പ്രധാനമന്ത്രിയാകാന്‍ ലാലുവിന്റെ മടിയിലിരുന്ന് ബിജെപിയെ ഒറ്റി; നിതീഷ് കുമാറിനെ കടന്നാക്രമിച്ച് അമിത് ഷാ
പാട്‌ന: ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ല്‍ പ്രധാനമന്ത്രിയാകുന്നത് ലക്ഷ്യമിട്ട് 'ലാലു പ്രസാദ് യാദവിന്റെ മടിയില്‍ ഇരിക്കാന്‍' ജെ ഡി യു നേതാവ് ബി ജെ പിയെ ഒറ്റിക്കൊടുത്തുവെന്ന് അമിത് ഷാ പറഞ്ഞു. നിതീഷ് കുമാഫിന് ബിഹാര്‍ ജനത തക്ക മറുപടി കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു.
ലാലു പ്രസാദ് യാദവിന്റെ മടിയില്‍ ഇരിക്കാന്‍ നിതീഷ് കുമാര്‍ ഞങ്ങളെ വഞ്ചിച്ചു. നിതീഷ് കുമാറിന് സീമാഞ്ചല്‍ തക്ക മറുപടി നല്‍കും രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ മാറ്റി നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാന്‍ കഴിയുമോ എന്നും അമിത് ഷാ ചോദിച്ചു. ബിഹാറില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതാണ് അമിത് ഷാ.

'പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത് കൊണ്ടാണ് ബി ജെ പി നിങ്ങളോട് കുലീനത കാണിച്ചത്. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍, അടുത്ത പ്രധാനമന്ത്രിയാകുന്നതിനായി നിങ്ങള്‍ ഞങ്ങളെ വഞ്ചിച്ചു. ബിഹാറിലെ ജനങ്ങള്‍ക്ക് നിങ്ങളെ അറിയാം. അവര്‍ നിങ്ങള്‍ക്ക് ഒരിക്കല്‍ആനുകൂല്യം നല്‍കി. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് നിങ്ങളെ അറിയാം, അമിത് ഷാ പറഞ്ഞു.

'അവര്‍ (ജെ ഡി യു-ആര്‍ ജെ ഡി) പറയുന്നു, ഞാന്‍ ഇവിടെ കലാപമുണ്ടാക്കാന്‍ വന്നതാണെന്ന്. ഞാന്‍ ഇവിടെ വന്നത് കലാപം ഉണ്ടാക്കാനല്ല. അതിന് ലാലു പ്രസാദ് യാദവ് മതി. നിതീഷ് ജി ലാലുജിയുടെ മടിയിലാണല്ലോ ഇപ്പോള്‍. എന്നാല്‍ അതിര്‍ത്തി ജില്ലകള്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നിങ്ങളോട് പറയാന്‍ ഞാനിവിടെയുണ്ട്. ഭയപ്പെടേണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ നമ്മള്‍ വിഷമിക്കേണ്ടതില്ല.

നിതീഷ് കുമാര്‍ ബി ജെ പിയുമായുള്ള ബന്ധം തകര്‍ത്ത് ആര്‍ ജെ ഡിയുമായി സഖ്യമുണ്ടാക്കിയതിന് ശേഷം അമിത് ഷാ ആദ്യമായാണ് ബീഹാര്‍ സന്ദര്‍ശിക്കുന്നത്. ലാലു പ്രസാദ് യാവും നിതീഷ് കുമാറും ബിഹാറിനെയും അതിന്റെ ജനവിധിയെയും വഞ്ചിച്ചു എന്നും അമിത് ഷാ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പൂര്‍ണിയയിലെ ചുനാപൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് അമിത് ഷാ എത്തിയത്.

പിന്നീട് ഇവിടെ നിന്ന് മെഗാ 'ജനസഭാ റാലി'യെ അഭിസംബോധന ചെയ്യാന്‍ രംഗഭൂമി ഗ്രൗണ്ടിലേക്ക് പോയി. ജന്‍ ഭാവ്‌ന റാലിയെ അഭിസംബോധന ചെയ്ത ശേഷം, അമിത് ഷാ കിഷന്‍ഗഞ്ചിലേക്ക് പുറപ്പെടും, അവിടെ വൈകുന്നേരം 4 മണിക്ക് അദ്ദേഹം സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് എം പിമാര്‍, എം എല്‍ എമാര്‍, എം എല്‍ സിമാര്‍, സംഘടനാ ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications