കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മരണസംഖ്യ 9000 കടന്നു, ഒറ്റയടിക്ക് കൂട്ടിയത് 72 ശതമാനം, വെട്ടിലായി ബീഹാര്‍ സര്‍ക്കാര്‍

Google Oneindia Malayalam News

പട്‌ന: ഒറ്റ ദിവസം കൊണ്ട് കൊവിഡ് മരണങ്ങള്‍ 72 ശതമാനം കൂട്ടിയിരിക്കുകയാണ് ബീഹാര്‍ സര്‍ക്കാര്‍. ഇതുവരെ 5500 മരണങ്ങള്‍ മാത്രം രേഖപ്പെടുത്തിയിരുന്ന ബീഹാറില്‍ നാലായിരത്തിനടുത്ത് മരണങ്ങളാണ് കൂടിയത്. 9429 മരണങ്ങളാണ് ഇപ്പോള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. ബീഹാര്‍ സര്‍ക്കാര്‍ കൊവിഡ് കണക്കുകള്‍ മറച്ചുവെച്ചിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബീഹാറില്‍ ഇത്രയധികം മരണം കൊവിഡ് മൂലമാണെന്ന് രേഖപ്പെടുത്തിയതോടെ ഇന്ത്യയുടെ മരണനിരക്കും ഉയര്‍ന്നു. 6148 മരണമാണ് ഇന്ന് രാജ്യത്ത് രേഖപ്പെടുത്തി.

1

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

കൊവിഡ് രണ്ടാം തരംഗമുണ്ടായസാഹചര്യത്തില്‍ മരണസംഖ്യ വീണ്ടും പരിശോധിക്കണമെന്ന് പട്‌ന ഹൈക്കോടതി നേരത്തെ ബീഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ മരണനിരക്ക് കുറച്ച് കാണിച്ചു എന്ന പരാതിയിലായിരുന്നു ഹൈക്കോടതി നിര്‍ദേശം. മാര്‍ച്ച് 2020നും 2021നും ഇടയില്‍ ബീഹാറില്‍ 1600 പേര്‍ മരിച്ചുവെന്നാണ്. ഈ വര്‍ഷം ഏപ്രിലിനും ജൂണിനും ഇടയില്‍ 7775 മരണങ്ങളാണ് സംഭവിച്ചത്. നേരത്തെ സംഭവിച്ചതിനെ ആറ് മടങ്ങ് മരണങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്.

എല്ലാ ജില്ലകളിലും നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് 72 ശതമാനത്തോളം കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 38 ജില്ലകളില്‍ നിന്നുള്ള കണക്കാണിത്. അതേസമയം ഈ മരണങ്ങള്‍ നടന്ന കാലയളവോ ദിവസങ്ങളോ ഒന്നും ബീഹാര്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലില്ല. തലസ്ഥാന നഗരിയായ പട്‌നയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 2303 മരണങ്ങളാണ് പട്‌നയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ അധിക മരണങ്ങള്‍ രേഖപ്പെടുത്തിയത് പട്‌നയിലാണ്. പരിശോധനയില്‍ ഇവിടെ കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പട്‌നയിലെ സര്‍ക്കാര്‍ ശവസംസ്‌കാര കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ 3243 കൊവിഡ് സംസ്‌കാരങ്ങള്‍ നടന്നിട്ടുണ്ട്. ഇത് പുതിയ വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ജില്ലയില്‍ നിന്നുള്ള ഒരാള്‍ പട്‌നയില്‍ വന്ന് മരിച്ചാല്‍, അത് എവിടെ നിന്നാണോ വരുന്നത് അവിടെയാണ് രേഖപ്പെടുത്തുകയെന്ന് ആരോഗ്യ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രത്യയ് അമ്രിത് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മനാടായ നളന്ദയില്‍ 222 മരണങ്ങളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇനിയും ധാരാളം പേരുടെ മരണങ്ങള്‍ രേഖപ്പെടുത്താനുണ്ടെന്നാണ് പ്രതിപക്ഷം ആരംഭിച്ചത്.

സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ നടി പൂജ ഹെഗ്ഡേ, ചിത്രങ്ങള്‍

Recommended Video

cmsvideo
Central Government issued guidelines for pediatric covid treatment

English summary
bihar revises covid deaths, now it crosses 9000, opposition alleges discrepancy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X