Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് സംസ്ഥാനങ്ങളിൽ പോരിന് ബിജെപി: കേന്ദ്രമന്ത്രിമാർക്കടക്കം തിരഞ്ഞെടുപ്പ് ചുമതല

ദില്ലി: ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇതിനുള്ള തയ്യാറെടുപ്പുകളിലാണ് ബിജെപി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി മുൻനിര നേതാക്കളെ തിരഞ്ഞെടുത്തിരിക്കുകയാണ് ബിജെപി ഇപ്പോൾ. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് 2022ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

1

പാർട്ടിയെ സംബന്ധിച്ച് നിർണ്ണായക പോരാട്ടം നടക്കുന്ന ഉത്തർപ്രദേശിൽ അഞ്ച് കേന്ദ്രമന്ത്രിമാരെയാണ് ബിജെപി നിയോഗിച്ചിട്ടുള്ളത്. ധർമേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ, അർജുൻ റാം മേഘ്വാൾ, അന്നപ്രുണ ദേവി, ശോഭ കരന്ദ്‌ലജെ എന്നിവർക്കാണ് ചുമതലകൾ നൽകിയിട്ടുള്ളത്. ഇവർക്ക് പുറമേ മുൻ ഹരിയാന മന്ത്രി ക്യാപ്റ്റൻ അഭിമന്യു, രാജ്യസഭാ എംപി സരോജ് പാണ്ഡെ എന്നിവരെയും ഉത്തർപ്രദേശിലേക്ക് നിയോഗിച്ചിട്ടുണ്ട്.

2


ലോക്സഭാ എംപി സഞ്ജീവ് ഭാട്ടിയയ്ക്കായിരിക്കും പടിഞ്ഞാറൻ യുപിയുടെ മേൽനോട്ടച്ചുമതല. ദേശീയ വൈസ് ട്രഷറർ സുധീർ ഗുപ്തയ്ക്കാണ് കാൺപൂരിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് മേൽനോട്ടച്ചുമതല. അരവിന്ദ് മേനോനാണ് ഗോരഖ്പൂരിന്റെ ചുമതല. രാജ്യത്ത് കർഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഞായറാഴ്ച മുസാഫർനഗറിൽ ബിജെപിക്കെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളിൽ, ബിജെപിക്കെതിരെ പ്രചാരണം ശക്തമാക്കുമെന്ന് പ്രകടനക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

3

കേന്ദ്രസർക്കാർ മൂന്ന് കാർഷിക നിയമങ്ങൾക്ക് അംഗീകാരം നൽകിയതോടെ ആരംഭിച്ച കർഷക പ്രതിഷേധം മാസങ്ങൾ പിന്നിടുമ്പോഴും ശക്തിയാർജ്ജിച്ച് വരികയാണ്. കാർഷിക മേഖലയെ പ്രധാനമായും ആശ്രയിക്കുന്ന സംസ്ഥാനമെന്ന നിലയിൽ കാർഷിക നിയമങ്ങളുടെ പേരിൽ ബിജെപി ഏറ്റവും വലിയ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലൊന്ന് പഞ്ചാബാണ്. പഞ്ചാബിൽ നിന്നുള്ള ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ സഖ്യമുപേക്ഷിച്ചതും കാർഷിക നിയമങ്ങളുടെ പേരിലായിരുന്നു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

