കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...

Google Oneindia Malayalam News

ദില്ലി: എസ്ഡിപിഐയുമായി രഹസ്യബന്ധം പുലര്‍ത്തുന്നു എന്ന ആരോപണം മുസ്ലിം ലീഗിനെതിരെ നേരത്തെയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നേതാക്കളുമായി മലപ്പുറം കൊണ്ടോട്ടിയില്‍ നടന്ന ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. എസ്ഡിപിഐയുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ് അന്ന് ലീഗ് നേതൃത്വം പറഞ്ഞത്.ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച എന്ന് എസ്ഡിപിഐ നേതാക്കളും പ്രതികരിച്ചു.

ഇപ്പോള്‍ വീണ്ടും എസ്ഡിപിഐ-ലീഗ് ബന്ധം ചര്‍ച്ചയാകുകയാണ്. ബിഹാറിലെ നിയമസഭയില്‍ എസ്ഡിപിഐക്കൊപ്പമാണ് അവിടെയുള്ള മുസ്ലിം ലീഗ്. കേരളത്തിലെ നേതൃത്വം മറിച്ചും പറയുന്നു....

 നാല് സഖ്യങ്ങള്‍

നാല് സഖ്യങ്ങള്‍

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമായും നാല് സഖ്യങ്ങളാണ് ജനവിധി തേടുന്നത്. ജെഡിയുവിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ, ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം, പപ്പു യാദവിന്റെ പിഡിഎ, അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ഉള്‍പ്പെടുന്ന മറ്റൊരു മുന്നണി എന്നിവയാണവ.

എന്‍ഡിഎയില്‍ കൂടുതല്‍ കക്ഷികളെത്തി

എന്‍ഡിഎയില്‍ കൂടുതല്‍ കക്ഷികളെത്തി

എന്‍ഡിഎ സഖ്യത്തില്‍ ജെഡിയുവിന് പുറമെ ബിജെപി, വിഐപി, എച്ച്എഎം എന്നിവയാണുള്ളത്. 243 സീറ്റുകള്‍ ജെഡിയുവും ബിജെപിയും തുല്യമായി പങ്കുവച്ചു. എച്ച്എഎമ്മിന് ജെഡിയുവും വിഐപിക്ക് ബിജെപിയും സീറ്റുകള്‍ വിട്ടുകൊടുക്കും. ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മും വിഐപിയും മഹാസഖ്യം വിട്ട് എന്‍ഡിഎയില്‍ ചേരുകയായിരുന്നു.

മഹാസഖ്യത്തിലുള്ളത്

മഹാസഖ്യത്തിലുള്ളത്

ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ്, ജെഎംഎം, ഇടതുപാര്‍ട്ടികള്‍ എന്നിവയാണ് മഹാസഖ്യത്തിലുള്ളത്. ജെഎംഎമ്മിന് സീറ്റുകള്‍ അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സഖ്യത്തില്‍ ഭിന്നത രൂക്ഷമാണ്. പ്രധാന പ്രതിപക്ഷ മുന്നണി മഹാസഖ്യമാണ്. സീറ്റുകള്‍ ലഭിക്കാത്തതിനാലാണ് ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും വിഐപിയും എച്ച്എഎമ്മും ഉണ്ടായിരുന്നത്. മൂന്നു പാര്‍ട്ടികളും സഖ്യംവിട്ടു.

എസ്ഡിപിഐയും ലീഗും

എസ്ഡിപിഐയും ലീഗും

പപ്പു യാദവ് നേതൃത്വം നല്‍കുന്ന ജെഎപിയാണ് അടുത്തിടെ പുതിയ മുന്നണി രൂപീകരിച്ചത്. ചെറുകക്ഷികള്‍ അടങ്ങുന്നതാണ് പ്രോഗ്രസീവ് ഡെമോക്രാറ്റിക് സഖ്യം (പിഡിഎ). ഈ സഖ്യത്തിലാണ് എസ്ഡിപിഐ ഉള്ളത്. ബിഹാറിലെ മുസ്ലിം ലീഗ് സംസ്ഥാന ഘടകത്തിന്റെ പിന്തുണ ഈ സഖ്യത്തിനാണ്.

പിഡിഎയിലെ കക്ഷികള്‍

പിഡിഎയിലെ കക്ഷികള്‍

പപ്പു യാദവിന്റെ ജെഎപിക്ക് പുറമെ, ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, എസ്ഡിപിഐ, ബഹുജന്‍ മുക്തി പാര്‍ട്ടി എന്നീ കക്ഷികളും പിഡിഎയില്‍ അംഗങ്ങളാണ്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ദേശീയ നേതൃത്വം പ്രത്യേക നിലപാട് എടുക്കാത്ത സാഹചര്യത്തിലാണ് ബിഹാര്‍ ഘടകം പിഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചത്.

