Get Updates
Get notified of breaking news, exclusive insights, and must-see stories!

48 മണിക്കൂറിനുള്ളിൽ ആരോപണം തെളിയിക്കൂ, ഇല്ലെങ്കിൽ മാപ്പ് പറയൂ...കോൺഗ്രസിനെ വെല്ലുവിളിച്ച് ബിജെപി

മുംബൈ: തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം അനന്തമായി നീളുകയാണ്. മുഖ്യമന്ത്രി പദം എന്ന ആവശ്യം അംഗീകരിക്കുകയല്ലാതെ യാതൊരു വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്നാണ് ശിവസേനയുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ ശിവസേനയ്ക്ക് വഴങ്ങേണ്ടതില്ലെന്ന് ബിജെപിയും തീരുമാനിച്ചിരിക്കുന്നു. ഇതോടെയാണ് മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമായത്.

സഖ്യമാകാമെന്ന ശിവസേനയുടെ ആവശ്യത്തോട് പ്രതിപക്ഷ പാർട്ടികളും അനുകൂലമായ നിലപാടല്ല എടുത്തത്. സഭയിൽ വിശ്വാസം വോട്ട് നേടാമെന്ന ഉറപ്പായാൽ മാത്രമെ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയുള്ളുവെന്നാണ് ബിജെപിയുടെ നിലപാട്. ഈ സാഹചര്യത്തിൽ എംഎൽഎമാരെ റാഞ്ചാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി ശിവസേനയും കോൺഗ്രസും രംഗത്ത് എത്തിയിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് തന്നെ മുഖ്യമന്ത്രിയാകും എന്ന് ഉറപ്പിച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി.

 എംഎൽഎമാർ ബിജെപിയിലേക്കോ?

എംഎൽഎമാർ ബിജെപിയിലേക്കോ?

മഹാരാഷ്ട്രയിൽ നിലവിൽ ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്. 288 അംഗ സഭയിൽ കേവല ഭൂരിപക്ഷം കടക്കണമെങ്കിൽ 145 എംഎൽഎമാരുടെ പിന്തുണ വേണം. ആറ് സ്വതന്ത്രന്മാരുടെ പിന്തുണയും ബിജെപിക്കൊപ്പമുണ്ട്. സഭയിൽ അംഗബലം ഉയർത്താൻ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നാണ് കോൺഗ്രസും ശിവസേനയും ആരോപിക്കുന്നത്.

 കോടികൾ വാദ്ഗാനം

കോടികൾ വാദ്ഗാനം

കോൺഗ്രസ് എംഎൽഎമാർക്ക് 25 കോടി രൂപയും ശിവസേനാ എംഎൽഎമാർക്ക് 50 കോടിയും വീതം ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായ വിജയ് വഡേട്ടിവാർ ആരോപിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരെ ബിജെപി നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും വൻതുക വാഗ്ദാനം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നേതാക്കൾ ബന്ധപ്പെടാൻ ശ്രമിച്ചാൽ ഫോൺ റെക്കോർഡ് ചെയ്യാൻ എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

 മറുപടി

മറുപടി


കോൺഗ്രസിന്റെയും എൻസിപിയുടേയും ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സുധിർ മുൻഗാന്തിവാർ. ബിജെപിക്കെതിരെ ഉന്നയിച്ച കുതിരക്കച്ചവട ആരോപണം 48 മണിക്കൂറിനുള്ളിൽ തെളിയിക്കാൻ കോൺഗ്രസിനേയും എൻസിപിയേയും വെല്ലുവിളിച്ചു. ആരോപണം തെളിയിക്കാത്ത പക്ഷം മാപ്പ് പറയാൻ തയ്യാറാകണമെന്നും മുൻഗാന്തിവാർ കൂട്ടിച്ചേർത്തു. സ്വന്തം എംഎൽഎമാരെപ്പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന നടപടി ഹീനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫട്നാവിസ് തന്നെ മുഖ്യമന്ത്രി

ഫട്നാവിസ് തന്നെ മുഖ്യമന്ത്രി

ദേവേന്ദ്ര ഫട്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ സംശയമില്ല. കുതിരക്കച്ചവടം ബിജെപിയുടെ സംസ്കാരമല്ലെന്ന് മുതിർന്ന നേതാവായ കേശവ് ഉപാധ്യയും പ്രതികരിച്ചു. കോൺഗ്രസ് 200 സീറ്റുകൾ വരെ നേടിയ കാലമുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകളായി കോൺഗ്രസിന്റെ പ്രകടനം വളരെ ദയനീയമാണ്. 50 സീറ്റുകൾ പോലും നേടാൻ അവർക്ക് സാധിക്കുന്നില്ല. നിരാശമൂലമാണ് കോൺഗ്രസ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+