കേന്ദ്രസർക്കാർ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പാസാക്കിയതോടെ സംസ്ഥാനത്തെ കർഷകരിൽ നിന്നുള്ള രോഷത്തിന് പാത്രമായതിന് പിന്നാലെയാണ് ശിരോമണി അകാലിദൾ എൻഡിഎ സഖ്യത്തിൽ നിന്ന് വിടുതൽ പ്രഖ്യാപിക്കുന്നത്. പഞ്ചാബിനെ സംബന്ധിച്ചിടത്തോളം, മൂന്ന് വിവാദ നിയമങ്ങളുടെ പേരിൽ ബിജെപി കർഷകരിൽ നിന്ന് വലിയ തിരിച്ചടി നേരിട്ട മറ്റൊരു സംസ്ഥാനം, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനായിരിക്കും പഞ്ചാബിന്റെ തിരഞ്ഞെടുപ്പ് ചുമതല.
കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, മീനാക്ഷി ലേഖി, ലോക്സഭാ എംപി വിനോദ് ചൗഡ എന്നിവരും സംസ്ഥാന തിരഞ്ഞെടുപ്പിനായി ബിജെപിക്ക് വേണ്ടി തന്ത്രങ്ങൾ മെനയുന്നുണ്ട്.

5

പഞ്ചാബിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് കണക്കിലെടുക്കുമ്പോൾ, നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി അമരീന്ദർ സിംഗും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകളും കഴിഞ്ഞ അഞ്ച് വർഷത്തെ പാർട്ടി ഭരണത്തിൽ നിന്നും സംസ്ഥാനത്തെ പ്രകടനത്തിൽ നിന്നും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇരുവരും തമ്മിലുള്ള പോര് പാർട്ടിയ്ക്ക് ഗുണം ചെയ്തുവെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്തിന്റെ പ്രതികരണം. ഭരണകക്ഷിയായ കോൺഗ്രസിന് സംസ്ഥാനത്ത് ശിരോമണി അകാലിദളും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മിയുമാണ് സംസ്ഥാനത്തെ മറ്റ് പ്രധാന എതിരാളികൾ. പഞ്ചാബിൽ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങുകയാണ് ആം ആദ്മി പാർട്ടി.

6

ഗോവയിൽ, അയൽ സംസ്ഥാനമായ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിട്ടുള്ളത്. ജൂനിയർ മന്ത്രി ദർശന ജർദോഷിനൊപ്പം കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയും ചുമതല നൽകിയിട്ടുണ്ട്. കേന്ദ്രന്ത്രിസഭാ പുനഃസംഘടനയോടെ മോദി മന്ത്രിസഭയിൽ ഇടംനേടിയ ഭൂപേന്ദ്ര യാദവിനാണ് മണിപ്പൂരിന്റെ ചുമതല നൽകിയിട്ടുള്ളത്. പലതരത്തിലുള്ള വെല്ലുവിളികളും പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ബിജെപിയിലെ കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. മന്ത്രി പ്രതിഭാ ഭൗമിക്കാണ് അശോക് സിംഗാളിനൊപ്പം നിയോഗിക്കപ്പെട്ടിട്ടുള്ള കേന്ദ്രസഹമന്ത്രി.

7


ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. കാർഷിക നിയമങ്ങളുടെ പേരിൽ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ എൻഡിഎ സഖ്യമുപേക്ഷിച്ച പഞ്ചാബിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് ബിജെപിയുടെ ലക്ഷ്യങ്ങളിലൊന്ന്.

8

2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് അടുത്തിടെ പുറത്തുവന്ന എബിപി- സി വോട്ടർ സർവേ അവകാശപ്പെടുന്നത്. ഉത്തർപ്രദേശിൽ 312ൽ 50-60- ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നും ഗോവയിലും മണിപ്പൂരിലും സ്ഥിതി മെച്ചപ്പെടുത്തുമെന്നുമായിരുന്നു പ്രവചനം. അതേ സമയം ഉത്തരാഖണ്ഡിൽ ബിജെപിക്ക് ചില സീറ്റുകൾ നഷ്ടമാകുമെന്നും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ പാർട്ടി കഷ്ടപ്പെടുമെന്നും സർവേ അവകാശപ്പെട്ടിരുന്നു. പഞ്ചാബിലെ ഭരണകക്ഷിയായ കോൺഗ്രസിനും വരും തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങേണ്ടതായി വരുമെന്നും സർവേ പ്രവചിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+