കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയെ മാറ്റാന്‍ തീരുമാനിച്ചു; പക്ഷേ... സംശയം ബാക്കി- റിപ്പോര്‍ട്ട്
ദില്ലി: കര്‍ണാടക ബിജെപിയില്‍ ഭിന്നത രൂക്ഷമാണ്. ഒരു വിഭാഗം നേതാക്കള്‍ ദില്ലിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ട് പരാതി പറഞ്ഞു. ഈ വേളയില്‍ തനിക്ക് മതിയായ എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു യെഡിയൂരപ്പ. എംഎല്‍എമാരില്‍ നിന്ന് ഒപ്പിട്ട് പിന്തുണ ഉറപ്പാക്കുന്ന രേഖകള്‍ വാങ്ങി. അധികാരത്തിലെത്തിയ അന്ന് മുതല്‍ യെഡിയൂരപ്പക്കെതിരെ ഒരു വിഭാഗം രംഗത്തുണ്ട്. വിമതനീക്കം ഏറിയും കുറഞ്ഞും തുടരുകയാണ്.
ഇങ്ങനെ പോയാല്‍ മികച്ച ഭരണം സാധിക്കില്ലെന്നും യെഡിയൂരപ്പയെ മാറ്റണമെന്നും കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചില തടസങ്ങളുണ്ട്. അതാണ് തീരുമാനം വൈകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
ഈ വര്‍ഷത്തെ ആദ്യ സുര്യഗ്രഹണം, ചിത്രങ്ങള്‍ കാണാം

റിപ്പോര്‍ട്ടിലെ ഉള്ളടക്കം
ദില്ലിയിലെ ചില ഉന്നത നേതാക്കളെ ഉദ്ധരിച്ചാണ് ടൈംസ് നൗ റിപ്പോര്‍ട്ട്. യെഡിയൂരപ്പയെ മാറ്റണമെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയില്‍ തൃപ്തിയില്ലെന്നും കര്‍ണാടകത്തില്‍ നിന്നുള്ള നേതാക്കള്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേതൃത്വ മാറ്റം കേന്ദ്രം തീരുമാനിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാറ്റില്ലെന്ന് അരുണ്‍ സിങ്
അതേസമയം, മുഖ്യമന്ത്രി പദവിയില്‍ നിന്ന് യെഡിയൂരപ്പയെ മാറ്റില്ല എന്നാണ് കര്‍ണാടകയുടെ ചുമതലയുള്ള അരുണ്‍ സിങ് പറഞ്ഞത്. താന്‍ അടുത്താഴ്ച ബെംഗളൂരുവിലെത്തി എല്ലാ വിഭാഗം നേതാക്കളുമായും ചര്‍ച്ച നടത്തും. സമവായ ശ്രമം നടത്തും. ശേഷം റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറുമെന്നും അരുണ്‍ സിങ് പറഞ്ഞു.

പക്ഷേ, ചോദ്യം ഇതാണ്
അരുണ്‍ സിങ് പറയുന്നതില്‍ വലിയ കാര്യമില്ലെന്ന് ദില്ലി കേന്ദ്രങ്ങളെ ഉദ്ധരിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹം ബെംഗളൂരുവിലെത്തി ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പതിവ് രീതിയാണെന്ന് ഇവര്‍ പറയുന്നു. എല്ലാം ഓകെയാണ് എന്ന് പറയുമ്പോഴും കര്‍ണാടകത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മാറ്റുന്നതിനുള്ള തടസം
യെഡിയൂരപ്പയെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ പകരം ആര് എന്ന ചോദ്യമാണ് അവരെ കുഴക്കുന്നത്. കര്‍ണാടകത്തിലെ ബിജെപിക്ക് പൊതുവായ ഒരു മുഖം വേറെയില്ലെന്ന് ദില്ലിയിലെ പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നേതൃത്വം പറഞ്ഞാല്‍ രാജി
കര്‍ണാടകത്തില്‍ ബിജെപിയെ നയിക്കാന്‍ ശക്തനും യോഗ്യനുമായ വ്യക്തികള്‍ ഇല്ലെന്ന് കേന്ദ്ര നേതൃത്വം കരുതുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യെഡിയൂരപ്പയെ മാറ്റണമെന്ന് ആവശ്യം അടുത്തിടെ ശക്തമായിട്ടുണ്ട്. കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ രാജിവെക്കുമെന്ന് യെഡിയൂപരപ്പ പറഞ്ഞിരുന്നു.

65 എംഎല്‍എമാര്‍ ഒപ്പിട്ടു നല്‍കി
യെഡിയൂരപ്പയെ പിന്തുണയ്ക്കുന്ന ബിജെപി എംഎല്‍എമാരുടെ കണക്കെടുപ്പ് നടന്നിരുന്നു. യെഡിയൂരപ്പയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയും എംഎല്‍എയുമായ രേണുകാചാര്യയാണ് എംഎല്‍എമാരില്‍ നിന്ന് എഴുതി ഒപ്പിട്ട് വാങ്ങിയത്. 65 എംഎല്‍എമാരുടെ പിന്തുണ ഇതുപ്രകാരം യെഡിയൂരപ്പയ്ക്ക് കിട്ടി. അതേസമയം, നിരവധി എംഎല്‍എമാര്‍ പിന്തുണയ്ക്കാന്‍ തയ്യാറായില്ല.

യെഡിയൂപ്പയുടെ ധൈര്യം
കര്‍ണാടക ബിജെപിയില്‍ യെഡിയൂരപ്പയ്‌ക്കെതിരെ നിരവധി നേതാക്കള്‍ രംഗത്തുണ്ട്്. എന്നാല്‍ ഇവര്‍ക്ക് പൊതുവായ ഒരു നേതാവില്ല. മാത്രമല്ല, കൂടുതല്‍ ബിജെപി എംഎല്‍എമാരും ഇപ്പോഴും യെഡിയൂരപ്പയ്ക്ക് ഒപ്പം തന്നെയാണ്. കൂടാതെ സംസ്ഥാനത്തെ പ്രബല ജാതിയായ ലിംഗായത്ത് സമുദായംഗമാണ് യെഡിയൂരപ്പ. ഈ ധൈര്യം അദ്ദേഹത്തിനുണ്ട്. അതു തന്നെയാണ് കേന്ദ്ര നേതൃത്വത്തെ പിന്നോട്ടടിപ്പിക്കുന്നതും.
യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications