Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറിൽ ഇന്ത്യ സഖ്യം തകർന്നടിയും..ബിജെപി കരുത്തിൽ എൻഡിഎ കുതിക്കും; സർവ്വെ ഫലം

അതിശക്തമായ പോരാട്ടത്തിനാണ് ബിഹാറിൽ കളമൊരുങ്ങിയിരിക്കുന്നത്. ഇത്തവണ ഏത് വിധേനയും ഭരണം പിടിക്കുമെന്നാണ് ആർജെഡി നയിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ അവകാശവാദം. ഉയർന്ന ഭൂരിപക്ഷത്തിൽ ഭരണം തുടരുമെന്ന് എൻഡിഎയും ആവർത്തിക്കുന്നു. എന്തായാലും ആർജെഡി മോഹം ഇക്കുറിയും ഫലം കാണില്ലെന്നാണ് തിരഞ്ഞെടുപ്പ് സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നത്. ജെവിസി പോൾ അഭിപ്രായ സർവേയിലാണ് ഇന്ത്യാ സഖ്യത്തിന് നിരാശ നല്‍ൽകുന്ന പ്രവചനം. 243 അംഗ ബിഹാർ നിയമസഭയിൽ മഹാസഖ്യം 93 -112 സീറ്റിനുള്ളിൽ ഒതുങ്ങുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. എൻഡിഎയ്ക്ക് 120 മുതൽ 140 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വേ പറയുന്നു.

നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഉയർന്നുവരുമെന്നാണ് പ്രവചനം. അവർക്ക് 70 മുതൽ 81 വരെ സീറ്റുകൾ ലഭിച്ചേക്കും. ജനതാദൾ (യു) 42 മുതൽ 48 സീറ്റുകൾ വരെയും, എൽജെപി (ആർവി) 5 മുതൽ 7 വരെയും, എച്ച്എഎം(എസ്) 2 സീറ്റും, ആർഎൽഎം 1 മുതൽ 2 വരെ സീറ്റുകളും നേടുമെന്നും സർവേ വിലയിരുത്തി.

rjdw-1

മഹാസഖ്യത്തിൽ, രാഷ്ട്രീയ ജനതാദളിന് (ആർജെഡി) കൂടുതൽ സീറ്റുകൾ ലഭിച്ചേക്കും. 69 മുതൽ 78 വരെ സീറ്റുകൾ വരെ ലഭിക്കാനാണ് സാധ്യത. കോൺഗ്രസ് 9 മുതൽ 17 വരെയും, സി.പി.ഐ (എം.എൽ) 12 മുതൽ 14 വരെയും, സി.പി.ഐ 1 സീറ്റും, സി.പി.എം 1 മുതൽ 2 വരെ സീറ്റുകളും നേടുമെന്ന് ജെവിസി പോൾ പറയുന്നു. പ്രശാന്ത് കിഷോറിന്റെ ജന സുരാജ് പാർട്ടിക്ക് ഒരു സീറ്റ് ലഭിക്കാനും സാധ്യതയുണ്ട്. എഐഎംഐഎം, ബിഎസ്പി, മറ്റ് പാർട്ടികൾ എന്നിവയ്ക്ക് 8 മുതൽ 10 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.

‌എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ആർക്കാണ് കൂടുതൽ ജനപിന്തുണ എന്ന ചോദ്യത്തിന് നിതീഷ് കുമാറിന് കനത്ത തിരിച്ചടിയാണ് സർവ്വേയിൽ ഉണ്ടായത്. തേജസ്വി യാദവിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേർ പിന്തുണ നൽകിയത്. 33 ശതമാനം പേർ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ 29 ശതമാനം പിന്തുണയോടെ നിതീഷ് കുമാർ രണ്ടാം സ്ഥാനത്തും, ചിരാഗ് പാസ്വാനും പ്രശാന്ത് കിഷോറും 10 ശതമാനം വീതം പിന്തുണയോടെ മൂന്നാം സ്ഥാനത്തുമെത്തി.ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് 9 ശതമാനം പിന്തുണ മാത്രമേയുള്ളൂ. മഹാസഖ്യത്തിലെ മറ്റ് നേതാക്കളെ 5 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചു..

എൻഡിഎയ്ക്ക് 41 ശതമാനം മുതൽ 43 ശതമാനം വരെ വോട്ട് ലഭിക്കാൻ സാധ്യതയുണ്ടെന്നും സർവ്വെ പ്രവചിച്ചു. മഹാസഖ്യം 39 ശതമാനം മുതൽ 41 ശതമാനം വരെ നേടി എൻഡിഎയ്ക്ക് തൊട്ടുപിന്നിലായിരിക്കും. ജന സുരാജ് പാർട്ടിക്ക് 6 ശതമാനം മുതൽ 7 ശതമാനം വരെയും, മറ്റ് ചെറുകിട പാർട്ടികൾക്ക് 10 ശതമാനം മുതൽ 11 ശതമാനം വരെയും വോട്ട് നേടാൻ കഴിയുമെന്ന് സർവേ പ്രവചിക്കുന്നു.

നവംബർ 6, നവംബർ 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 14-നാണ്. ഇത്തവണത്തെ അന്തിമ വോട്ടർ പട്ടികയിൽ 7.42 കോടി വോട്ടർമാരാണുള്ളത്.2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി 110 സീറ്റുകളിൽ മത്സരിച്ച് 74 സീറ്റുകൾ നേടി. അവർക്ക് 19.8% വോട്ട് വിഹിതമാണ് ലഭിച്ചത്. ജനതാദൾ (യുണൈറ്റഡ്) 115 സീറ്റുകളിൽ മത്സരിച്ച് 43 സീറ്റുകൾ നേടി, 15.7% വോട്ട് വിഹിതവും സ്വന്തമാക്കി. ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) ഏഴ് സീറ്റുകളിൽ മത്സരിച്ച് നാലെണ്ണം നേടുകയും 0.9% വോട്ട് വിഹിതം നേടുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+