മന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ‌നാട്ടിലെത്തിയ പ്രവാസി യുവാവിനെ പിടികൂടി

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാളെ ഒരു വർഷത്തിന് ശേഷം പിടികൂടി. മന്ത്രിയുടെ മണ്ഡലത്തിൽ തന്നെയുള്ള പ്രവാസി യുവാവിനെയാണ് കേസെടുത്ത് ഒരു വർഷത്തിന് ശേഷം പിടികൂടിയത്.

മലപ്പുറത്ത് അപൂർവരോഗം! ദിവസങ്ങൾക്കുള്ളിൽ മരിച്ചത് മൂന്നു പേർ... ഒന്നും പിടികിട്ടാതെ ഡോക്ടർമാർ...

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് ഒരു യുവതിയുടെ കൂടെനിൽക്കുന്ന രീതിയിലാക്കിയാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നത്. സംഭവത്തിൽ ഒരു വർഷം മുൻപ് തന്നെ മന്ത്രിയുടെ ഓഫീസ് സൈബർ സെല്ലിന് പരാതി നൽകിയിരുന്നു.

 കുറ്റിപ്പുറം സ്വദേശി...

കുറ്റിപ്പുറം സ്വദേശി...

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് മലപ്പുറം കുറ്റിപ്പുറം നടുവട്ടം സ്വദേശി പറമ്പാടൻ ഷമീറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്.

 പരാതി...

പരാതി...

മന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് ഒരു യുവതിയോടൊപ്പം നിൽക്കുന്ന രീതിയിലാക്കിയാണ് ഇയാൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചിരുന്നത്. ഒരു വർഷം മുൻപാണ് ഈ ചിത്രം പ്രചരിപ്പിക്കാൻ തുടങ്ങിയത്. സംഭവത്തിൽ മന്ത്രിയുടെ ഓഫീസ് അന്നുതന്നെ പരാതി നൽകിയിരുന്നു.

പ്രവാസി...

പ്രവാസി...

എന്നാൽ മന്ത്രിയുടെ ചിത്രം പ്രചരിപ്പിച്ച യുവാവ് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസിയാണെന്ന് കണ്ടെത്തിയതോടെ കേസിലെ തുടർനടപടികൾ നിശ്ചലമായി. പിന്നീട് ഒരു വർഷത്തിന് ശേഷം ഇയാൾ നാട്ടിലേക്ക് വരുന്നതറിഞ്ഞ പോലീസ് സംഘം വ്യാഴാഴ്ച പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്.

കൊച്ചിയിൽ...

കൊച്ചിയിൽ...

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് തിരുവനന്തപുരത്തെ സൈബർ സെൽ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇവിടെവച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്തെന്നാണ് വിവരം.

 ജാമ്യം...

ജാമ്യം...

തിരുവനന്തപുരത്ത് വച്ച് മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. മന്ത്രി കെടി ജലീലിന്റെ മണ്ഢലത്തിൽ തന്നെയുള്ള പ്രതി രാഷ്ട്രീയവിരോധം കൊണ്ടാണ് ഇത്തരത്തിൽ ഫോട്ടോ പ്രചരിപ്പിച്ചതെന്നാണ് സൂചന.

അവർ അച്ഛനെ കൊല്ലും, എനിക്ക് പേടിയാകുന്നു! ബിജെപി പ്രവർത്തകന്റെ മകളുടെ വീഡിയോ വൈറലാകുന്നു...

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചു! ചോദ്യം ചെയ്ത പ്രിൻസിപ്പൽ പിന്നീട് ജീവനൊടുക്കി

English summary
minister kt jaleel's morphed photo;nri youth arrested from kochi airport.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്