കോണ്‍ഗ്രസും ജോര്‍ജ് സോറോസും തമ്മില്‍ ബന്ധം; ചോദ്യം ചെയ്ത് ബിജെപി
സോറോസ് ഫണ്ട് ചെയ്യുന്ന കമ്പനി തന്നെയാണ് നേരത്തെ റാഫേല്‍ വിഷയവും ഉന്നയിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. നേരത്തെ കമ്പനി തന്നെ അക്കാര്യം ട്വീറ്റ് ചെയ്തിരുന്നു.

ദില്ലി: അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസും കോണ്‍ഗ്രസും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല. എന്താണ് ഇവരുടെ ബന്ധമെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്‍ഡര്‍ബര്‍ഗ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ജോര്‍ജ് സോറോസിനെതിരെ ബിജെപി രംഗത്തെത്തിയത്. ശശി തരൂരിനെ ഒരു ട്വീറ്റാണ് പൂനാവാല വിവാദമാക്കിയത്.
എല്ലാ കാര്യങ്ങളിലും ശ്രദ്ധയുള്ള ലോകപൗരനാണ് ജോര്‍ജ് സോറോസെന്നും, 2009ല്‍ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം സോറോസ് ഫണ്ട് ചെയ്യുന്ന കമ്പനി തന്നെയാണ് നേരത്തെ റാഫേല്‍ വിഷയവും ഉന്നയിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. നേരത്തെ കമ്പനി തന്നെ അക്കാര്യം ട്വീറ്റ് ചെയ്തിരുന്നു.
അദാനി വിഷയം പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് തിരിച്ചടിയാണെന്നും, കേന്ദ്ര സര്‍ക്കാരില്‍ അദ്ദേഹത്തിനുള്ള സ്വാധീനം ഇതോടെ ദുര്‍ബലപ്പെടുമെന്നും സോറോസ് പറഞ്ഞിരുന്നു.
ജോര്‍ജ് സോറോസ് ഫണ്ട് ചെയ്യുന്ന എന്‍ജിഒ ഓപ്പണ്‍ സൊസൈറ്റ് ഫൗണ്ടേഷന്‍സിന്റെ വൈസ് പ്രസിഡന്റ് സലീല്‍ ഷെട്ടി നേരത്തെ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായതാണെന്നും ഷെഹസാദ് പൂനാവാല ചൂണ്ടിക്കാണിച്ചു.
ജോര്‍ജ് സോറോസിന്റെ പ്രസ്താവനയെ ഏറ്റുപിടിച്ചയാളാണ് കോണ്‍ഗ്രസിന്റെ പ്രവീണ്‍ ചക്രവര്‍ത്തിയെന്ന് പൂനാവാല ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് സോറോസുമായി യാതൊരു ബന്ധവുമില്ലെന്നാണ് പറയുന്നത്.
അങ്ങനെയെങ്കില്‍ അവര്‍ പ്രവീണ്‍ ചക്രവര്‍ത്തിക്കെതിരെ നടപടിയെടുക്കുമോ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ജോര്‍ജ് സോറോസിനെ പോലുള്ളവരെയാണ് ഉപയോഗിക്കുന്നത്.
അത് മോദിയോടുള്ള വിദ്വേഷം കാരണമാണെന്നും പൂനാവാല ആരോപിച്ചു. സോറോസ് മോദിയെയല്ല, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെയാണ് ടാര്‍ഗറ്റ് ചെയ്തതെന്നും ബിജെപി ആരോപിച്ചു.












Click it and Unblock the Notifications