Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രമസമാധാനത്തിന് ആദ്യ പരിഗണന നല്‍കണമെന്ന് ഗവര്‍ണര്‍; കൊറോണ പ്രതിരോധമാണ് ആദ്യ ദൗത്യമെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വീണ്ടും അധികാരമേറ്റു. 200ലധികം സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് മമത മൂന്നാം തവണ ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ ഇല്ലാതാക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ആദ്യ പരിഗണന നല്‍കണമെന്ന് ഗവര്‍ണര്‍ മമതയോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആദ്യ പരിഗണന കൊറോണ പ്രതിരോധമാണെന്ന് മമത പറഞ്ഞു. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.

m

കൊറോണ പ്രതിരോധത്തിനാണ് ആദ്യ പരിഗണന. ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം യോഗത്തില്‍ പങ്കെടുക്കാന്‍ പോകും. യോഗ തീരുമാനങ്ങള്‍ ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നും മമത വ്യക്തമാക്കി. രണ്ടാമത്തെ പരിഗണന സംസ്ഥാനത്തെ ക്രമസമാധാനം പുനസ്ഥാപിക്കലിനാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ക്രമസമാധാന പാലനത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

അതേസമയം, തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമം നടത്തുന്നുവെന്ന് ബിജെപി ആരോപിച്ചു, മമത സത്യപ്രതിജ്ഞ ചൊല്ലുന്ന ദിവസമായ ഇന്ന് സംസ്ഥാന വ്യാപകമായി ധര്‍ണ സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+