പൊലീസുകാരുടെ കണ്ണില്‍ ബാം തേച്ച് തടവുകാര്‍ രക്ഷപ്പെട്ടു; സംഭവം കോടതിയിലേക്കുള്ള യാത്രാമധ്യേ..!
പാട്‌ന: കോടതിയിലേക്കുള്ള യാത്രാമധ്യേ പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ട് തടവുകാര്‍. ബീഹാറിലെ പാട്‌നയിലാണ് സംഭവം. 43 കുറ്റവാളികളുമായ പോയ വാനില്‍ നിന്നാണ് തടവുകാര്‍ രക്ഷപ്പെട്ടത്. രണ്ട് ഓഫീസര്‍മാരടക്കം അഞ്ച് പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. അശോക് രാജ്പഥില്‍ എത്തിയപ്പോള്‍ റോഡില്‍ ബ്ലോക്ക് കണ്ടതിനെ തുടര്‍ന്ന് ഇതില്‍ രണ്ട് പേര്‍ ഇറങ്ങി.
ഈ അവസരത്തിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. വാനിലുണ്ടായിരുന്ന പൊലീസുകാരന്റെ കണ്ണില്‍ ബാം തേച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തര വകുപ്പിനും പെലീസിനുമെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. തടവുകാരെ ഫുല്‍വാരിഷരീഫ് ജയിലില്‍ നിന്ന് പട്ന ജില്ലാ കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കോടതിയില്‍ എത്തുന്നതിന് കിലോമീറ്ററുകള്‍ക്ക് മുന്‍പാണ് രണ്ട് യാത്രക്കാര്‍ റോഡിലിറങ്ങി തര്‍ക്കിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തത്. ഇതോടെ ഗതാഗതം സുഗമമാക്കാന്‍ വാഹനത്തില്‍ നിന്നിറങ്ങിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍. ഇതിനിടെയാണ് തടവുകാര്‍ രക്ഷപ്പെട്ടത്. സോനു ശര്‍മ്മ, നീരജ് ചൗധരി, സോനു കുമാര്‍ എന്നിവരാണ് രക്ഷപ്പെട്ട തടവുകാര്‍.
ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍, നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ ജയിലില്‍ കഴിയുന്നത്. ഇതിന് മുന്‍പും സോനു കുമാര്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എ കെ സിംഗ് പറഞ്ഞു. തടവുകാര്‍ക്ക് ബാം കിട്ടിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications