കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ ആകാന്‍ ശ്രമിച്ചു, പരാജയപ്പെട്ടപ്പോള്‍ യുവാവ് ജയിലിലായി, കഥ ഇങ്ങനെ

  • By ജാനകി
Google Oneindia Malayalam News

പട്‌ന: എല്ലാവരും മോഹന്‍ലാല്‍ ആകാന്‍ നോക്കിയാല്‍ വല്ല രക്ഷയും ഉണ്ടോ? മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്തിരുന്നു അതേ പേരില്‍. ഈ ചിത്രവും ശ്രദ്ധിയ്ക്കപ്പെട്ടു. ഇപ്പോഴിതാ ഈ സിനിമയില്‍ അവതരിപ്പിച്ചത് പൊലെ ഒരു കൊലപാതകം മറയ്ക്കാന്‍ ശ്രമിച്ചിരിയ്ക്കുകയാണ് 38കാരനായ പ്രതി. പക്ഷേ സിനിമയില്‍ മോഹന്‍ലാലും അജയ് ദേവ്ഗണും രക്ഷപ്പെട്ടത് പോലെ 38കാരന് രക്ഷപ്പെടാനായില്ല.

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് വൈശാലി സ്വദേശിയായ രജ്‌നീഷ് സിംഗ് കൊലപ്പെടുത്തിയത്. ശേഷം ദൃശ്യം മോഡലില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയോളം ബുദ്ധിയില്ലാത്തതിനാല്‍ രജ്‌നീഷ് സിംഗ് പിടിയ്ക്കപ്പെട്ടു .

ഇങ്ങനെ

ഇങ്ങനെ

വിവാഹിതനായ രജ്‌നീഷ് അക്കാര്യം മറച്ച് വച്ച് മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കി. മോഡേണായ ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പം ദില്ലിയില്‍ ജീവിയ്ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സൃഷ്ടി ജെയിന്‍ എന്ന പെണ്‍കുട്ടിയെ ഇത്തരത്തില്‍ സൈറ്റിലൂടെ കണ്ടെത്തി.

എത്തി

എത്തി

വിവാഹക്കാര്യം സംസാരിയ്ക്കുന്നതിന് വേണ്ടി സൃഷ്ടി പട്‌നയില്‍ എത്തി. എന്നാല്‍ രജ്‌നീഷിന്റെ കള്ളത്തരങ്ങള്‍ മനസിലാക്കിയ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറി.

പിന്തുടര്‍ന്നു

പിന്തുടര്‍ന്നു

റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോയ പെണ്‍കുട്ടിയെ രജ്‌നീഷും സുഹൃത്തും പിന്തുടര്‍ന്ന് വെടിവച്ച് കൊന്നു

ഇനിയാണ് ദൃശ്യം

ഇനിയാണ് ദൃശ്യം

കഴിഞ്ഞ വര്‍ഷം താന്‍ കണ്ട ദൃശ്യം സിനിമയിലെ രംഗങ്ങള്‍ യുവാവിന്റെ മനസില്‍ ഉണ്ടായിരുന്നു. ഇയാള്‍ ആദ്യം തന്റെ മൊബൈല്‍ ഫോണ്‍ ഒരു ലോറിയുടെ മുകളിലേയ്ക്ക് എറിഞ്ഞു.

വാഹനം

വാഹനം

താന്‍ ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫ്രീല്‍ഡ് ബുള്ളറ്റ് നദിയില്‍ ഉപേക്ഷിച്ചു

പണിപാളി

പണിപാളി

ലോറിയില്‍ നിന്നും മൊബൈല്‍ റോഡില്‍ വീണതോടെ പൊലീസ് ഇയാളെ കണ്ടെത്തി. സിനിമ സ്റ്റൈലില്‍ കൊലപാതകം മറയ്ക്കാന്‍ ശ്രമിച്ചത് ഇയാള്‍ സമ്മതിയ്ക്കുകയും ചെയ്തു.

English summary
Bihar man inspired by hit film Drishyam 'threw his phone on a truck to hide his location after killing girl who spurned him' .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X