നിതീഷ് എൻഡിഎ സംഖ്യം വിടും, 2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്ക് വെല്ലുവിളിയാകും; തുറന്നടിച്ച് പാസ്വാൻ
പാറ്റ്ന: ബീഹാര്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായുള്ള തിരക്കിലാണ് മുന്നണികള്‍. ശക്തമായ പ്രചരണ പരിപാടികള്‍ക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുന്നണികളെല്ലാം പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് പ്രചരണം കൊഴുപ്പിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനമാണ് ഓരോ ദിവസും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച പരാമര്‍ശമാണ് ഇപ്പോള്‍ ബീഹാര്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത്. വിശദാംശങ്ങളിലേക്ക്..

നിതീഷ് എന്‍ഡിഎ വിടും
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നണി വിട്ട് ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസംഖ്യത്തിലേക്ക് പോകുമെന്ന് ചിരാഗ് പാസ്വാന് പറയുന്നു. 2024ല്‍ നടക്കുന്ന ലോക്സഭ പൊതുതിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുമെന്നും ചിരാഗ് പറയുന്നു.

സത്യസന്ധമായ സംഖ്യമല്ല
നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയായ നളന്ദയില്‍ വച്ചായിരുന്നു ചിരാഗിന്റെ പരാമര്‍ശം. എന്‍ഡിഎ സംഖ്യത്തെ കുറ്റപ്പെടുത്തിയും ചിരാഗ് രംഗത്തെത്തി. ബിജെപി-ജെഡിയുവും ചേര്‍ന്ന സംഖ്യത്തിന് സത്യന്ധമായ കൂട്ടുകെട്ടല്ലെന്നും ചിരാഗ് പറഞ്ഞു. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും പോസ്റ്ററുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. അതില്‍ നിതീഷ് കുമാറിന്റെ ചിത്രമില്ല. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതിനാല്‍ 2014 ല്‍ മോദിയെ നിതീഷ് കുമാര്‍ വെല്ലുവിളിച്ചതിനാല്‍ സഖ്യത്തിന് സത്യസന്ധതയില്ലെന്നും പാസ്വന് വ്യക്തമാക്കി.

മഹാസംഖ്യത്തിനൊപ്പം
ഇന്ന് നിതീഷ് കുമാര്‍ ബിജെപിയോടൊപ്പമായിരിക്കും. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞാല്‍ അദ്ദേഹം 2024ല്‍ മഹാസംഖ്യത്തിനൊപ്പം പോകുമെന്നും പാസ്വാന് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതിന് പിന്നാലെയാണ് പാസ്വാന്റെ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നങ്ങോട്ട് നിതീഷിനെതിരെ രൂക്ഷവിമര്‍ശനമാണ് ചിരാഗ് ഉന്നയിച്ചത്.

വോട്ട് ചെയ്യില്ല
നിതീഷ് കുമാറിന് ആരും വോട്ട് ചെയ്യില്ലെന്ന് അറിയുന്നതുകൊണ്ടാണ് നരേന്ദ്ര മോദി ഇത്രയധികം തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതെന്ന് ചിരാഗ് പാസ്വാന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ജനപ്രീതിയില്ലായ്മയാണ് ഇതിന് കാരണമെന്നും ചിരാഗ് തുറന്നടിച്ചു. സംസ്ഥാനത്ത് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ മിക്കവയിലും പങ്കെടുക്കുന്നത് നരേന്ദ്ര മോദിയാണ് ഈ സാഹചര്യത്തിലായിരുന്നു ചിരാഗിന്റെ വിമര്‍ശനം.

മുഖ്യമന്ത്രി ആരണെന്ന് പോലും അറിയില്ല
സംസ്ഥാനത്തെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണെന്ന് പോലും ബീഹാറിലെ ജനങ്ങള്‍ക്ക് അറിയില്ല. ഈ സത്യം മോദിക്കും മനസിലായിട്ടുണ്ട്. ജനപ്രിയനല്ലാത്ത നിതീഷിന് വേണ്ടിയാണ് മോദി വിവിധ നിയോജക മണ്ഡലങ്ങളില്‍ റാലി സംഘടിപ്പിക്കുന്നതെന്നും ചിരാഗ് വ്യക്തമാക്കിയിരുന്നു. നിതീഷ് കുമാറുമായുള്ള പ്രശ്നത്തെ തുടര്‍ന്നാണ് എല്‍ജെപി മുന്നണി വിട്ടത്. തുടര്‍ന്ന് ജെഡിയു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എല്‍ജെപി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications