കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് ഹൗസില്‍ അടിപിടി... വാവിട്ട വാക്ക് വിനയായി; കടുത്ത നടപടിയിലേക്ക് കേന്ദ്രവും, സംപ്രേഷണം നിര്‍ത്തുമോ?

Google Oneindia Malayalam News

മുംബൈ: സഹ മത്സരാര്‍ത്ഥിക്ക് എതിരെ ജാതീയമായ പരാമര്‍ശം നടത്തിയതിന് ബിഗ് ബോസ് ഹിന്ദി സീസണ്‍ 14 ലെ മത്സരാര്‍ത്ഥിക്ക് എതിര ദേശീയ പട്ടികജാതി കമ്മീഷന്‍. അര്‍ച്ചന ഗൗതമിനെതിരെ ജാതിപരമായ പരാമര്‍ശം നടത്തിയ വികാസ് മനക്തലയ്ക്ക് എതിരെയാണ് നടപടി ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ എപ്പിസോഡിലാണ് സംഭവം.

ബിഗ് ബോസ് ഹിന്ദി സീസണ്‍ 16 ന്റെ ബുധനാഴ്ചത്തെ എപ്പിസോഡില്‍ അര്‍ച്ചന ഗൗതമും വികാസ് മനക്തലയും തമ്മില്‍ തര്‍ക്കം നടന്നിരുന്നത്. ബിഗ് ബോസ് ഹൗസിലെ അടുക്കളയില്‍ പാചകവുമായി ബന്ധപ്പെട്ട നടന്ന തര്‍ക്കമായിരുന്നു ഇരുവരും തമ്മിലുള്ള വഴക്കിലേക്ക് നയിച്ചത്. വികാസ് മനക്തല താന്‍ പാചകം ചെയ്യുന്നത് തടസപ്പെടുത്തി എന്ന് അര്‍ച്ചന ഗൗതം പറഞ്ഞിരുന്നു.

1

ഇതാണ് പിന്നീട് വലിയ വഴക്കിലേക്കാണ് നീങ്ങിയത്. ഇതിനിടെ വികാസ് മനക്തല അര്‍ച്ചന ഗൗതമിന് എതിരെ ജാതി പരാമര്‍ശം നടത്തുകയായിരുന്നു. അര്‍ച്ചന ഗൗതമിനെ താഴ്ന്ന ജാതിക്കാരി എന്ന് വിളിച്ചായിരുന്നു വികാസ് മനക്തല അഭിസംബോധന ചെയ്തിരുന്നത്. ഇതോടെ അര്‍ച്ചന ഗൗതം ദേഷ്യത്തില്‍ ബിഗ് ബോസ് ഹൗസിലെ അടുക്കളയില്‍ വെള്ളം നിറച്ച ഒരു പാത്രം തട്ടിമറിക്കുകയും ചെയ്തു.

പുതിയ വീട്, കാര്‍, സ്വര്‍ണാഭരണം... രാജയോഗം എന്നാല്‍ ഇതാണ്, പണം കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ..?പുതിയ വീട്, കാര്‍, സ്വര്‍ണാഭരണം... രാജയോഗം എന്നാല്‍ ഇതാണ്, പണം കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ..?

2

പിന്നാലെ ബിഗ് ബോസ് ഹൗസിലെ അടുക്കളയില്‍ മുഴുവന്‍ വെള്ളം ഒഴിക്കുകയും ചെയ്തു. എണ്ണ തിളച്ച് മറിയുന്ന പാത്രത്തിലേക്കും അര്‍ച്ചന ഗൗതം വെള്ളമൊഴിക്കാന്‍ ശ്രമിച്ചു. ബിഗ് ബോസ് ഹിന്ദി സീസണ്‍ 16 ലെ മറ്റ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും പിടിച്ച് മാറ്റിയാണ് രംഗം ശാന്തമാക്കിയത്. ഈ സംഭവത്തില്‍ ആണ് ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെട്ടതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീട് തല്ലിപൊളിച്ചത് പൊളി ഫിറോസും സജ്‌നയും തന്നെയോ..? ഞങ്ങള്‍ കണ്ടതാണ്; വെളിപ്പെടുത്തലുമായി അയല്‍വാസികള്‍വീട് തല്ലിപൊളിച്ചത് പൊളി ഫിറോസും സജ്‌നയും തന്നെയോ..? ഞങ്ങള്‍ കണ്ടതാണ്; വെളിപ്പെടുത്തലുമായി അയല്‍വാസികള്‍

3

മഹാരാഷ്ട്ര സര്‍ക്കാര്‍, സംസ്ഥാന പോലീസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, എന്‍ഡെമോള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കളേഴ്സ് ടിവി എന്നിവര്‍ക്ക് ആണ് ദേശീയ പട്ടികജാതി കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വികാസ് മനക്തലയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി ലഭിച്ച വിവരങ്ങളില്‍ സ്വമേധയാ കേസെടുത്തതായി ദേശീയ പട്ടികജാതി കമ്മീഷന്‍ അറിയിച്ചു.

'പെണ്ണുങ്ങളൊരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍, എന്തിനാണ് ലിപ്സ്റ്റിക്കിടുന്നത്'; വിവാദ പരാമര്‍ശവുമായി സുധീര്‍'പെണ്ണുങ്ങളൊരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍, എന്തിനാണ് ലിപ്സ്റ്റിക്കിടുന്നത്'; വിവാദ പരാമര്‍ശവുമായി സുധീര്‍

4

'ഇത് വ്യക്തമായും എസ് സി എസ് ടി നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 338 പ്രകാരം കമ്മീഷന് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ക്കനുസൃതമായി ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു എന്നാണ് ദേശീയ പട്ടികജാതി കമ്മീഷന്‍ പറയുന്നത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കക്ഷികളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും നോട്ടീസില്‍ പറയുന്നു.

5

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അര്‍ച്ചന ഗൗതം മത്സരിച്ച് പരാജയപ്പെട്ടിരുന്നു. നടനും മിനിസ്‌ക്രീന്‍ താരവുമാണ് വികാസ് മനക്തല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് വികാസ് മനക്തല ബിഗ് ബോസ് ഹിന്ദി സീസണ്‍ 16 ല്‍ എത്തിയത്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ഹോസ്റ്റ് ചെയ്യുന്ന ബിഗ് ബോസ് ഹിന്ദി സീസണ്‍ 16 ഒക്ടോബര്‍ ഒന്നിനാണ് ആരംഭിച്ചത്.

English summary
Bigg Boss Hindi Season 16: National Commission for SC's seek action on caste remarks in the show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X