2024ൽ പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലെന്ന് നിതീഷ് കുമാർ, ലക്ഷ്യം പ്രതിപക്ഷ ഐക്യം

ബീഹാര്‍: പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024ല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി കൊണ്ടുളള മുദ്രാവാക്യങ്ങള്‍ വിളിക്കരുത് എന്നാണ് താന്‍ പാര്‍ട്ടി അംഗങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നത് എന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഇക്കാര്യം നേരത്തെ തളളിക്കളഞ്ഞിരുന്നു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമുണ്ടാക്കുന്നതിലാണ് നിതീഷ് കുമാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് തേജസ്വി യാദവിന്റെ പ്രതികരണം. അദ്ദേഹം മുഖ്യമന്ത്രിയാണ്, തങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ ആകെയുളള അജണ്ട പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്തുക എന്നതാണ്. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകണം എന്നുളള യാതൊരു ആഗ്രഹവും ഇല്ല, തേജസ്വി യാദവ് വ്യക്തമാക്കി.
നിതീഷ് കുമാര്‍ നിലവില്‍ ബീഹാറിലുടനീളം സമാധാന്‍ യാത്രയിലാണ്. ജനുവരി 5നാണ് സംസ്ഥാന വ്യാപക യാത്ര ആരംഭിച്ചത്. സംസ്ഥാനത്തെ 18 ജില്ലകളിലൂടെ സമാധാന്‍ യാത്ര കടന്ന് പോകും. കഴിഞ്ഞ 18 വര്‍ഷമായുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ക്കുളള അഭിപ്രായങ്ങള്‍ യാത്രയില്‍ നിതീഷ് കുമാര്‍ ആരായുന്നു. വെസ്റ്റ് ചമ്പാരനിലെ ബേട്ടിയയില്‍ നിന്നായിരുന്നു നിതീഷ് കുമാര്‍ യാത്ര തുടങ്ങിയത്.












Click it and Unblock the Notifications