കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണമെല്ലാം ബിജെപിയുടെ 'അക്കൗണ്ടിലോ'? കണക്കുകള്‍ കേട്ടാല്‍ ഞെട്ടും... എവിടെപ്പോയി ആ പണമെല്ലാം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച് സ്രോതസ്സുള്ള സംഭാവനകളില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 84 ശതമാനം ആണ് കുറവ്

  • By നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: കള്ളപ്പണം ആരുടെയൊക്കെ കൈയ്യിലാണ് ഉള്ളത് എന്നത് വലിയ ചോദ്യാണ്. പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും ഈ ചോദ്യത്തിന്റെ നിഴലില്‍ ആണ് ഉള്ളത്. ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ കണക്കുകള്‍ പ്രകാരം സംഭാവനകളില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ ലഭിച്ചിട്ടുള്ള സംഭാവനകളുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്. അജ്ഞാത സംഭാവനകളെ വച്ച് നോക്കുമ്പോള്‍ സ്രോതസ്സുള്ള സംഭാവനകള്‍ തുലോം തുച്ഛമാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നോക്കുകള്‍ ശതകോടികളുടെ കുറവും സംഭവിച്ചിട്ടുണ്ട്.

എങ്ങനെ നോക്കിയാലും ഈ കണക്കുകളില്‍ വമ്പന്‍മാര്‍ ഭരണ പാര്‍ട്ടിയായ ബിജെപി തന്നെയാണ്. അവരുടെ സംഭാവനകള്‍ ഇങ്ങനെയൊക്കെയാണ്.... മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിച്ചതിന്റെ മൂന്നിരട്ടി!!!

'ആകെ മൊത്തെം ടോട്ടല്‍' 102 കോടിയോ?

2015-2016 കാലയളവില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി ലഭിച്ച സ്രോതസ്സുള്ള സംഭാവന വെറും 102.02 കോടിയാണ് എന്നാണ് കണക്ക്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്.

 ബിജെപിയ്ക്ക് മാത്രം 77 കോടി?

102.02 കോടിയില്‍ 76.85 കോടി രൂപയും ബിജെപിയ്ക്ക് കിട്ടിയ സംഭാവനയാണ്. മറ്റ് പാര്‍ട്ടികള്‍ക്ക് കിട്ടിയതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടി വരും ഇത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ്സിന് കിട്ടിയത് 20.42 കോടി രൂപയാണ്.

മുന്‍ വര്‍ഷത്തേക്കാള്‍ 528.67 കോടി കുറവ്... എവിടെ പോയി

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സംഭാവനയില്‍ 84 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. 528.67 കോടി രൂപയുടെ കുറവ്. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കുന്നതാണ് ഈ കുറവ്.

ബിജെപിയ്ക്ക് മാത്രം കുറഞ്ഞത് മുന്നൂറ് കോടി

കഴിഞ്ഞ വര്‍ഷം ബിജെപിയ്ക്ക് കിട്ടിയ സ്രോതസ്സുള്ള സംഭാവന 437.35 കോടി രൂപയായിരുന്നു. അതാണ് ഒറ്റയടിക്ക് 76.85 കോടി രൂപയായി കുറഞ്ഞത്. സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്താണ് ഇത് എന്ന് കൂടി ഓര്‍ക്കണം. 82 ശതമാനത്തിന്റെ കുറവ്.

കാശായി കിട്ടിയത് വെറും ഒന്നേ മുക്കാല്‍ കോടി

ആകെ കിട്ടിയത് 1744 സംഭാവനകളാണ്. അതെല്ലാം ചേര്‍ത്താണ് 102.02 കോടി രൂപ. അതില്‍ നേരിട്ട് പണം ആയി ലഭിച്ചത് വെറും ഒന്നേ മുക്കാല്‍ കോടി രൂപ മാത്രമാണ്.

കാശായി വാങ്ങിയതില്‍ ബിജെപി വളരെ പിന്നില്‍

സംഭാവനകള്‍ കാശ് ആയി വാങ്ങിയതില്‍ മുന്നിലുള്ളത് കോണ്‍ഗ്രസ് ആണ്. 1.17 കോടി രൂപ. ഏറ്റവും പിറകില്‍ ബിജെപിയും. ആകെ 51,000 രൂപ.

നല്‍കിയത് അധികവും കോര്‍പ്പറേറ്റുകള്‍

കൃത്യമായ സ്രോതസ്സുള്ള സംഭാവനകളില്‍ ഭൂരിഭാഗവും കോര്‍പ്പറേറ്റ്, ബിസിനസ് മേഖലകളില്‍ നിന്നാണ്. 77.28 കോടി രൂപയും ഇങ്ങനെയാണ് ലഭിച്ചിട്ടുള്ളത്. 359 സംഭാവനകളാണ് ഇങ്ങനെയുള്ളത്. 1322 വ്യക്തികളാണ് ബാക്കി സംഭാവനകള്‍ നല്‍കിയിട്ടുള്ളത്.

അജ്ഞാത സംഭാവനയിലും ബിജെപി തന്നെ മുന്നില്‍

സ്രോതസ്സ് ഇല്ലാത്ത, അജ്ഞാത സംഭാവനകളുടെ കാര്യത്തിലും ബിജെപി തന്നെയാണ് മുന്നിലുള്ളത്. 977 കോടിരൂപയാണ് ബിജെപിയ്ക്ക് ഇത്തരത്തില്‍ ലഭിച്ചിട്ടുള്ളത്.

English summary
The total amount of donations above Rs 20,000 declared by the National Parties was Rs. 102.02 crores, from 1744 donations. A report by the Association for Democratic Reforms states that total of Rs 76.85 crores was declared by BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X