കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്: ഗുരുതര രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാംസ്ഥാനത്ത്, ആകെ കേസുകള്‍ 250000 പിന്നിട്ടു

Google Oneindia Malayalam News

ദില്ലി: ആശങ്കയുണര്‍ത്തി ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 9938 പുതിയ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 258090 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ രോഗബാധിതരുടെ പട്ടികയില്‍ ആഗോള തലത്തില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ 7207 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. അതേസമയം 124095 പേര്ക്ക് രോഗമുക്തി നേടാനായി എന്നത് അശ്വാസം പകരുന്നത്. നിലവില്‍ 126788 രോഗികളാണ് രാജ്യത്ത് ഉള്ളത്.

അതേസമയം തന്നെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കണക്ക് ഗുരുതരാവസ്ഥയില്‍ തുടരുന്ന രോഗികളുടെ കണക്കാണ്. ലോകത്ത് തന്നെ കോവിഡ് ബാധിച്ച് ഗുരുതാരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. 8,944 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 16923 ഗുരുതര രോഗികളുള്ള അമേരിക്ക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

 corona

Recommended Video

cmsvideo
സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ | Oneindia Malayalam

രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയേയും മറികടന്ന് മുന്നോട്ട് പോവുകയാണ് മഹാരാഷ്ട്ര. 85975 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം മുവായിരത്തിലേറെ പേരെ രോഗികള്‍ ഉണ്ടായി. മഹാരാഷ്ട്രയില്‍ മരണ സംഖ്യയും മുവായിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 91 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 3060 പിന്നിട്ടു. 39314 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

 അയോധ്യയിലെ താല്‍ക്കാലിക രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നു, ഒപ്പം തിരുപ്പതിയും; മഥുരയിലെ ക്ഷേത്രങ്ങള്‍ തുറന്നില്ല അയോധ്യയിലെ താല്‍ക്കാലിക രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നു, ഒപ്പം തിരുപ്പതിയും; മഥുരയിലെ ക്ഷേത്രങ്ങള്‍ തുറന്നില്ല

'ഇന്ത്യയിലെ കാര്യം വ്യത്യസ്തമാണ്, മരണസംഖ്യകള്‍ കൂടുമ്പോഴേ നമ്മള്‍ സമൂഹവ്യാപനം തിരിച്ചറിയൂ'; മുന്നറിയിപ്പ്..!!'ഇന്ത്യയിലെ കാര്യം വ്യത്യസ്തമാണ്, മരണസംഖ്യകള്‍ കൂടുമ്പോഴേ നമ്മള്‍ സമൂഹവ്യാപനം തിരിച്ചറിയൂ'; മുന്നറിയിപ്പ്..!!

English summary
biggest single day jump in covid cases in inida; crosses 2,50,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X