നാലാമത്തെ സഖ്യം

നാലാമത്തെ സഖ്യം

അസദുദ്ദീന്‍ ഒവൈസി നേതൃത്വം നല്‍കുന്ന മറ്റൊരു സഖ്യവും ബിഹാറില്‍ ജനവിധി തേടുന്നുണ്ട്. സമാജ്‌വാദി ജനതാ ദള്‍ (എസ്‌ജെഡി), ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍എസ്പി എന്നിവരാണ് ഈ സഖ്യത്തിലുള്ളത്. ആര്‍എല്‍എസ്പി നേരത്തെ എന്‍ഡിയിലും പിന്നീട് മഹാസഖ്യത്തിലുമായിരുന്നു. മഹാസഖ്യത്തില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പുറത്തുപോരുകയായിരുന്നു.

മുസ്ലിം ലീഗ് നിലപാട്

മുസ്ലിം ലീഗ് നിലപാട്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുസ്ലിം ലീഗ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ബിഹാര്‍ ഘടകം പപ്പുയാദവിന്റെ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പക്ഷേ, കഴിഞ്ഞദിവസം മുസ്ലിം ലീഗ് ദേശീയ നേതൃത്വം മറിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്.

ലീഗ് ദേശീയ നേതൃത്വം പറയുന്നു

ലീഗ് ദേശീയ നേതൃത്വം പറയുന്നു

ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം. ബിഹാറില്‍ ബിജെപിക്കെതിരായ പ്രധാന മുന്നണി മഹാസഖ്യമാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടുന്ന സഖ്യമാണിത്. ഈ സഖ്യത്തെ വിജയിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രസ്താവനയില്‍ അറിയിച്ചു.

രാഷ്ട്രീയ മണ്ടത്തരം

രാഷ്ട്രീയ മണ്ടത്തരം

മതനിരപേക്ഷ സഖ്യത്തിനാണ് പിന്തുണ. ലാലു പ്രസാദ് യാദലിന്റെ പാര്‍ട്ടിയാണ് മഹാസഖ്യത്തിന് നേതൃത്വം നല്‍കുന്നത്. അവര്‍ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് വിശ്വാസം. രഥയാത്രയുടെ വേളയില്‍ ഇക്കാര്യം ബോധ്യപ്പെട്ടതാണ്. മുഖ്യപ്രതിപക്ഷത്തിനെതിരെ ചെറുകക്ഷികള്‍ മല്‍സരിക്കുന്നത് രാഷ്ട്രീയ മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

 പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും

പപ്പു യാദവിന്റെ മുന്നണിയില്‍ നിന്ന് പിന്‍മാറാന്‍ ദേശീയ നേതൃത്വം ബിഹാറിലെ മുസ്ലിം ലീഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറിച്ചാണ് തീരുമാനമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് ബിഹാറിലെ നേതാക്കളെ പുറത്താക്കുമെന്നും ലീഗ് നേതാക്കള്‍ കത്ത് നല്‍കി. അതേസമയം, മതിയായ പരിഗണന ലഭിച്ചാല്‍ സഖ്യത്തില്‍ തുടരാനാണ് ബിഹാര്‍ മുസ്ലിം ലീഗ് ഘടകത്തിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

 ലീഗ് ആശയക്കുഴപ്പത്തില്‍

ലീഗ് ആശയക്കുഴപ്പത്തില്‍

മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ മാസം 28നാണ് ആദ്യഘട്ട വോട്ടെടുപ്പ്. നവംബര്‍ മൂന്നിനും ഏഴിനും വോട്ടെടുപ്പ് നടക്കും. നവംബര്‍ 10നാണ് വോട്ടെണ്ണല്‍. പപ്പു യാദവിന്റെ സഖ്യത്തില്‍ മുസ്ലിം ലീഗ് തുടര്‍ന്നാണ് അത് എസ്ഡിപിഐക്കൊപ്പമാകും. മറിച്ച് മഹാസഖ്യത്തിലാണ് മുസ്ലിം ലീഗ് തുടരുന്നതെങ്കില്‍ അത് സിപിഎമ്മിനൊപ്പമായിരിക്കും.

Recommended Video

cmsvideo
Hathra's victim's family plans to leave the village | Oneindia Malayalam

English summary
Muslim League Bihar faction support SDPI alliance; PK Kunjalikkutty want to support RJD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X