ബിൽക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീം കോടതിയിൽ ഹർജി
ദില്ലി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ 11 പ്രതികളേയും ജയിൽ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. സി പി എം നേതാവ് സുഭാഷിണി അലി, തൃണമൂൽ എംപി മെഹുവ മോയ്ത്ര കൂടാതെ മറ്റൊരാളുമാണ് കോടതിയെ സമീപിച്ചത്.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് സുഭാഷിണി അലിക്ക് വേണ്ടി ഹാജരായത്. മഹുവ മൊയ്ത്രയ്ക്ക് വേണ്ടി അഭിഷേക് സിങ്വിയും ഹാജരായി. സുപ്രീം കോടതിയുടെ അടിസ്ഥാനത്തിലോ പ്രതികളെ വിട്ടയച്ചതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. പ്രതികൾക്ക് നൽകിയ ഇളവുകളെ മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും സുപ്രീം കോടതി ഉത്തരവിനെ അല്ലെന്നും യ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഹർജി അടിയന്തിരമായി കേൾക്കണമെന്ന് ഹർജിക്കാരിടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എൻവി രമണ ആവശ്യം അംഗീകരിച്ചു.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ ആയിരുന്നു പ്രതികളെ സർക്കാർ മോചിപ്പിച്ചത്. പ്രതികളിൽ ഒരാൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് വിഷയത്തിൽ നിലപാട് എടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗോദ്രാ കളക്ടർ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും ഇവരുടെ ശുപാർശ പ്രകാരം പ്രതികളെ ജയിൽ മോചിപ്പിക്കുകയുമായിരുന്നു.

2002 ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു 5 മാസം ഗർഭിണിയായ ബിൽകിസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കൊലപ്പെടുത്തുകയും ചെയ്തത്. മരിച്ചെന്ന് കരുതി പ്രതികൾ ബിൽകിസ് ബാനുവിനെ ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടർന്ന് നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികൾക്ക് കേസിൽ ശിക്ഷ ലഭിച്ചത്.
2008ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ബോംബെ ഹൈക്കോടതി ഈ വിധി ശരിവെക്കുകയായിരുന്നു.15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ












Click it and Unblock the Notifications