കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: 53.51 ശതമാനം പോളിങ്ങോടെ രണ്ടാം ഘട്ടം അവസാനിച്ചു, ഫലം പത്തിന്!!

Google Oneindia Malayalam News

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം അവസാനിച്ചു. 53.51 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽ മോദി, തേജസ്വി യാദവ്, റാബ്രി ദേവി എന്നീ പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 53. 51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയതെന്നാണ് വോട്ടിംഗ് അവസാനിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. വോട്ടർമാരുടെ കൃത്യമായ എണ്ണം പിന്നീട് അറിയിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

എന്ത് വന്നാലും ഞാന്‍ വീണ്ടും ജയിക്കും, വരുന്നതെല്ലാം വ്യാജ സര്‍വേകളാണെന്ന് ട്രംപ്!!എന്ത് വന്നാലും ഞാന്‍ വീണ്ടും ജയിക്കും, വരുന്നതെല്ലാം വ്യാജ സര്‍വേകളാണെന്ന് ട്രംപ്!!

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നത്. കൊവിഡ് വ്യാപനത്തിനിടെ തിരഞ്ഞെടുപ്പ് പ്രകിയ സുഗമമായ നടത്താൻ സഹായിച്ച എല്ലാ പ്രവർത്തകർക്കും വളന്റിയർമാർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നന്ദി അറിയിച്ചിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദിഗയിലെ സർക്കാർ സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ട് ചെയ്യാൻ എത്തണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

12-vote-1604

മഹാഗത്ബന്ധൻ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ്, അമ്മ റാബ്രി ദേവി എന്നിവർ പട്നയിലെ 160 നമ്പർ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിൽ പങ്കെടുക്കാൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ജനങ്ങൾക്ക് അവരുടെ വോട്ടിന്റെ കരുത്ത് ഉപയോഗിച്ച് മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. തേജസ്വി യാദവ് പറഞ്ഞു. ബിഹാറിൽ മാറ്റത്തിന്റെയും വികസനത്തിന്റെയും ആവശ്യകതയുണ്ടെന്നാണ് റാബ്രി ദേവി എഎൻഐയോട് പ്രതികരിച്ചത്. മഹാതബന്ധനാണ് എല്ലായിടത്തും വിജയിക്കുക. ഞങ്ങൾക്ക് മുഴുവൻ റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ട്. ബിഹാറിലെ ജനങ്ങളാണ് ഞങ്ങൾക്ക് റിപ്പോർട്ട് നൽകുന്നതെന്നും റാബ്രി ദേവി കൂട്ടിച്ചേർത്തു.

English summary
Bihar Assembly Elections: Polling Ends for 2nd phase With 53.51% Turnout
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X