ആര്‍ജെഡിയുടെ വിജയം ആഘോഷിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകനെ തല്ലിക്കൊന്നു
പട്‌ന: മഹാസഖ്യത്തിന്റെ വിജയം ആഘോഷിച്ച ആര്‍ജെഡി പ്രവര്‍ത്തകനെ തല്ലിക്കൊന്നു. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയിലെ പ്രവര്‍ത്തകരാണ് തിരഞ്ഞടുപ്പ് ഫലം പുറത്ത് വന്നിന് തൊട്ടു പിന്നാലെ ആക്രമിയ്ക്കപ്പെട്ടത്. മൂന്നോളം പ്രവര്‍ത്തകര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ മരിയ്ക്കുകയായിരുന്നു.
മഹാസഖ്യത്തില്‍ 80 സീറ്റുകള്‍ നേടിയാണ് ലാലു പ്രസാദിന്റെ ആര്‍ജെഡി വിജയം ഉറപ്പിച്ചത്. ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്‍കിയ ലാലു-നിതീഷ് കുമാര്‍ സഖ്യത്തിന് ബീഹാറില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സംസ്ഥാനത്ത് ഉടനീളം ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയാഘോഷം സംഘടിപ്പിച്ചിരുന്നു.

ആരയിലെ നവാദ ഗ്രാമത്തില്‍ വിജയം ആഘോഷിയ്ക്കുന്നതിനിടെയാണ് ആര്‍ജെഡി പ്രവര്‍ത്തകരെ ഒരു സംഘം അഞ്ജാതര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദത്തില്‍ പരിക്കേറ്ര മൂന്ന് പ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഒരു പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. അക്രമികളില്‍ ചിലരെ തിരിച്ചറിയാമെന്ന് ആര്‍ജെഡി പ്രവര്‍ത്തകര്‍ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications