ത്രിപുരയില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി; ബിപ്ലബ് കുമാറിന് സീറ്റില്ല
ത്രിപുരയില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 48 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ത്രിപുരയില്‍ മൊത്തം 60 സീറ്റുകളാണ് ഉള്ളത്.

അഗര്‍ത്തല: ത്രിപുരയില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിന് സീറ്റില്ല. അടുത്ത മാസമാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 48 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.
ത്രിപുരയില്‍ മൊത്തം 60 സീറ്റുകളാണ് ഉള്ളത്. വൈകാതെ തന്നെ ബാക്കിയുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്ന് ബിജെപി ദേശീയ വക്താവ് സംപിത് പത്ര വ്യക്തമാക്കി. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിപുരയില്‍ അധികാരം നിലനിര്‍ത്താന്‍ ഇറങ്ങുകയാണ് ബിജെപി. നേരത്തെ മുഖ്യമന്ത്രിയെ അടക്കം ബിജെപി മാറ്റിയിരുന്നു. അതേസമയം മുഖ്യമന്ത്രി മണിക് സാഹ സ്വന്തം മണ്ഡലമായ ബര്‍ദോവാലിയില്‍ നിന്നാണ് മത്സരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രജിബ് ഭട്ടാചാര്യ ബനമാലിപൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് സീറ്റില്ല. 2018 തിരഞ്ഞെടുപ്പ് ബിജെപി വിജയിച്ചത് ബിപബ്ലിന്റെ നേതൃത്വത്തിലാണ്.
പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ബിപബ്ലിനെ നേരത്തെ മാറ്റിയത്. അത് മാത്രമല്ല ജനപ്രീതിയും നഷ്ടമായിരുന്നു.
ഉപമുഖ്യമന്ത്രി ജിഷ്ണു ദേബര്‍മ, വിദ്യാഭ്യാസ-നിയമ മന്ത്രി രത്തന്‍ ലാല്‍ നാഥ്, ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി രാംപാദ ജമാതിയ, ഗതാഗത വകുപ്പ് മന്ത്രി പ്രാണജിത്ത് സിംഗ റോയ്, ഐടി-സാംസ്കാരിക വകുപ്പ് മന്ത്രി സുഷാന്ത് ചൗധരി, ഭക്ഷ്യ വകുപ്പ് മന്ത്രി മനോജ് കാന്തി ദേബ്, പട്ടിക ജാതി വകുപ്പ് മന്ത്രി ഭഗവന്‍ ചന്ദ്ര ദാസ്, എംഎല്‍എമാരായ കൃഷ്ണാധന്‍ ദാസ്, ദിലീപ് കുമാര്‍ ദാസ്, രത്തന്‍ ചക്രവര്‍ത്തി, സുരാജിത്ത് ദത്ത്, രേബതി മോഹന്‍ ദാസ്, എന്നിവരെല്ലാം നേരത്തെ മത്സരിച്ച മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്, ത്രിപുര സാമൂഹിക ക്ഷേമ-സാമൂഹിക വിദ്യാഭ്യാസ മന്ത്രി സന്താന ചക്മ, ചീഫ് വിപ്പ് കല്യാണി റോയ്, എംഎല്‍എമാരായ മാലിന ദേബ്നാഥ്, സ്വപ്ന ദാസ് പാല്, എന്നിവരാണ് വനിത സ്ഥാനാര്‍ത്ഥികള്‍.
പതിനൊന്ന് പുതിയ വനിതാ സ്ഥാനാര്‍ത്ഥികള്‍ ബിജെപി സ്ഥാനാര്‍ത്ഥിക പട്ടികയില്‍ ഉണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ അഭിനന്ദിച്ചു. മാര്‍ച്ച് രണ്ടിനാണ് ത്രിപുരയില്‍ വോട്ടെണ്ണല്‍.
തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎം എംഎല് മോബഷാര് അലി, മുന്‍ എംഎല്‍എ സുബാല്‍ ഭൗമിക്, എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ചേര്‍ന്നത്.
-
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications