മദ്ധ്യപ്രദേശ് അതിര്‍ത്തിയില്‍ നാടകീയരംഗങ്ങള്‍!!രാഹുല്‍ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു!!!

Subscribe to Oneindia Malayalam

ഭോപ്പാല്‍: കര്‍ഷക സമരം രൂക്ഷമായ മദ്ധ്യപ്രദേശില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് മുന്നറിയിപ്പ് മാനിക്കാതെ പ്രക്ഷോഭം നടക്കുന്ന മന്ദസേറിലെത്തിയ രാഹുലിനെ പോലീസ് കരുതല്‍ തടങ്കലില്‍ ആക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സമരം നടക്കുന്നിടത്തേക്ക് വരരുതെന്ന് രാഹുല്‍ ഗാന്ധിക്ക് പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു.

ആദ്യം മദ്ധ്യപ്രദേശ്-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് പോലീസ് രാഹുലിന്റെ വാഹനം തടഞ്ഞിരുന്നു. എന്നാല്‍ സമരം നടക്കുന്നിടത്തേക്ക് പോയെ തീരൂ എന്നു വാശി പിടിച്ച രാഹുല്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തരും പാര്‍ട്ടി പ്രവര്‍ത്തകരും നോക്കി നില്‍ക്കേ ബൈക്കില്‍ കയറി യാത്ര തുടര്‍ന്നു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് മറ്റൊരു ബൈക്കില്‍ രാഹുലിനെ അനുഗമിച്ചു. മൂന്ന് കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച കോണ്‍ഗ്രസ് നേതാക്കളെ വീണ്ടും പോലീസ് തടയുകയായിരുന്നു.എന്നാല്‍ ബൈക്കില്‍ നിന്നുമിറങ്ങി രാഹുല്‍ ഗാന്ധി വീണ്ടും നടന്ന് യാത്ര തുടര്‍ന്നു. പോലീസുകാരോട് കടുത്ത ഭാഷയില്‍ ദേഷ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് രാഹുലിനെ കരുതല്‍ തടങ്കലില്‍ ആക്കിയത്.

rahulgandhi

മദ്ധ്യപ്രദേശില്‍ ഉണ്ടായ ദുരനുഭവം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

English summary
Big drama in MP border as Rahul Gandhi is stopped from entering
Please Wait while comments are loading...