Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ ബിജെപി സ്ഥാനാർത്ഥി പട്ടികയില്‍ രണ്ട് മുസ്ലിം നേതാക്കളും: ലക്ഷ്യം കോണ്‍ഗ്രസ് കോട്ട പിടിക്കല്‍

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമാകുന്നത് മുസ്ലിം സാന്നിധ്യമാണ്. രണ്ട് മുസ്ലിം നേതാക്കളാണ് ബി ജെ പിയുടെ സ്ഥാനാർത്ഥി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. മേവാത്ത് മേഖലയിലെ ഫിറോസ്പൂർ ജിർക്ക, പുനഹാന എന്നീ രണ്ട് സീറ്റുകളിലാണ് ബി ജെ പിക്ക് വേണ്ടി പാർട്ടിയിലെ മുസ്ലിം നേതാക്കള്‍ മത്സരിക്കുന്നത്.

ഫിറോസ്പൂർ ജിർക്കയില്‍ നസീം അഹമ്മദും പുനഹാനയില്‍ ഐസാസ് ഖാനുമാണ് മത്സരിക്കുന്നത്. 2019ലും പാർട്ടി രണ്ട് മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തികളെ മത്സരിപ്പിച്ചിരുന്നു. എന്നാല്‍ ആരും വിജയിച്ചില്ല. അതേസമയം കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് ഫിറോസ്പൂർ ജിർക്കയും പുനഹാനയും.

bjp

അതേസമയം, രണ്ട് മന്ത്രിമാരേയും സംസ്ഥാന പാർട്ടി അധ്യക്ഷൻ മോഹൻ ലാൽ ബദോലിയും ഉൾപ്പെടെ ഏഴ് സിറ്റിംഗ് എം എൽ എമാരെ ഒഴിവാക്കിക്കൊണ്ടാണ് ബി ജെ പി രണ്ടാം ഘട്ട പട്ടിക പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസ മന്ത്രിയും ബദ്ഖൽ എം എൽ എയുമായ സീമ ത്രിഖയെ ആരോഗ്യമന്ത്രിയും ബാവൽ എം എൽ എയുമായ ബൻവാരി ലാൽ എന്നിവരാണ് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട എം എല്‍ എമാർ.

മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയാണ് ത്രിഖ എന്നത് ശ്രദ്ധേയമാണ്. 2019, 2014 തെരഞ്ഞെടുപ്പുകളിൽ യഥാക്രമം ബദ്ഖൽ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ വിജയ് പ്രതാപ് സിംഗ്, മഹേന്ദ്ര പ്രതാപ് സിംഗ് എന്നിവരെ പരാജയപ്പെടുത്തിയാണ് അവർ നിയമസഭയിലേക്ക് എത്തിയത്.

ഇനി തിരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മോഹന്‍ലാല്‍ ബദോലി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോനിപത് മണ്ഡലത്തിൽ നിന്ന് കോൺഗ്രസിൻ്റെ സത്പാൽ ബ്രഹ്മചാരിയോട് 21,800 വോട്ടുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെയാണ് തുടർന്നാണ് ബദോലിയെ ഹരിയാനയിലെ പാർട്ടി അധ്യക്ഷനായി നിയമിക്കുന്നത്.

ജുലാന സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ഒളിമ്പ്യനുമായ വിനേഷ് ഫോഗട്ടിനെ നേരിടാന്‍ ബി ജെ പി രംഗത്ത് ഇറക്കിയിരിക്കുന്നത്. ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെയാണ്. അതേസമയം ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള 87 സ്ഥാനാർത്ഥികളിൽ 17 എസ്‌സി, 16 ജാട്ട്, 19 ഒബിസി, അഞ്ച് രജപുത്ര, 11 പഞ്ചാബി, 11 ബ്രാഹ്മണൻ, അഞ്ച് വൈശ്യർ, രണ്ട് മുസ്‌ലിംകൾ, ഒരു സിഖ് എന്നിങ്ങനെയാണ് ബി ജെ പിയുടെ ജാതി-സാമുദായിക സമവാക്യങ്ങള്‍.

കഴിഞ്ഞയാഴ്ച 67 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബി ജെ പിയില്‍ വലിയ പൊട്ടിത്തെറിയുണ്ടായിരുന്നയു. സമാനമായ രീതിയില്‍ ഇന്നലത്തെ രണ്ടാം ലിസ്റ്റും പാർട്ടിയിൽ അതൃപ്തി സൃഷ്ടിച്ചു. സംസ്ഥാന യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശിവകുമാർ മേത്ത പാർട്ടിയിൽ നിന്നുള്ള രാജി പ്രഖ്യാപിച്ചു. നാർനോൾ സീറ്റിൽ നിന്നുള്ള ടിക്കറ്റ് മോഹിയായിരുന്നു അദ്ദേഹം. ഓം പ്രകാശ് യാദവിനെയാണ് ഇവിടെ ബി ജെ പി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പാർട്ടി അതിൻ്റെ മൂല്യങ്ങളിൽ നിന്ന് അകന്നുവെന്നും "വിരുദ്ധ ആശയങ്ങൾ" ഉള്ള ആളുകളാൽ സ്വാധീനിക്കപ്പെടുന്നുവെന്നും ആരോപിച്ച് സംസ്ഥാന ബിജെപി വക്താവ് സത്യവ്രത് ശാസ്ത്രിയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. "ഞാൻ 45 വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. അവർ എന്നെ അവഗണിച്ചുകൊണ്ടിരുന്നു, അടുത്ത തവണക്കായി തയ്യാറെടുക്കാൻ ഓരോ തവണയും എന്നോട് പറഞ്ഞു. ഇത്തവണയും അതുതന്നെ സംഭവിച്ചു. ഇപ്പോൾ ഞാൻ പാർട്ടി വിട്ട് സാമൂഹിക സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും," മേത്ത വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+