ബിഹാർ ഫലം; എൻഡിഎ കുതിപ്പിലും ശക്തി തെളിയിച്ച് ആർജെഡി; ആദ്യ മണിക്കൂറിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ ഡി എയുടെ വമ്പൻ കുതിപ്പിലും ശക്തി തെളിയിച്ച് ആർ ജെ ഡി. 73 സീറ്റുകളിലാണ് തേജസ്വി യാദവിന്റെ പാർട്ടി ലീഡ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 75 സീറ്റുകളായിരുന്നു ആർജെഡി നേടിയത്. അതേസമയം ആദ്യ മണിക്കൂറിൽ ദയനീയ പ്രകടനമാണ് കോൺഗ്രസ് കാഴ്ചവെക്കുന്നത്.
60 സീറ്റുകളിലാണ് ഇത്തവണ കോൺഗ്രസ് മത്സരിച്ചത്. എന്നാൽ 10 ൽ താഴെ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് ചെയ്യാൻ സാധിച്ചത്. അതേസമയം സീറ്റുകളുടെ എണ്ണത്തിൽ ബി ജെ പിക്ക് തൊട്ട് പിന്നിലെത്താൻ ആർ ജെ ഡിക്ക് കഴിയുന്നുണ്ട്. ബി ജെ പിയേക്കാൾ അഞ്ചോ ആറോ സീറ്റുകൾ പുറകിൽ മാത്രമാണ് ആർ ജെ ഡി.

അതേസമയം പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ വ്യക്തമായ ലീഡ് നേടാൻ എൻ ഡി എയ്ക്ക് കഴിഞ്ഞു. നിലവിൽ 130 ഓളം സീറ്റുകളിലാണ് എൻ ഡി എയുടെ കുതിപ്പ്. ബി ജെ പിയും നിതീഷ് കുമാറിന്റെ ജെ ഡി യുവും മികച്ച പ്രകടനമാണ് മുന്നണിയിൽ കാഴ്ച വെക്കുന്നത്. വലിയ അവകാശവാദങ്ങളുമായി തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങിയ പ്രശാന്ത് കിഷോറിന്റെ ജെ എസ് പിക്ക് ഒരിടത്ത് പോലും സീറ്റ് നേടാനായില്ല.
243 അംഗ നിയമസഭസഭയിൽ 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ഇത്തവണ 66.91 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറിയും സംസ്ഥാനത്ത് എൻ ഡി എ തന്നെ അധികാരം പിടിക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ സർവ്വേകളും പ്രവചിച്ചത്. ചില സർവ്വേകൾ 167 സീറ്റുകൾ വരെ എൻ ഡി എയ്ക്ക് പ്രവചിച്ചിരുന്നു. എന്നാൽ അത്രയും സീറ്റുകൾ നേടാൻ സഖ്യത്തിന് സാധിക്കുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. ഇന്ത്യ സഖ്യത്തിന് 80 മുതൽ 108 സീറ്റുകൾ വരെയാണ് സർവ്വേകളിലെ പ്രവചനം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ 125 എണ്ണവും നേടിയാണ് എൻ ഡി എ വിജയിച്ചത്. മുന്നണിയിൽ ബി ജെ പിയാണ് കൂടുതൽ സീറ്റുകൾ സ്വന്തമാക്കിയത്. 74 സീറ്റുകൾ പാർട്ടി നേടിയപ്പോൾ നിതീഷ് കുമാറിന്റെ ജെ ഡി യു 43 സീറ്റുകൾ കരസ്ഥമാക്കി. മുന്നണിയിലെ മറ്റ് പാർട്ടികളായ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച് എ എം), വികാസ്ശീൽ ഇൻസാൻ പാർട്ടി (വി ഐ പി) എന്നിവർ നാല് സീറ്റുകൾ വീതം നേടി.
അതേസമയം ആർ ജെ ഡിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ മഹാസഖ്യവും (മഹാഗഡ്ബന്ധൻ) മികച്ച പ്രകടനമായിരുന്നു കാഴ്വെച്ചത്. 110 സീറ്റുകളാണ് സഖ്യം നേടിയത്. ആർ ജെ ഡി 75 സീറ്റുകൾ നേടി സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. മഹാസഖ്യത്തിലെ ഇടതുപക്ഷ പാർട്ടികൾക്ക് മൊത്തം 16 സീറ്റുകൾ ലഭിച്ചു. ഇതിൽ സി പി ഐ(എം എൽ) ലിബറേഷൻ 12 സീറ്റുകളും, സി പി ഐ(എം) 2 സീറ്റുകളും, സി പി ഐ 2 സീറ്റുകളും നേടി. കൂടാതെ, ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എ ഐ എം ഐ എം) 5 സീറ്റുകൾ സ്വന്തമാക്കി. മറ്റ് പാർട്ടികളും സ്വതന്ത്രരും ചേർന്ന് ശേഷിക്കുന്ന 8 സീറ്റുകളിൽ വിജയിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications