കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിൽ കളിമാറ്റി കോൺഗ്രസ്; പ്രിയങ്ക ഗാന്ധി കളത്തിൽ.. അറ്റകൈയ്ക്ക് 'പ്ലാൻ ബി'യും

Google Oneindia Malayalam News

പട്ന; ബിഹാറിൽ ഒക്ടോബർ 28 മുതൽ നവംബർ ഏഴുവരെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍. പ്രഖ്യാപനം വന്നതോടെ തരഞ്ഞെടുപ്പ് ചർച്ചകൾ രാഷ്ട്രീയ പാർട്ടികൾ സജീവമാക്കിയിട്ടുണ്ട്. എന്നാൽ സഖ്യ ചർച്ചകളും സീറ്റ് വിഭജനവും പ്രതിപക്ഷത്തും ഭരണപക്ഷത്തും ഒരുപോലെ വെല്ലുവിളി തീർക്കുന്നുണഅട്.

മഹാസഖ്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ ഉയർത്തി കാട്ടുന്നതും സീറ്റ് വിഭജനം സംബന്ഘിച്ച അസ്വാരസ്യങ്ങളും മൂർച്ചിച്ചിരിക്കുകയാണ്. അതിനിടെ പ്രശ്ന പരിഹാരത്തിന് നേരിട്ട് ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിശദാംശങ്ങൾ ഇങ്ങനെ

 മുതലെടുക്കാനാവാതെ പ്രതിപക്ഷം

മുതലെടുക്കാനാവാതെ പ്രതിപക്ഷം

ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന് അത് മുതലെടുക്കാൻ സാധിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. മഹാസഖ്യമായി എൻഡിഎയെ നേരിടാൻ ആർജെഡി തയ്യാറെടുക്കുമ്പോഴും സീറ്റ് വിഭജനമാണ് പ്രധാന പ്രതിസന്ധി തീർക്കുന്നത്.

 എത്ര സീറ്റുകൾ ലഭിച്ചെന്ന്

എത്ര സീറ്റുകൾ ലഭിച്ചെന്ന്

ഇതുവരേയും ഏതൊക്കെ കക്ഷികൾക്ക് എത്ര സീറ്റുകൾ ലഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. നേരത്തേ അഭിപ്രായ ഭിന്നതകളെ തുടർന്ന് സഖ്യത്തിൽ നിന്ന് ജിതിൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പിയും മഹാസഖ്യം വിട്ടിരുന്നു. എൻഡിഎ സഖ്യമായി മത്സരിക്ുന്ന ജെഡിയുവിന് പിന്തുണ നൽകുമെന്ന് മാഞ്ചി വ്യക്തമാക്കി കഴിഞ്ഞു.

 മൂന്നാം മുന്നണി

മൂന്നാം മുന്നണി

മായാവതിയുടെ ബിഎസ്പി , ജൻവാദി പാർട്ടി എന്നിവയുമായി ചേർന്ന് മൂന്നാം മുന്നണിയായി മത്സരിക്കാനാണ് ആർഎസ്പിയുടെ തിരുമാനം. അതേസമയം ആർജെഡിയുടെ നിലപാടിൽ കോൺഗ്രസും കടുത്ത അതൃപ്തിയിലാണ്. സീറ്റ് വിഭജനമാണ് പ്രധാന കീറാമുട്ടി. കുറഞ്ഞത് 80 സീറ്റുകളെങ്ിലും തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ 60 കൂടുതൽ സീറ്റ് നൽകാനാവില്ലെന്നാണ് ആർജെഡി നിലപാട്.

 പ്രതിപക്ഷത്തിന് അനുകൂലം

പ്രതിപക്ഷത്തിന് അനുകൂലം

പ്രതിപക്ഷത്തിന് അനുകൂലമായ പല ഘടകങ്ങളും ഉണ്ടായിട്ടും മഹാസഖ്യത്തിൽ സമവായം ആകാതത്തിൽ ഇരുപക്ഷത്തും അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ച നിയന്ത്രിക്കാൻ പ്രിയങ്ക ഗാന്ധി തന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇതിനോടകം തന്നെ പ്രിയങ്ക ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 നിലപാട് മാറ്റി കോൺഗ്രസ്

നിലപാട് മാറ്റി കോൺഗ്രസ്

മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിലപാട് കോൺഗ്രസ് തിരുത്തിയതിന് പിന്നിൽ പ്രിയങ്കയുടെ ഇടപെടലാണെന്നാണ് കണക്കാക്പ്പെടുന്നത്. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കും. ആർജെഡി- കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി ഇടത് പാർട്ടികളെയും ഉൾപ്പെടുത്തണമെന്നുമാണ് ഇപ്പോഴത്തെ കോൺഗ്രസ് നിലപാട്.

