ബിഹാറില്‍ ബിജെപി ക്രിമിനലുകള്‍ക്ക് സീറ്റ് വില്‍ക്കുന്നുവെന്ന് പാര്‍ട്ടി എംപി
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ബി ജെ പി പണം വാങ്ങി ക്രിമിനലുകള്‍ക്ക് സീറ്റ് വില്‍ക്കുന്നതായി ആരോപണം. എതിര്‍ പാളയത്തില്‍ നിന്നുമല്ല ഈ ആരോപണം ഉയര്‍ന്നിരിക്കുന്നത് എന്നതാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. ബി ജെ പി എം പിയും മുന്‍ യൂണിയന്‍ ഹോം സെക്രട്ടറിയുമായ ആര്‍ കെ സിംഗാണ് പാര്‍ട്ടിയുടെ ബിഹാര്‍ ഘടകത്തിന് നേരെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ബി ജെ പി സീറ്റിന് പണം വാങ്ങുന്നത് കൊണ്ട് ഗുണം ലഭിക്കുന്നത് ക്രിമിനലുകള്‍ക്കാണ്. പാര്‍ട്ടിയുടെ ജനപ്രിയ എം എല്‍ എമാര്‍ക്ക് പലര്‍ക്കും ഇത്തവണ സീറ്റ് കിട്ടിയിട്ടില്ല എന്നും ആരോപണമുള്ളതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പറയുന്നു. ക്രിമിനലുകള്‍ക്ക് സീറ്റ് വിറ്റാല്‍ ലാലു പ്രസാദ് യാദവും ബി ജെ പി യും തമ്മില്‍ പിന്നെ എന്ത് വ്യത്യാസമാണ് ഉള്ളത് - ആര്‍ കെ സിംഗ് ചോദിച്ചു.

ഇത് മാത്രമല്ല, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ മോദി ഫോണ്‍കോളുകളോട് പ്രതികരിക്കുന്നില്ല എന്നും സിംഗ് കുറ്റപ്പെടുത്തി. ബി ജെ പിയുടെ സീറ്റ് വില്‍പന അണികളെ നിരാശപ്പെടുത്തിയിരിക്കുകയാണ് എന്നും സിംഗ് കുറ്റപ്പെടുത്തി. ഇക്കാര്യവുമായി ബന്ധപ്പെട്ട് രാജ്‌നാഥ് സിംഗും പാര്‍ട്ടി ദേശീയ പ്രസിഡണ്ട് അമിത് ഷായും സിംഗുമായി സംസാരിക്കാനിരിക്കുകയാണ്.
243 അംഗ ബിഹാര്‍ അസംബ്ലിയിലേക്ക് അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടിങ് നടക്കുക. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ എട്ടിനാണ് ഫലം അറിയുക. ഭരണകക്ഷിയായ ജെ ഡി യു - ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി എന്നീ കക്ഷികള്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ സഖ്യത്തിനെതിരെ മത്സരിക്കുന്നു.












Click it and Unblock the Notifications