• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർലമെന്റില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; കയ്യടക്കി ബിജെപി, ശശി തരൂരും പുറത്ത്

Google Oneindia Malayalam News

ദില്ലി: പാർലമെന്ററി പാനലുകളില്‍ പ്രതിപക്ഷ പാർട്ടികളെ തഴഞ്ഞ് കേന്ദ്ര സർക്കാർ. ചൊവ്വാഴ്ച നടത്തിയ പുനസംഘടനയില്‍ നാല് പ്രധാന പാർലമെന്ററി പാനലുകളിൽ ഒന്നിന്റെയും അധ്യക്ഷസ്ഥാനം പ്രതിപക്ഷ പാർട്ടികൾക്ക് നല്‍കാതെയാണ് കോണ്‍ഗ്രസിന്റെ ഒതുക്കല്‍. മൂന്ന് പതിറ്റാണ്ടിനിടയില്‍ ഇത് ആദ്യമായാണ് പാർലമെന്റില്‍ ഇത്തരമൊരു സാഹചര്യമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇൻഫർമേഷൻ ടെക്‌നോളജി പാനലിന്റെ തലവനായ തിരുവനന്തപുരം എംപി ശശി തരൂരിനെ ഉള്‍പ്പടെ മാറ്റിയാണ് നിയമനം. ശിവസേനയിലെ ഷിന്‍ഡെ വിഭാഗത്തില്‍ നിന്നുള്ള എംപിയാണ് ശശി തരൂരിന് പകരം ഐടി പാനലിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വന്നത്. ആഭ്യന്തരകാര്യ സമിതിയിയും കോണ്‍ഗ്രസിന് നഷ്ടമായി.

പുനസംഘടനയിലൂടെ, ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, ധനം, ആരോഗ്യം എന്നീ ആറ് പ്രധാന പാർലമെന്ററി കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം ബി ജെ പിക്കോ അവരുടെ സംഖ്യ കക്ഷികള്‍ക്കോ ഒപ്പമായി. കോൺഗ്രസ് എംപി ജയറാം രമേശിനെ മാത്രമാണ് പാനല്‍ അധ്യക്ഷ സ്ഥാനത്ത് നിലനിർത്തിയിരിക്കുന്നത്. സയൻസ് ആൻഡ് ടെക്‌നോളജി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച സമിതിയുടെ ചെയർമാനായി അദ്ദേഹം തുടരും.

പുനസംഘടനയിലൂടെ, ആഭ്യന്തരം, ഐടി, പ്രതിരോധം

പുനസംഘടനയിലൂടെ, ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, ധനം, ആരോഗ്യം എന്നീ ആറ് പ്രധാന പാർലമെന്ററി കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം ബി ജെ പിക്കോ അവരുടെ സംഖ്യ കക്ഷികള്‍ക്കോ ഒപ്പമായി.
കോൺഗ്രസ് എംപി ജയറാം രമേശിനെ മാത്രമാണ് പാനല്‍ അധ്യക്ഷ സ്ഥാനത്ത് നിലനിർത്തിയിരിക്കുന്നത്. സയൻസ് ആൻഡ് ടെക്‌നോളജി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച സമിതിയുടെ ചെയർമാനായി അദ്ദേഹം തുടരും.

ഈ മലയാളികളുടെ ഒരു ഭാഗ്യം: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും 44 കോടി മലയാളിക്ക്, കൂടാതെ കാറുംഈ മലയാളികളുടെ ഒരു ഭാഗ്യം: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും 44 കോടി മലയാളിക്ക്, കൂടാതെ കാറും

കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്വി

കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്വിയായിരുന്നു ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ചുമതല വഹിച്ചിരുന്നത്. ഇദ്ദേഹത്തെ മാറ്റി ബി ജെ പി എംപിയും റിട്ടയേർഡ് ഐ പിഎ സ് ഓഫീസറുമായ ബ്രിജ് ലാലിനെ നിയമിച്ചു. ഷിന്‍ഡെ വിഭാഗം ശിവസേന എംപി പ്രതാപ് റാവു ജാദവ് ആണ് എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ പിന്‍ഗാമി.

പാനല്‍ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്നും

അതേസമയം പാനല്‍ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടതിരെ രൂക്ഷ വിമർശനമാണ് കോണ്‍ഗ്രസ് നടത്തിയത്. കേന്ദ്ര സർക്കാറിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് മില്ലാകാർജ്ജുന്‍ ഖാർഗെ പാർലമെന്റി കാര്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയലിന് കത്ത് അയച്ചിരുന്നു. പരമ്പരാഗതമായി ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്മാർ പ്രധാന പ്രതിപക്ഷ പാർട്ടിയിൽ നിന്നുള്ളവരാണെന്നായിരുന്നു കോണ്‍ഗ്രസ് നല്‍കിയ കത്തിന്റെ ഉള്ളടക്കം.

ദില്‍ഷയാകെ തളർന്നു പോയി, അവർ തെറി വിളിച്ചാലും ഒന്നും പറയണ്ടെന്നായിരുന്നു അവളുടെ നിലപാട്: സൂരജ്ദില്‍ഷയാകെ തളർന്നു പോയി, അവർ തെറി വിളിച്ചാലും ഒന്നും പറയണ്ടെന്നായിരുന്നു അവളുടെ നിലപാട്: സൂരജ്

പരമ്പരാഗതമായി ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

"പരമ്പരാഗതമായി ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്മാർ പ്രധാന പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരാണ്," ഖാർഗെ കത്തില്‍ സൂചിപ്പിച്ചു. എന്നാല്‍ ഉപരിസഭയിലെ കോൺഗ്രസിന്റെ അംഗബലം കണക്കിലെടുത്ത്, ഒരു കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം മാത്രമേ അനുവദിക്കാനാകൂ എന്ന് ഗോയല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

തൃണമൂൽ കോൺഗ്രസിന് പുനഃസംഘടനയ്ക്ക് ശേഷം

2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം വിദേശകാര്യ, ധനകാര്യ ഹൗസ് പാനലുകളുടെ അധ്യക്ഷസ്ഥാനവും കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. ഭക്ഷ്യ ഉപഭോക്തൃ കാര്യങ്ങളിൽ പാർലമെന്ററി സമിതി അധ്യക്ഷനായിരുന്ന തൃണമൂൽ കോൺഗ്രസിന് പുനഃസംഘടനയ്ക്ക് ശേഷം ഒരു പാർലമെന്ററി കമ്മിറ്റിയുടെയും അധ്യക്ഷസ്ഥാനം ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ടി ആർ എസിനോടൊപ്പമുണ്ടായിരുന്ന വ്യവസായ പാർലമെന്ററി പാനല്‍

സമാജ്‌വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവിനെ ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി നിയമിച്ചപ്പോള്‍ ബി ജെ പി എം പി ലോക്കറ്റ് ചാറ്റർജി ആരോഗ്യത്തിന്റേയും വിവേക് ​​താക്കൂർ ഭക്ഷ്യകാര്യത്തിന്റേയും പാനല്‍ അധ്യക്ഷന്മാരാണ്. ഇതുവരെ ടി ആർ എസിനോടൊപ്പമുണ്ടായിരുന്ന വ്യവസായ പാർലമെന്ററി പാനലിന്റെ അധ്യക്ഷസ്ഥാനവും ഡി എം കെയ്ക്കാണ് നല്‍കിയത്

English summary
Big setback for Congress in parliamentary panels; BJP holds hands, Shashi Tharoor is also out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X