'വാക്സിൻ വികസിപ്പിച്ച് സൗജന്യമായി നല്‍കി,'നിങ്ങള്‍ ജീവിച്ചിരിക്കാൻ കാരണം മോദി'; ബിഹാര്‍ മന്ത്രി
മുസാഫർപുർ: കൊവിഡ് പ്രതിസന്ധിഘട്ടത്തിൽ രാജ്യത്ത് നടത്തിയ വാക്സിനേഷൻ ഡ്രൈവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിഹാർ മന്ത്രി റാം സൂറത്ത് റായ്. ജനങ്ങൾ ജീവിച്ചിരിക്കാൻ കാരണം നരേന്ദ്ര മോദിയാണെന്ന് റാം സൂറത്ത് റായ് പറഞ്ഞു. മുസാഫർപുരിലെ പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
'നിങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ, അതിന്റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്കാണ്. അദ്ദേഹം കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് വാക്സിൻ വികസിപ്പിക്കുകയും രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകുകയും ചെയ്തു' കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിരവധി രാജ്യങ്ങൾ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും അതേസമയം, ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് നടക്കുന്നതെന്നും ബിഹാർ ബിജെപി നേതാവ് പറഞ്ഞു.

ഇപ്പോഴും പല രാജ്യങ്ങളും കൊവിഡ് പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയിലെ സാമ്പത്തികസ്ഥിതി വളരെ വേഗത്തിൽ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു.പാകിസ്താനിലുള്ളവരോട് സംസാരിച്ചു നോക്കൂ, അവിടത്തെ അവസ്ഥ എന്താണെന്ന് മധ്യമങ്ങളിൽ കൂടി നമുക്ക് മനസിലാകും എന്നാൽ ഇന്ത്യക്കാർ ഇപ്പോഴും സമാധാനത്തിലാണെന്നും റാം സുറത്ത് റായ് പറഞ്ഞു. അതേസമയം കഴിഞ്ഞാഴ്ചയാണ് രാജ്യം 200 കോടി ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.
പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കൂ എന്ന് മോദി; 72 റെയില്‍വെ സ്‌റ്റേഷനുകളുടെ പേര് മാറ്റും
മഹത്തായ നേട്ടം കൈവരിച്ച ശേഷം ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നത്. വാക്‌സിനേഷനായുള്ള ആഗോളയജ്ഞത്തെ ഇന്ത്യ ശക്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. രാജ്യമെമ്പാടും 200 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഉള്‍പ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു.
'ഇന്ത്യയില്‍ 200 കോടി ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി മറ്റൊരു നാഴികകല്ല് സൃഷ്ടിച്ചതിന് അഭിനന്ദനങ്ങള്‍. കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഈ കൂട്ടായ പ്രവര്‍ത്തനത്തിന് നന്ദി' എന്നായിരുന്നു ബില്‍ ഗേറ്റ്‌സ് ട്വിറ്ററില്‍ കുറിച്ചത്
തൂവെള്ള അഴകില്‍ റാണിയായി അനിഖ; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications