ബിൽക്കീസ് ബാനു കേസ്; സ്വന്തം ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി, 'നിയപരമായി നിലനിൽക്കുമോ?'
ഡൽഹി: ബിൽക്കിസ് ബാനു കേസിൽ ശിക്ഷാ ഇളവ് തേടി പ്രതികളിലൊരാൾ സമർപ്പിച്ച ഹർജി സ്വീകരിച്ച സുപ്രീം കോടതി നടപടി നിയമപരമായി നിലനിൽക്കുമോയെന്ന സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി ബെഞ്ച്. പ്രതി രാധേശ്യാം ഭഗവൻദാസ് ഷായുടെ റിട്ട് ഹർജി പരിഗണിച്ച സുപ്രീം കോടതി നടപടിയെ ആണ് ജസ്റ്റിസുമാരായ ബിവി നാഗരത്നയും ഉജ്ജൽ ഭുയാനും ഉൾപ്പെട്ട ബെഞ്ച് ചോദ്യം ചെയ്തത്.പ്രതികളെ വെറുതെവിട്ടതിന് എതിരായ ബിൽക്കിസ് ബാനുവിന്റെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
കേസിൽ ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിക്കണമെന്ന ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതി രാധേശ്യാം ഭഗവൻദാസ് ഷാ സുപ്രൂം കോടതിയെ സമീപിച്ചത്. പ്രതിയുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെയായുരുന്നു ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിയുടെ റിട്ട് ഹർജി പരിഗണിക്കുക മാത്രമല്ല വെറുതെ വിടണമെന്ന ഹർജിയിൽ തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയുടെ ഈ ഉത്തരവാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാർ നടപടിയിലേക്ക് നയിച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.'പ്രതിയുടെ റിട്ട് ഹർജിയെ സർക്കാർ എതിർത്തില്ലേ?പ്രതിയുടെ റിട്ട് ഹർജി എങ്ങനെയാണ് സുപ്രീം കോടതി പരിഗണിച്ചത്. എന്തുകൊണ്ടാണ് ഗുജറാത്ത് സർക്കാർ പ്രതിയുടെ നടപടിയെ ചോദ്യം ചെയ്യാതിരുന്നത്', സുപ്രീം കോടതി ചോദിച്ചു.
എന്തുകൊണ്ടാണ് 2022 മെയ് മാസത്തിലെ സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാനം പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും കോടതി ചോദിച്ചു. കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നിരിക്കെ അവിടുത്തെ സർക്കാരാനാണ് ശിക്ഷാ ഇളവ് പരിഗണിക്കേണ്ടതെന്ന നിർദ്ദേശം ഗുജറാത്ത് ഹൈക്കോടതിയെ പരിഗണനയിലിരിക്കുകയായിരുന്നില്ലേയെന്നും കോടതി പറഞ്ഞു.
അതിനിടെ കേസിലെ പ്രതികൾ ശിക്ഷാഇളവ് കിട്ടി പുറത്ത് വന്നപ്പോൾ സംഘപരിവാറുകാര്‍ അവരെ മാലയിട്ട് സ്വീകരിച്ചതിനെ കേന്ദ്രസർക്കാർ കോടതിയിൽ വ്യായീകരിച്ചു. പ്രതികൾ ശിക്ഷാഇളവ് കിട്ടി പുറത്തുവന്നപ്പോൾ ജയിലിനു പുറത്ത് അവരെ മാലയിട്ട് സ്വീകരിച്ച കാര്യം മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാണിക്കുകയായിുന്നു. എന്നാൽ പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് അവരെ സ്വീകരിച്ചതെന്നും അതിൽ എന്താണ് തെറ്റെന്നുായിരുന്നു സഅഡീഷ്ണൽ സോളിസിറ്റർ ജനറൽ ആയ എസ് വി രാജുവിന്റെ പ്രതികരണം. അതേസമയം പ്രതികളെ വെറുതെ വിട്ട നടപടിയെ ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക രൂക്ഷമായി വിമർശിച്ചു.












Click it and Unblock the Notifications