Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപിൻ റാവത്തിൻ്റെ മരണം; ഞെട്ടലോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പടെയുള്ളവർ

ചെന്നൈ: തമിഴ്നാട്ടിലെ നീലഗിരിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ അനുസ്മരിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ. ജനറൽ റാവത്തിൻ്റെ അറിവും ഉൾക്കാഴ്ചയും അസാധാരണമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മരണം ആഴത്തിൽ വേദനിപ്പിച്ചുവെന്നും മോദി ട്വീറ്റ് ചെയ്തു.

1

മരണം നികത്താനാകാത്ത നഷ്ടമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. രാജ്യത്തിൻ്റെ ധീര സൈനികനെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മരണം അത്യന്തം വേദനാജനകമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വിയോഗം ആഴത്തിൽ ഞെട്ടലുണ്ടാക്കിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വിയോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. രാജ്യത്തെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.

കറുപ്പിൽ ഹെവി ലുക്കിൽ റിമ, ചിത്രങ്ങൾ കാണാം

ബിപിൻ റാവത്തിൻ്റെ വിയോഗത്തിൽ പ്രമുഖരുടെ അനുശോചനം ഇങ്ങനെ:

ബിപിൻ റാവത്തിൻ്റെ വിയോഗത്തിൽ പ്രമുഖരുടെ അനുശോചനം ഇങ്ങനെ:

മികച്ചൊരു സൈനികനായിരുന്നു ജനറൽ ബിപിൻ റാവത്ത്. ഒരു യഥാർത്ഥ ദേശസ്നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളേയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവനകൾ നൽകി. പ്രതിരോധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അറിവും ഉൾക്കാഴ്ചയും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദന വളരെ വലുതാണ്.- പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

3

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന നിലയിൽ, പ്രതിരോധസേനകളുടെ പരിഷ്കരണമടക്കം നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുമായി ജനറൽ റാവത്ത് സഹകരിച്ചു. കരസേനയിലെ ദീർഘകാലത്തെ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല - മോദി ട്വീറ്റ് ചെയ്തു.

4

ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക ജിയുടെയും ആകസ്മിക വിയോഗം സൃഷ്ടിച്ച ഞെട്ടല്ലിലും വേദനയിലുമാണ് ഞാൻ. രാജ്യത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. നീണ്ട നാല് പതിറ്റാണ്ടുകൾ മാതൃരാജ്യത്തിനായി അദ്ദേഹം നിസ്വാർത്ഥ സേവനം നടത്തി. അസാധാരണമായ ധീരതയും വീരത്വവും കൊണ്ടാവും അദ്ദേഹം തൻ്റെ സേവനകാലം അടയാളപ്പെടുത്തുക - രാഷ്ട്രപതി രാംനാഥ് കോവിന്ദ്

5

ജനറൽ ബിപിൻ റാവത്തിനും പത്നിക്കുമൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരേയും വേദനയോടെ ഓർക്കുന്നു. തങ്ങളുടെ കടമ നിർവഹിക്കുന്നതിനിടയിൽ മരണത്തെ പുൽകിയ അവരോരുത്തർക്കും ഇന്ത്യൻ പൗരൻമാ‍ർക്കൊപ്പം ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാം ഗങ്ങളെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു - രാഷ്ട്രപതി കുറിച്ചു. ജനറൽ ബിപിൻ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നിര്യാണത്തിൽ അവരുടെ കുടുംബത്തെ ഞാൻ അനുശോചനം അറിയിക്കുന്നു. അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നൊരു ദുരന്തമാണിത്. ഈ പരീക്ഷണവേളയിൽ അവരുടെ കുടുംബത്തോടൊപ്പം ഞാനും ചേരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും അനുശോചനം. ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നു - രാഹുൽഗാന്ധി ഫേസ്ബുക്കിലും ട്വിറ്ററിലും എഴുതി.

6

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ജിയെ വളരെ ദാരുണമായ ഒരു അപകടത്തിൽ നമ്മുക്ക് നഷ്ടമായിരിക്കുന്നു. രാജ്യത്തിനാകെ വളരെ സങ്കടകരമായ ദിനമാണിത്. മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനവും പ്രതിബദ്ധതയും വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ഈ ദുരന്തം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു - ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞ 11 ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.

7

ജനറൽ റാവത്തിൻ്റെ മരണം നികത്താനാകാത്ത നഷ്ടമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിലെ മറ്റു മന്ത്രിമാർ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, മൂന്ന് സേനയുടെയും മേധാവിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, സംസ്ഥാന സ്പീക്കർമാർ, വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷനേതാക്കൾ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി പ്രമുഖർ ജനറൽ റാവത്തിന് അനുശോചനം അറിയിച്ചു.

Recommended Video

cmsvideo
    Bipin Rawat Biography: Know everything about the first CDS of India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+