രാജ്യത്തിന്റെ ചരിത്രം വായിക്കാന്‍ രാഹുല്‍ ശ്രമിക്കണമെന്ന് അമിത് ഷാ
അഹമ്മദാബാദ്: രാഹുലിനും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് അമിത് ഷാ. രാജ്യത്തിന്റെ ചരിത്രം വായിക്കാന്‍ രാഹുല്‍ ശ്രമിക്കണമെന്ന് അമിത് ഷാ പറഞ്ഞു. സുറത്ത് വില്ലേജിലെ കര്‍ഷകരുടെ റാലി അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ അമിത് ഷാ പ്രതികരിച്ചത്.
ജെഎന്‍യുവിലെ ദേസവിരുദ്ധ മുദ്രാവാക്യത്തെ രാഹുല്‍ഗാന്ധി പിന്തുണക്കുകയായിരുന്നു. ഇപ്പോള്‍ സവര്‍ക്കെതിരെയും തിരിയുന്നു എന്ന് അമിത് ഷാ പറഞ്ഞു. സവര്‍ക്കര്‍ ബിജെപിയുടേതാണെന്ന് പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ സവര്‍ക്കറുടെ പിന്‍മുറക്കാരാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

സര്‍വര്‍ക്കറെ ബ്രിട്ടീഷ് സര്‍ക്കാര്‍ തടവിലാക്കിയിരുന്നു. പിന്നീട് അദ്ദേഹം പുഴയില്‍ ചാടി പത്ത് കിലോമിറ്റര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതെന്നും അമിത് ഷാ പറഞ്ഞു. രാഹപല്‍ ഗാന്ധിയുടെ അമ്മൂമ്മ ഇന്ദിരാഗാന്ധിയാണ് സവര്‍ക്കര്‍ പരിസ്താന്‍ സംരക്ഷിക്കുന്നതിനു വേണ്ടി 11,000 രൂപ കൊടുത്തിരുന്നു. ഇതൊന്നും അറിയില്ലെ എന്നും അമിത് ഷാ ചോദിച്ചു.
20 മിനുട്ട് പ്രസംഗത്തില്‍ എംപി ശശരി തരൂരിനെയും രൂക്ഷഭാഷയില്‍ അമിത്ഷാ വിമര്‍ശിച്ചു. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ ഭഗത് സിങുമായി താരതമ്യം ചെയ്തത് ഭഗത് സിങിനെ പരിഹസിക്കുന്നതിനു തുല്ല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയേയോ, സര്‍ക്കാറിനെയോ വിമര്‍ശിക്കുന്നതില്‍ ഇതുവരെ തങ്ങളൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ രാജ്യത്തിനെതിരായ മുദ്രാവാക്യങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ സഹിച്ചെന്ന് വരില്ലെന്നും അമിത് ഷാ കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications