Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ ബിജെപി സഖ്യത്തില്‍ പൊട്ടിത്തെറി; ഐപിഎഫ്ടി പ്രക്ഷോഭത്തിന്!! മധുവിധു കഴിഞ്ഞു, കലാപം

അഗര്‍ത്തല: സിപിഎമ്മിന്റെ കാല്‍ നൂറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തലെത്തിയ ത്രിപുരയിലെ ബിജെപിക്ക് പുതിയ തലവേദന. അധികാരത്തിലേറി മാസങ്ങള്‍ പിന്നിടവെ സര്‍ക്കാരില്‍ പ്രശ്‌നങ്ങള്‍ തലപൊക്കി. സഖ്യകക്ഷിയായ ത്രിപുര തദ്ദേശീയ ജനകീയ മുന്നണി (ഐപിഎഫ്ടി) യാണ് ബിജെപിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.

തങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ പാലിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നുമാണ് പാര്‍ട്ടിയുടെ മുന്നറിയിപ്പ്. എന്താണ് ഐപിഎഫ്ടിയുടെ ആവശ്യങ്ങള്‍. ഇതില്‍ ബിജെപിയുടെ നിലപാട് എന്ത്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം, പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാല്‍ ബിജെപി ഭരണത്തിന് തിരിച്ചടിയാകുന്നത് എങ്ങനെ... വിശദീകരിക്കാം...

അധികാരം പിടിച്ചത് ഇങ്ങനെ

അധികാരം പിടിച്ചത് ഇങ്ങനെ

ത്രിപുരയില്‍ സിപിഎമ്മിനെ നിഷ്പ്രഭമാക്കി അധികാരത്തിലെത്തിയ ബിജെപിയുടെ സഖ്യകക്ഷിയാണ് ഐപിഎഫ്ടി. സംസ്ഥാനത്തെ ഗോത്രമേഖലയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണിത്. ഇവരുടെ പിന്തുണ ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിരുന്നു. ഐപിഎഫ്ടിയെ കൂട്ടുപിടിച്ച് സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കിയാണ് ബിജെപി അധികാരം പിടിച്ചത്.

ആവശ്യങ്ങള്‍ ഇതാണ്

ആവശ്യങ്ങള്‍ ഇതാണ്

ഗോത്രമേഖലയെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം വേണമെന്നത് ഐപിഎഫ്ടിയുടെ ഏറെകാലമായുള്ള ആവശ്യമാണ്. ബിജെപിയുമായി സംഖ്യമുണ്ടാക്കുമ്പോള്‍ ഇക്കാര്യം അവര്‍ പറഞ്ഞിരുന്നു. നടപടികള്‍ സ്വീകരിക്കാമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നുവെന്നാണ് ഐപിഎഫ്ടി പറയുന്നത്. എന്നാല്‍ വാക് പാലിക്കാതെ വന്നതോടെയാണ് ഐപിഎഫ്ടി പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്.

ജനകീയ പ്രക്ഷോഭം

ജനകീയ പ്രക്ഷോഭം

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്നാണ് ഐപിഎഫ്ടി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് അനന്ത ദബ്ബര്‍മയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ത്രിപുരയിലെ തദ്ദേശീയരുടെ സാമൂഹിക പശ്ചാത്തലം ഉയരണമെങ്കില്‍ പ്രത്യേക സംസ്ഥാനം വേണമെന്ന് അദ്ദേഹം പറയുന്നു.

ഡിസ്ട്രിക് കൗണ്‍സില്‍

ഡിസ്ട്രിക് കൗണ്‍സില്‍

2009 മുതല്‍ ഐപിഎഫ്ടി ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. ത്രിപുരയുടെ ആദിവാസി മേഖലകളുടെ ഭരണം ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിനാണ്. ഈ കൗണ്‍സിലിന്റെ അധികാര പരിധിയിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം വേണമെന്നാണ് ഐപിഎഫ്ടിയുടെ നിലപാട്. അല്ലെങ്കില്‍ കൗണ്‍സിലിന് കൂടുതല്‍ അധികാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

കേന്ദ്രം വാക്കുപാലിച്ചില്ല

കേന്ദ്രം വാക്കുപാലിച്ചില്ല

ഈ ആവശ്യം തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതാക്കളോട് ഐപിഎഫ്ടി ഉണര്‍ത്തിയിരുന്നു. ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ഐപിഎഫ്ടി ചര്‍ച്ച നടത്തി. ഉന്നത മന്ത്രിമാരടങ്ങുന്ന സംഘത്തെ വിഷയം പഠിക്കാന്‍ നിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ ഇതുവരെ തുടര്‍നീക്കങ്ങളുണ്ടായില്ല.

ഭൂരിഭാഗം മേഖലയും

ഭൂരിഭാഗം മേഖലയും

ത്രിപുരയുടെ മൂന്നില്‍ രണ്ടു ഭാഗവും നിയന്ത്രിക്കുന്നത് കൗണ്‍സിലാണ്. 12 ലക്ഷത്തിലധികം ജനങ്ങള്‍ ഈ മേഖലയില്‍ താമസിക്കുന്നു. കൂടുതലും ആദിവാസികളാണ്. ആദിവാസികലുടെ സാമൂഹിക-സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന് ബിജെപിയും ഒന്നും ചെയ്യുന്നില്ലെന്നാണ് ഐപിഎഫ്ടിയുടെ ആക്ഷേപം.

മോദി നല്‍കിയ വാഗ്ദാനം

മോദി നല്‍കിയ വാഗ്ദാനം

കേന്ദ്ര മന്ത്രിമാരെ കണ്ട ശേഷം മൂന്ന് മാസം കഴിഞ്ഞാണ് ഐപിഎഫ്ടി പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സങ്, പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് എന്നിവരെല്ലാം ഐപിഎഫ്ടി നേതാക്കള്‍ക്ക് വിഷയത്തില്‍ ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. അതു പാലിക്കപ്പെട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

മന്ത്രിപദവിയും വേണം

മന്ത്രിപദവിയും വേണം

ഇതെല്ലാം ആദിവാസി മേഖലയുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. എന്നാല്‍ മറ്റൊരു പ്രധാന ആവശ്യവും ഐപിഎഫ്ടി ഉന്നയിക്കുന്നുണ്ട്. ഒരു മന്ത്രി പദവി കൂടി വേണമെന്നാണ് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബിജെപി നേതാക്കള്‍ ഇക്കാര്യം ഗൗനിക്കുന്നില്ല. ഇതാണ് സര്‍ക്കാരിന് ഭീഷണിയായി പ്രശ്‌നം സങ്കീര്‍മാകാന്‍ കാരണം.

ആവശ്യങ്ങള്‍ കാര്യമാക്കാതെ ബിജെപി

ആവശ്യങ്ങള്‍ കാര്യമാക്കാതെ ബിജെപി

ത്രിപുര സര്‍ക്കാരില്‍ ഒമ്പതു മന്ത്രിമാരാണുള്ളത്. ഇതില്‍ രണ്ടെണ്ണം ഐപിഎഫ്ടിയുടെതാണ്. ഒരു മന്ത്രിപദവി കൂടി ലഭിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ബിജെപി ഐപിഎഫ്ടിയുടെ ആവശ്യങ്ങള്‍ തള്ളിയിരിക്കുകയാണ്. ഇപ്പോള്‍ പുതിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും നേരത്തെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.

 ബിജെപി നിലപാട്

ബിജെപി നിലപാട്

തിരഞ്ഞെടുപ്പ് വേളയില്‍ സഖ്യമുണ്ടാക്കുമ്പോള്‍ ബിജെപിയും ഐപിഎഫ്ടിയും ചേര്‍ന്ന് ഒരു പ്രവര്‍ത്തന കരട് രൂപം തയ്യാറാക്കിയിരുന്നു. ഇതില്‍ പ്രത്യേക സംസ്ഥാനത്തിന്റെ കാര്യമോ, മന്ത്രിമാരുടെ എണ്ണത്തിന്റെ വിഷയമോ സൂചിപ്പിച്ചിരുന്നില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. പുതിയ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് ബിജെപിക്കെതിരെ ഐപിഎഫ്ടി പരസ്യമായി രംഗത്തുവരാന്‍ കാരാണം.

പിന്തുണ പിന്‍വലിച്ചാല്‍

പിന്തുണ പിന്‍വലിച്ചാല്‍

എന്നാല്‍ ഐപിഎഫ്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കാരണം മതിയായ ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരം പിടിച്ചത്. 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 36 സീറ്റുണ്ട്. ഐപിഎഫ്ടിയുടെ പിന്തുണ കൂടി ലഭിച്ചതോടെയാണ് സഖ്യത്തിന് 44 സീറ്റിന്റെ പിന്‍ബലമായത്. ബാക്കി സീറ്റുകള്‍ സിപിഎമ്മിന്റേതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+