നിര്‍ഭയയ്ക്ക് ലഭിച്ചത് നീതി..മോദിയുടെ നാട്ടിലെ ബില്‍ക്കിസ് ബാനുവിന് നിഷേധിക്കപ്പെട്ടതും...!!

  • By: അനാമിക
Subscribe to Oneindia Malayalam

മനസ്സിന് കുഷ്ഠം ബാധിച്ച ചിലരാല്‍ ഒരു പോലെ ആക്രമിക്കപ്പെട്ട രണ്ടു പെണ്ണുങ്ങള്‍. ഒരാള്‍ മരണത്തോട് പൊരുതി കീഴടങ്ങി. രണ്ടാമത്തെയാള്‍ വ്യവസ്ഥിതിയോട് പൊരുതിക്കൊണ്ടിരിക്കുന്നു. ഒരാള്‍ക്ക് നീതി കിട്ടി. മറ്റേയാള്‍ക്കത് പച്ചയ്ക്ക് നിഷേധിക്കപ്പെട്ടു.

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

ദില്ലിയിലെ തെരുവില്‍, ഓടുന്ന ബസ്സില്‍ പിച്ചിച്ചീന്തപ്പെട്ട നിര്‍ഭയയുടെ കൊലപാതകികള്‍ക്ക് കൊലക്കയര്‍ കൊടുത്ത സുപ്രീം കോടതി വിധി ചരിത്രത്തിലിടം പിടിച്ചു. നല്ലത് തന്നെ. എന്നാല്‍ സമാനമായ സംഭവത്തില്‍ തൊട്ടു പിന്നാലെ വന്ന മറ്റൊരു വിധി ആരും അറിഞ്ഞില്ല. വലിയൊരു നീതി നിഷേധം നടന്നിട്ടും ഒരു മാധ്യമവും അതേറ്റെടുത്തില്ല. ആരും മെഴുകുതിരി കത്തിച്ചതുമില്ല. നിര്‍ഭയയ്ക്ക് അവകാശപ്പെട്ട അതേ നീതി. ഒരേ നീതി. അത് ബില്‍ക്കിസിന് മാത്രം എന്തുകൊണ്ടില്ല ? ഉത്തരങ്ങള്‍ പലതാണ്.

അതിക്രൂരമായ പീഡനം

രാജ്യതലസ്ഥാനത്ത് വെച്ച് 2012 ഡിസംബറിലാണ് നിര്‍ഭയയെന്ന് പേരിട്ട് വിളിക്കുന്ന ഇരുപത്തിമൂന്നുകാരി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഓടുന്ന ബസ്സില്‍ വെ്ച്ച് ആറുപേരാല്‍ അതിക്രൂരമായി അവള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടും. വാര്‍ത്ത പുറത്ത് വന്നതും രാജ്യം നടുങ്ങി.

ബിൽക്കീസിന് സംഭവിച്ചത്

ഇതേ രാജ്യത്ത് തന്നെയാണ് 2002ല്‍ ബില്‍ക്കീസ് ബാനുവെന്ന മുസ്ലിം പെണ്‍കുട്ടി, പത്തൊന്‍പതാം വയസ്സില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. ഗുജറാത്ത് കലാപത്തിന്റെ നാളുകളായിരുന്നു അത്. അന്നവള്‍ അഞ്ച് മാസം ഗര്‍ഭിണിയുമായിരു്ന്നു. മൂന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്നു മൂത്ത കുഞ്ഞിനെ അക്രമികള്‍ കണ്‍മുന്നില്‍ വെട്ടിക്കൊന്നു.

കുടുംബത്തേയും അരിഞ്ഞ്തള്ളി

മുഴുവന്‍ കുടുംബത്തേയും സംഘപരിവാര്‍ ക്രിമിനലുകള്‍ അരിഞ്ഞുവീഴ്ത്തി. നിര്‍ഭയയും ജ്യോതിയും ഒരുപോലെ ആക്രമിക്കപ്പെട്ടവരാണ്. പക്ഷേ നീതി മാത്രം വ്യത്യസ്തമാകുന്നു. നിര്‍ഭയയുടേത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാകുമ്പോള്‍ ബില്‍ക്കിസിന്റേത് സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ സംഭവിച്ച കുറ്റകൃത്യം മാത്രമാകുന്നുവെന്ന വിരോധാഭാസം.

നിർഭയയ്ക്ക് നീതി

കുറ്റകൃത്യം നടന്ന് നാലാം വര്‍ഷത്തില്‍ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് കൊലക്കയര്‍ വിധിക്കപ്പെട്ടു. തൊട്ടുമുന്‍പത്തെ ദിവസമാണ് ബില്‍ക്കീസിനെ പീഡിപ്പിക്കുകയും കൊലപാതകം നടത്തുകയും ചെയ്ത പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനാവില്ലെന്ന ബോംബെ ഹൈക്കോടതി പ്രഖ്യാപിച്ചത്.