 എൻഡിഎ സാധ്യത

എൻഡിഎ സാധ്യത

നിലവിലെ സാഹചര്യത്തിൽ മഹാസഖ്യത്തിലുണ്ടാകുന്ന വിള്ളലുകൾ എൻഡിഎയുടെ സാധ്യത വർധിപ്പിക്കുമെന്ന ഭയം നേതാക്കൾക്കിടയിൽ ശക്തമാണ്. ഈയൊരു ഘട്ടത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച് കടുംപിടിത്തം വേണ്ടെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ വികാരം. പ്രിയങ് ഗാന്ധിയും ഇതേ നിലപാടാണ് ആവർത്തിച്ചിരിക്കുന്നത്.

 പ്രിയങ്കയുമായി ചർച്ച നടത്തി

പ്രിയങ്കയുമായി ചർച്ച നടത്തി

നിലവിലെ സീറ്റ് ധാരണ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് ബിഹാർ കോൺഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹിലും പ്രിയങ്കയുമായി ചർച്ച നടത്തി. അതേസമയം പ്രിയങ്കയുടെ വരവോടെ ആർജെഡിയും നിലപാട് മയപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. 65 സീറ്റ് വരെ കോൺഗ്രസിന് നൽകാമെന്നാണ് പാർട്ടി നിലപാട്. അങ്ങനെയെങ്കിൽ 80 സീറ്റുകൾ എന്ന ആവശ്യത്തില് നിന്ന് കോൺഗ്രസ് പിൻമാറിയേക്കും.

 സീറ്റ് വിഭജനവും

സീറ്റ് വിഭജനവും

പ്രിയങ്ക ഗാന്ധിയുടെ ഇടപെടലോടെ ഉടൻ തന്നെ സഖ്യത്തിലെ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമവായമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ആർജെഡി വഴങ്ങുന്നില്ലേങ്കിൽ പ്ലാൻ ബിയും കോൺഗ്രസ് ഒരുക്കന്നുണ്ട്. ആർ‌ജെ‌ഡി കുറവ് സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നതെങ്ിൽ 243 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് കോൺഗ്രസ് തിരുമാനം.

 സ്ഥാനാർത്ഥി പ്രഖ്യാപനം

സ്ഥാനാർത്ഥി പ്രഖ്യാപനം

അതിനിടെ പ്രധാനപ്പെട്ട സീറ്റുകളിലെ സ്ഥാനാര്ത്ഥി പ്രഖ്യാപനം സംബന്ധിച്ച ചർച്ചകളിലേക്കും കോൺഗ്രസ് നേതൃത്വം കടന്ന് കഴിഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച മുതിർന്ന നേതാവ് അവിനാശ് പാണ്ഡെ, ബീഹാറിന്റെ ചുമതലയുള്ള ശക്തി സിംഗ് ഗോഹിൽ, സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് മദൻ മോഹൻ ഝാ എന്നിലർ യോഗം ചേർന്നിരുന്നു.

 തിരിച്ചടിയാകും

തിരിച്ചടിയാകും

പ്രധാന സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കോൺഗ്രസ് സഖ്യം വിട്ടാൽ അത് തിരിച്ചടിയാകുമെന്ന ഭയം ആർജെഡിക്ക് ഉണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് നൽകുന്നതാണ് ഗുണകരമെന്ന ചർച്ചകളും ആർജെഡിയിൽ ശക്തമാണ്. ഇനിയൊരു കക്ഷി കൂടി സഖ്യം വിട്ടാൽ ആർജെഡിയെ സംബന്ധിച്ച് അത് ആത്മഹത്യാപരമാണ്.

 ഇടതുപാർട്ടികൾ

ഇടതുപാർട്ടികൾ

ആർജെഡിയപടെ നിലപാടിൽ ചൊല്ലി ഇടത് പാർട്ടിയായ സിപിഐ (എംഎൽ) കഴിഞ്ഞ ദിവസം സഖ്യം വിട്ടിരുന്നു. മുപ്പത് സീറ്റുകളിൽ മത്സരിക്കുമെന്നാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇരുപതിലേറെ മണ്ഡലങ്ങളിൽ നിർണായക ശക്തിയാണ് സിപിഐ (എംഎൽ). മൂന്ന് എംഎൽഎമാരും പാർട്ടിക്ുണ്ട്. അതേസമയം മറ്റ് രണ്ട ്പ്രധാന ഇടതുപാർട്ടിയായ സിപിഐയും സിപിഎമ്മും സഖ്യത്തിനൊപ്പം മത്സരിക്കുമെന്നാണ് സൂചന.

English summary
Bihar assembly election; Priyanka gandhi to hold seat sharing talks with RJD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X