Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പബ്ലിക് ദിനത്തില്‍ പ്രധാന ഭീഷണി പക്ഷികള്‍: തുരത്താന്‍ വിവിധ നീക്കങ്ങളുമായി എയർഫോഴ്സ്

നാളെ രാജ്യം 75 -ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാന്‍ പോകുകയാണ്. പതിവ് പോലെ എല്ലാവരുടേയും ശ്രദ്ധകേന്ദ്രം ദില്ലിയിലെ കർത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലാണ്. വിവിധ ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ ശക്തി വിളിച്ചോതുന്ന പരേഡ് വീക്ഷിക്കാന്‍ ഇത്തവണ എത്തിയിരിക്കുന്ന പ്രത്യേക അഥിതി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ്.

പരേഡിന്റെ അവസാനഘട്ട റിഹേഴ്സല്‍ ഇന്നും ഇന്നലെയുമായി കർത്തവ്യപഥില്‍ നടന്നു. അതേസമയം, പക്ഷികള്‍ ചടങ്ങ് അലങ്കോലമാക്കുമോയെന്ന ആശങ്ക ഇത്തവണയും ശക്തമാണ്. ഇന്റലിജന്‍സ് ബ്യൂറോ അടക്കമുള്ള ഏജന്‍സികളും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാറുണ്ട്. കടുത്ത മാലിന്യപ്രശ്‌നങ്ങള്‍ മൂലം പക്ഷികളുടെ എണ്ണത്തില്‍ വളരെയേറെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതാണ് ആശങ്ക വർധിപ്പിക്കുന്നതും.

 republic-day-

ആകാശത്തു വട്ടമിട്ടുപറക്കുന്ന പരുന്തുകള്‍ ഉള്‍പ്പെടേയുള്ള പക്ഷികള്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള എയര്‍ ഫോഴ്‌സ് യുദ്ധവിമാനങ്ങളുടെ പരേഡിനാണ് ഭീഷണിയാകാറുള്ളത്. എല്ലാവർഷവും സമാനമായ ഭീഷണി പരേഡ് നേടാറുണ്ട്. ഒരു പക്ഷിയെയൊന്നും തട്ടിയാല്‍ യുദ്ധവിമാനങ്ങള്‍ക്കു കേടുപാട് വരില്ലെങ്കിലും ഒന്നിലധികം പക്ഷികളെ ഇടിക്കുകയാണെങ്കില്‍ അതു വിമാനത്തിന് തകരാറുണ്ടാക്കും.

വിമാനത്തിന് കേടുപാടുകള്‍ ഉണ്ടാക്കുക മാത്രമല്ല, മാംസങ്ങളുമായി മറ്റും പറക്കുന്ന പക്ഷികള്‍ അത് പരേഡിനിടയിലേക്കും പരേഡ് വീക്ഷിക്കുന്ന കാണികള്‍ക്കിടയിലേക്കും ഇടുന്ന പ്രശ്നവുമുണ്ട്. ഇതോടെയാാണ് പക്ഷികളെ തുരത്താനുള്ള നീക്കം എയർഫോഴ്സ് ആരംഭിച്ചിരിക്കുന്നത്. കർത്തവ്യപഥിന് സമീപത്തേക്ക് പക്ഷികള്‍ വരുത്താതിരിക്കാനാണ് ശ്രമിക്കുന്നത്.

ഇന്ത്യന്‍ എയർഫോഴ്സും ഡൽഹിയിലെ വനം-വന്യജീവി വകുപ്പും ചേർന്നാണ് പക്ഷികളെ തുരത്താനുള്ള പദ്ധതി ആവിഷ്കരിക്കുന്നത്. പക്ഷികള്‍ക്ക് സ്ഥിരമായ മാസം വലിച്ചെറിഞ്ഞ് നല്‍കുന്ന ചില കേന്ദ്രങ്ങളുണ്ട്. പരേഡ് സമയത്ത് അവിടെ കൂടുതല്‍ സമയം ഭക്ഷണം നല്‍കുന്നത് ഉള്‍പ്പെടേയുള്ള നീക്കങ്ങളാണ് പരീക്ഷിക്കുക.

കഴിഞ്ഞ വർഷം, 10 സ്ഥലങ്ങളിൽ ഇത്തരത്തില്‍ പക്ഷികള്‍ക്ക് മാസം നല്‍കിയിരുന്നു. പരേഡിന് മുന്നോടിയായിട്ടായിരുന്നു ഇത്തരത്തിലുള്ള ഭക്ഷണം നല്‍കല്‍. പരേഡ് പ്രദേശത്ത് നിന്നും പക്ഷികള്‍ അല്‍പസമയത്തെങ്കിലും വിട്ടുനില്‍ക്കുമെന്നതിനാല്‍ ഈ നീക്കം ഫലപ്രദമാണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

സാധാരണ എയർഫീൽഡ് അല്ലാത്ത ഒരു പ്രദേശത്താണ് റിപ്പബ്ലിക് ദിന ഫ്ലൈപാസ്റ്റ് നടക്കുന്നതെന്നും അതിനാൽ പരിപാടി ആസൂത്രണം ചെയ്യുമ്പോഴെല്ലാം പക്ഷികളെ തുരത്താനുള്ള നടപടികൾ ഏർപ്പെടുത്തുമെന്ന് ഇന്ത്യന്‍ എയർഫോഴ്സ് ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി.

"കഴിഞ്ഞ വർഷങ്ങളിൽ, പ്രകൃതിദത്ത വേട്ടക്കാരുടെ അഭാവവും നഗരപ്രദേശങ്ങളിൽ ഭക്ഷണത്തിന്റെ എളുപ്പത്തിലുള്ള ലഭ്യതയും കാരണം പരുന്തുകള്‍ പെരുകി. കാർത്തവ്യപഥില്‍ 2012 മുതൽ ശേഖരിച്ച കണക്കുകള്‍ പ്രകാരം എയർ ഷോ നടക്കുന്ന നിർണായക മേഖലയിൽ പരുന്തുകളെ സംഖ്യയിൽ 150% വർദ്ധനവ് കാണിക്കുന്നു. 2022 ജനുവരിയിൽ പരുന്തുകളെ തുരത്താനുള്ള വലിയ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നെങ്കിലും നീക്കം വിജയിച്ചില്ല "ഐഎഎഫ് പറഞ്ഞു.

2022 ൽ, എയർഷോയ്ക്ക് മുന്നോടിയായി 10 പക്ഷികളെ പിടികൂടി റിപ്പബ്ലിക് ദിനത്തിന്റെ അന്ന് വൈകുന്നേരം വിട്ടയച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. 2022 ലും 2023 ലും നടന്ന വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയായിരുന്നു പക്ഷികളെ തുരത്താനുള്ള നടപടി. ദേശീയ സുവോളജിക്കൽ പാർക്കിനോട് മൃഗശാലയിലെ ദേശാടന പക്ഷികൾക്കുള്ള ഭക്ഷണ സമയം മാറ്റാനും ആവ്യശ്യപ്പെടുകയും ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+