Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ഉടന്‍ ജയിലിലെത്തണമെന്ന് സുപ്രീംകോടതി; ' സമയം നീട്ടി തരില്ല'

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികളും ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. കുറ്റവാളികള്‍ക്ക് സമയം നീട്ടി നല്‍കാനാവില്ല എന്നും ഞായറാഴ്ചയ്ക്കകം ജയിലിലേക്ക് മടങ്ങണമെന്നും ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കീഴടങ്ങാനും ജയിലിലേക്ക് മടങ്ങാനും കൂടുതല്‍ സമയം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

കീഴടങ്ങാന്‍ നാലാഴ്ച സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ കഴമ്പില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. നേരത്തെ ഗുജറാത്ത് സര്‍ക്കാരാണ് ബില്‍ക്കീസ് ബാനു കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്. 2022 ആഗസ്റ്റ് 15 നായിരുന്നു 11 പ്രതികളേയും ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്.

Bilkis Bano

ഗോദ്രാ കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു പ്രതികളെ മോചിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ ബില്‍ക്കീസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് നല്‍കുന്നത് തന്നെ അറിയിച്ചില്ലെന്നും കുറ്റവാളികള്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്നും കാണിച്ചാണ് ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചത്. സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും സമാന ഹര്‍ജി സമര്‍പിച്ചിരുന്നു.

ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി 11 പ്രതികളുടേയും ശിക്ഷാ ഇളവ് റദ്ദ് ചെയ്യുകയായിരുന്നു. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും ഇരയായ സ്ത്രീയുടെ നീതിയും അവകാശവും സംരക്ഷിക്കണമെന്നും കോടതി പറഞ്ഞിരുന്നു. വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശം. ബില്‍ക്കിസ് ബാനുവിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2002 ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. കൂടാതെ ഇവരുടെ കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ക്രൂരമായ ബലാത്സംഗത്തിനിരയായ ബില്‍കിസ് ബാനു മരിച്ചെന്ന് കരുതി പ്രതികള്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ക്ക് കേസില്‍ ശിക്ഷ ലഭിച്ചത്.

2008 ല്‍ കേസിലെ പ്രതികള്‍ക്ക് മുബൈയിലെ പ്രത്യേക സി ബി ഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. ബോംബെ ഹൈക്കോടതി ഈ വിധി ശരിവെക്കുകയും ചെയ്തു. 15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് പ്രതികളുടെ മോചനം സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാം എന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+