Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം: ബോഡോ സംഘടനാ മേധാവികള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍

ഗോഹട്ടി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും അസമില്‍ അധികാരം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. എന്നാല്‍ വലിയ വെല്ലുവിളി നേരിട്ടിരുന്ന ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞത് ആശ്വാസകരമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുനഃസംഘടന ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് അസമിലെ കോണ്‍ഗ്രസ് പാര്‍ട്ടി.

എം എസ് എഫില്‍ പൊട്ടിത്തെറി: സംസ്ഥാന അധ്യക്ഷന്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന് വനിതാ വിഭാഗം നേതാക്കള്‍: കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യൂ

ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെ ബോഡോലാന്‍ഡ് ഉള്‍പ്പടേയുള്ള സംസ്ഥാനത്തെ വിവിധ സംഘടിത ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുന്ന കോണ്‍ഗ്രസ് അവരില്‍ നിന്നുള്ള പ്രമുഖ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിച്ച് കൊണ്ടിരിക്കുകയുമാണ്.

റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ഗ്ലാമര്‍ ഫോട്ടോകള്‍: തരംഗമായി ബിഗ് ബോസ് താരത്തിന്‍റെ ബിക്കിനി ചിത്രങ്ങള്‍

ബോഡോ നേതാക്കള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി ബോഡോ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണ്‍ (ബി ടി ആർ) ലേക്കുള്ള കോൺഗ്രസിന്റെ ഈ മുന്നേറ്റത്തിന് നിലവിലെ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്, ഇവിടെയുള്ള രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ ഉടൻ തന്നെ ഉപതിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്.

പിജെഎസിബിഎം

പീപ്പിൾസ് ജോയിന്റ് ആക്ഷൻ കമ്മിറ്റി ഫോർ ബോഡോലാൻഡ് മൂവ്‌മെന്റിന്റെ (പി ജെ എ സി ബി എം) ചീഫ് കൺവീനർ ഗർജൻ മുഷാഹരി ഉൾപ്പെടെയുള്ള നിരവധി ഉന്നത നേതാക്കളാണ് വ്യാഴാഴ്ച കോൺഗ്രസിൽ ചേർന്നത്. ഏതാനും ദിവസം മുമ്പ്, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എ പി സി സി) ലോക്‌സഭാ എംപി ഗൗരവ് ഗൊഗോയിക്ക് ബിടിആറിലെ സംഘടനാ കാര്യങ്ങളുടെ ചുമതല നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളുടെ കോണ്‍ഗ്രസിലേക്കുള്ള ഒഴുക്ക് ഉണ്ടായിരിക്കുന്നത്.

ബിജെപി സർക്കാർ

2016-ൽ അസമിൽ ബി ജെ പി സർക്കാർ രൂപീകരിക്കുന്നതുവരെ കോൺഗ്രസ്-ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് (ബി പി എഫ്) സഖ്യത്തിന് ബോഡോലാന്‍ മേഖലയില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു. പിജെഎസിബിഎമ്മിന്റെ മറ്റ് 17 നേതാക്കളോടൊപ്പമാണ് മുഷഹാരി കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്. വർഷങ്ങളോളം ഓൾ ബോഡോ സ്റ്റുഡന്റ്സ് യൂണിയൻ (അബ്സു), നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് (പോഗ്രസീവ്) (N D F B-P) എന്നിവരോടൊപ്പം ഒരു പ്രത്യേക ബോഡോലാൻഡ് സംസ്ഥാനത്തിനായുള്ള സമരത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന നേതാവാണ് ഗർജൻ മുഷാഹരി.

ബോഡോ ഉടമ്പടി

2020 ജനുവരിയിൽ കേന്ദ്രത്തിന്റെ കീഴിൽ ഒപ്പിട്ട മൂന്നാമത്തെ ബോഡോ ഉടമ്പടിയാണ് ബിടിആറിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റുന്നത്. അന്നത്തെ അബ്സു നേതാവ് പ്രമോദ് ബോറോ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിന്റെ തലവനായപ്പോള്‍, മുൻ എൻ ഡി എഫ് ബി-പി നേതാവ് ഗോബിന്ദ ബസുമാട്ടറി എംഎൽഎയായി. ബിജെപിയുടെ സഖ്യകക്ഷിയായ യു പി പി എല്ലിന്‍റെ നേതാവായിട്ടായിരുന്നു ഇദ്ദേഹത്തിന്‍റെ മത്സരം.