വിധി കൊണ്ടാടി രാജ്യം

നിര്‍ഭയ കേസിലെ സുപ്രിം കോടതി വിധി കൊണ്ടാടപ്പെട്ടു. എല്ലാ പത്രങ്ങളുടെയും തലക്കെട്ടായി, അന്തിച്ചര്‍ച്ചകള്‍ നടന്നു. മറുവശത്ത് ബില്‍ക്കിസിന് നേരെ നീതിപീഠം മുഖം തിരിച്ചത് ആരും അറിഞ്ഞതായി നടിച്ചില്ല. ആരും വെണ്ടയ്ക്കാ വലുപ്പത്തില്‍ അച്ച് നിരത്തിയില്ല. ഒരു പ്രൈം ടൈമിലും ചര്‍ച്ചയുമായില്ല.

രാജ്യം ഏറ്റെടുത്ത കേസ്

ഈ വ്യത്യാസം യഥാര്‍ത്ഥത്തില്‍ ഒട്ടും അത്ഭുതപ്പെടുത്തുന്നതല്ല. കാരണം നിര്‍ഭയ ആക്രമിക്കപ്പെട്ടത് രാജ്യതലസ്ഥാനമായ, പാര്‍ലമെന്റ് സ്ഥിതി ചെയ്യുന്ന, ദേശീയമാധ്യമങ്ങളുടെ ആസ്ഥാനമായ ദില്ലിയിലാണ്. നിര്‍ഭയ സംഭവത്തിന് മണിക്കൂറുകള്‍ക്കകം ദില്ലി കത്തിയെരിയുകയും അത് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും, ആ പ്രതിധ്വനി പാര്‍ലമെന്റില്‍ അലയടിക്കുകയും ചെയ്തു.

കലാപത്തിന്റെ ഇര

ബില്‍ക്കീസ് ബാനു ഗുജറാത്തിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു മുസ്ലിം അഭയാര്‍ത്ഥിയായിരുന്നു. പരാതിയുമായി ചെന്നപ്പോള്‍ ബില്‍ക്കീസിനെ പോലീസുകാര്‍ ആട്ടിയോടിച്ചു. ഒരു എന്‍ജിയോയുടം സഹായം ലഭിച്ചത് കൊണ്ടുമാത്രം ബില്‍ക്കീസ് സുപ്രീം കോടതി വരെയെത്തി. ഒരു ദശാബ്ദക്കാലം നീണ്ട പോരാട്ടം.

ബിൽക്കിസ് കേസ് ഒതുക്കപ്പെട്ടു

പതിയെ ബില്‍ക്കീസ് ബാനു കേസ് മറ്റൊരു ഗുജറാത്ത് കലാപക്കേസ് മാത്രമായി. ബില്‍ക്കീസിനെ പിന്തുണച്ചവര്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരായി. നിര്‍ഭയ സംഭവം പൈശാചികവും മനുഷ്യത്വത്തിന് എതിരെയുള്ള കുറ്റകൃത്യവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും ആയി കോടതിക്ക് ബോധ്യപ്പെട്ടു.

പ്രതികാരം തീർക്കലെന്ന്

എന്നാല്‍ പൂര്‍ണഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്തതും പിഞ്ചുകുഞ്ഞിനെ ഉള്‍പ്പെടെ കൊന്നൊടുക്കിയതും സാഹചര്യം കൊണ്ട് സംഭവിച്ച ഒന്നു മാത്രമായി. പക്ഷേ ആ സംഘി ക്രിമിനലുകള്‍ മുസ്ലിംങ്ങളെ വേട്ടയാടുകയായിരുന്നുവെന്ന് കോടതിക്ക് മനസ്സിലായിട്ടുണ്ടത്രേ. ഗോധ്ര സംഭവത്തിന് പിന്നാലെയുള്ള പ്രതികാരം തീര്‍ക്കലിന്റെ ഭാഗമായി നടന്ന വെറും സംഭവമായി മാത്രമേ ബില്‍ക്കീസിന് സംഭവിച്ച ദുരന്തം കോടതിക്ക് തോന്നിയുള്ളൂ.

ബിൽക്കിസിന് നീതി വേണമെന്ന് ആർക്കാണ് നിർബന്ധം..

ബില്‍ക്കീസിന് സംഭവിച്ചത് തെളിയക്കപ്പെടണമെന്നോ അവര്‍ക്ക് നീതി ലഭിക്കണമെന്നോ ഇവിടാര്‍ക്കാണ് നിര്‍ബന്ധമുള്ളത്. പ്രതിസ്ഥാനത്ത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും അതിന്റെ നേതാക്കളും ആണെന്നിരിക്കേ ഏത് ദേശീമാധ്യമത്തിനാണ് ഈ നീതി നിഷേധം വാര്‍ത്തയാക്കേണ്ടത്. വായുവില്‍ അലിഞ്ഞുപോയ അനേകം ഗുജറാത്ത് കലാപക്കേസുകളിലൊന്ന് മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു ബില്‍ക്കിസ് ബാനു കേസും.

English summary
Bilkis Bano deserves the same justice that Nirbhaya of Delhi has got
Please Wait while comments are loading...