്നും മോദി പറഞ്ഞിരുന്നു.
ഭാരതരത്‌നയ്ക്ക ഇന്ത്യയിലെ സമാധാനവും സമൃദ്ധിയും പാലിക്കില്ലെന്നും നേതൃത്വത്തിന്റെ ദീര്‍ഘ വീക്ഷണത്തിന് മാത്രമേ അത് സാധിക്കൂ എന്നും തേജ് പറയുന്നു. നിരവധി മാധ്യമങ്ങള്‍ അച്ഛന്റെ ഭാരതരത്‌ന സ്വീകരിക്കുമോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇത് വരെ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും അതിനാല്‍ തിരസ്‌കരിക്കാന്‍ മാച്രം ക്ഷണം ലഭിച്ചില്ലെന്നും തേജ് പറയുന്നു. ഇതെല്ലാം കുറച്ച് കാലത്തേക്ക് നിലനില്‍ക്കുന്നവയാണെന്നും തേജ് പറയുന്നു. യുഎസില്‍ കഴിയുന്ന തേജ് ഹസാരിക ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഇമെയില്‍സന്ദേശത്തിലാണ് ഇത് വ്യക്തമാക്കിയത്.

എന്നാല്‍ ആസാം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ഋഷികേശ് ഗോസ്വാമി പസാരികയുടെ കുടുംബം ഹൃദയപൂര്‍വ്വം സ്വീകരിച്ചെന്നും പൊതുമധ്യത്തില്‍ അംഗീകരിച്ചെന്നും പറയുന്നു. ഭാരതരത്‌ന തിരസ്‌കരിക്കുന്നത് മൂലം തേജ് തന്റെ അച്ഛന്‍ അത് അര്‍ഹിക്കുന്നില്ലെന്നാണോ പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. യുഎസില്‍ ഇരുന്നു കൊണ്ട് എന്തിനാണ് പൗരത്വ ബില്ലിനെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
ദില്ലിയില്‍ ആഭ്യന്തരമന്ത്രാലയവും തേജിനെ പരാമര്‍ശത്തെ എതിര്‍ത്തു. ഹസാരികയുടെ കുടുംബത്തില്‍ നിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചില്ലെന്നും പറയുന്നു. പൗരത്വ ഭേദഗതി ബില്ലിനെ എതിരെ വന്‍പ്രതിഷേധമാണ് ആസാം അടക്കമുള്ള വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നടക്കുന്നത്. പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്, എന്നിവിടങ്ങളിലെ ഹിന്ദു,സിക്ക്,ജെയ്ന്‍,ബുദ്ദിസ്റ്റ്,പാര്‍സി,ക്രിസ്ത്യന്‍ എന്നീ മതവിഭാഗങ്ങളില്‍പെട്ട കുടിയേറ്റകാര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ചൊവ്വാഴ്ച്ച ബില്ല് രാജ്യസഭയുടെ പരിഗണനയില്‍ വരും.
തന്റെ പിതാവിന്റെ വാക്കുകളും വരികളും പൗരത്വ ഭേദഗതി ബില്ലിനായി ഉപയോഗിക്കുകയാണെന്നാണ് തേജ് ഹസാരിക ആരോപിക്കുന്നത്. തികച്ചും വേദനിപ്പിക്കുന്ന ഒരു ബില്ല് പാസാക്കുന്ന ഭരംകൂടം പിതാവിന്റെ പദവിയെക്കൂടി വേദനിപ്പിക്കുന്നെന്നും തേജ് പറയുന്നു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഭൂപന്‍ ഹസാരെയുടെ ആരാധകര്‍ക്ക് ഇന്ത്യയിലെ പരമ്പാരാഗതമായ പൗരന്മാരുള്ള മേഖലയില്‍ ഇന്ത്യയ്‌ക്കെതിരായി, ഭരണഘടനയ്‌ക്കെതിരായി ജനാധിപത്യത്തിനെതിരായുള്ള ബില്ല്ാണിതെന്നും തേജ് പറയുന്നു.












Click it and Unblock the Notifications