ബോഡോലാൻഡ്

പ്രത്യേക സംസ്ഥാനമല്ലെങ്കിലും ബോഡോ ജനതയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനാണ് പ്രാധാന്യമെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മുഷഹാരി വ്യക്തമാക്കി. "ഞങ്ങൾ എല്ലാവരും ഒരു പ്രത്യേക ബോഡോലാൻഡിനുവേണ്ടി പോരാടി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നാമത്തെ ബിടിആർ ഉടമ്പടി ഒരു പ്രത്യേക ബോഡോലാൻഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല,"- അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഭരണം

സംസ്ഥാനത്തെ ഒന്നര പതിറ്റാണ്ടിന്റെ കോൺഗ്രസ് ഭരണകാലത്ത് ബിടിആറിലെ രാഷ്ട്രീയ കാര്യങ്ങൾ ഏതാണ്ട് സഖ്യകക്ഷിയായ ബിപിഎഫിന് കൈമാറിയതോടെയാണ് മേഖലയില്‍ കോൺഗ്രസിന് അതിന്റെ സ്ഥാനം നഷ്ടപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ മുഷഹരി വരുന്നതോടെ ബിടിആറില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോഡോ ജനവിഭാഗത്തിനിടയില്‍ സ്വാധീനമുള്ള നേതാവാണ് മുഷഹാരി.

ഉപതെരഞ്ഞെടുപ്പ്

ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി‌ടി‌ആറിൽ കോൺഗ്രസിലേക്കുള്ള ബോഡോ നേതാക്കളുടെ വരവ് പ്രതീക്ഷയുടെ ഒരു കിരണമായി മാറിയെന്നാണ് അസം കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ ബോറ പറഞ്ഞത്. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു പ്രമുഖ ബോഡോ നേതാവും കോൺഗ്രസിൽ ചേർന്നിട്ടില്ലെന്ന സാഹചര്യത്തിലാണ് ഇതിന് പ്രാധാന്യം ഏറുന്നത്.

കോൺഗ്രസ് മത്സരിച്ചില്ല

മുഴുവൻ ബോഡോ ജനവാസ മേഖലകളിലും പിജെഎസിബിഎമ്മിന് മികച്ച സംഘടനാ അടിത്തറയുണ്ട്. ചില അബ്സു നേതാക്കളും ഞങ്ങളോടൊപ്പം ചേരാൻ സാധ്യതയുണ്ടെന്നും ബോറ പറഞ്ഞു.എല്ലാ സീറ്റുകളും ഹഗ്രാമ മൊഹിലാരിയുടെ ബിപിഎഫിന് നൽകിയതിനാൽ ബിടിആറിലെ 12 നിയമസഭാ സെഗ്മെന്റുകളിൽ ഒന്നിൽ നിന്നും കോൺഗ്രസ് മത്സരിച്ചില്ല. ഈ തീരുമാനം കോൺഗ്രസ് പ്രവർത്തകരെ നിരാശരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ പ്രതീക്ഷ

ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ബിടിആറിൽ വലിയ പ്രതീക്ഷയുണ്ട്. ഈ ഊർജ്ജസ്വലരായ നേതാക്കളുടെ ഒത്തുചേരൽ പാർട്ടിക്ക് പുതിയ ജീവൻ നൽകിയിട്ടുണ്ട്. മേഖലയില്‍ സംഘടനാ സംവിധാനം ഉള്‍പ്പടെ ഉടന്‍ പുനഃരുജ്ജീവിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബിപിഎഫ്-കോൺഗ്രസുമായി സഖ്യം ഇല്ലാതായിട്ടുണ്ട്.

സഖ്യത്തിന്റെ ഭാഗം

എങ്കിലും അവരുടെ നേതാവ് ഹഗ്രാമയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ബോറയോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ തയ്യാറായിട്ടില്ലു. സഖ്യത്തിന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിപിഎഫ് ആഗ്രഹിക്കുന്നുവെങ്കിൽ അത് കോണ്‍ഗ്രസ് പരിഗണിക്കും. അല്ലാത്തപക്ഷം കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്നും ബോറ പറഞ്ഞു.

സ്വീകരണ ചടങ്ങില്‍

ബോഡോ നേതാക്കള്‍ക്കുള്ള സ്വീകരണ ചടങ്ങില്‍ ബോറ, അസം സിഎൽപി നേതാവ് ദേബബ്രത സൈകിയ, എപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കമലാക്ഷ്യേ പുർകയസ്ത, സക്കീർ ഹുസൈൻ സിക്ദർ തുടങ്ങിയവരും പങ്കെടുത്തു. നിലവിലെ ബിജെപി സർക്കാരിൽ സംസ്ഥാനത്തെ ജനങ്ങൾ നിരാശരാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി. പക്ഷെ അത് തിരിച്ചറിഞ്ഞ ജനം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാരിയിലും സെക്സി ലുക്കില്‍ മലൈക അറോറ: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    Don't ask for RTPCR from vaccinated people | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+