Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ ചര്‍ച്ച ഒന്ന് മാത്രം; ബിജെപി ബദല്‍ റെഡ്ഡി, കോണ്‍ഗ്രസിനും മുന്നിലെത്തി ഇവര്‍!!

അഹമ്മദാബാദ്: ഗുജറാത്തില്‍ അപ്രതീക്ഷിതമായ സംഭവിച്ച കാര്യമാണ് വ്യാജ മദ്യ ദുരന്തം. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു ഈ ദുരന്തമെത്തിയത്. ബിജെപിയുടെ സംസ്ഥാന സര്‍ക്കാരിന്റെയും ഇമേജ് മുഴുവന്‍ വെള്ളത്തിലായിരിക്കുകയാണ്. ഇതിനിടയില്‍ ആംആദ്മി പാര്‍ട്ടി ശക്തമായി സ്‌കോര്‍ ചെയ്യുകയാണ്. സര്‍ക്കാരിനെതിരെ നിര്‍ത്താതെ ആരോപണങ്ങളാണ്.

പ്രണയത്തിലാണോ? ആ ബന്ധം ഇത്തരത്തിലാണോ?, ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍

ജനങ്ങള്‍ ഇതെല്ലാം ഏറ്റെടുത്ത മട്ടാണ്. സ്ത്രീകളുടെ വോട്ട് കൂടുതലും എഎപിക്ക് മറിയാനാണ് സാധ്യത. ബിജെപിയും എഎപിയും നഗര വോട്ടര്‍മാരുടെ പാര്‍ട്ടിയാണെന്നതും വെല്ലുവിളി ഇരട്ടിയാക്കുന്നു. ഈ വോട്ട് ഇത്തവണ ഭിന്നിക്കും. എങ്കില്‍ ബിജെപിയുടെ സാധ്യതകള്‍ പകുതിയായി കുറയും. വിശദമായ വിവരങ്ങളിലേക്ക്...

എന്ത് പറയാനാണ് ഇതിനപ്പുറം, കലക്കി, കിടുക്കി, തിമിര്‍ത്തു, പേര്‍ളി സ്റ്റൈലില്‍ മഡോണ സെബാസ്റ്റിയന്‍, ചിത്രങ്ങള്‍ വൈറല്‍

1

ഗുജറാത്തിലെ എല്ലാ തിരഞ്ഞെടുപ്പ് വിഷയങ്ങളെയും കടത്തി വെട്ടിയിരിക്കുകയാണ് വ്യാജ മദ്യ ദുരന്തം. സംസ്ഥാനത്തെ മദ്യമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും ബിജെപി നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് വിഷയമായി മദ്യവും മദ്യ ഉപഭോവുമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് മദ്യം നിരോധിച്ചതാണെങ്കിലും സുലഭമായി എവിടെ വെച്ചും മദ്യം ലഭിക്കും. എഎപിക്കാണ് ഇത് ഏറ്റവും നേട്ടമായി മാറിയത്. അരവിന്ദ് കെജ്രിവാള്‍ ഇടയ്ക്കിടെ ഗുജറാത്ത് സന്ദര്‍ശിക്കുന്നുമുണ്ട്.

2

മദ്യ ദുരന്തത്തെ എന്ത് വന്നിട്ടും ന്യായീകരിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ല. നിരവധി പേര്‍ മരിച്ചത് കൊണ്ട് ഈ വിഷയത്തില്‍ തൊട്ട് കളിക്കുന്നത് ദോഷകരമായി മാറുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വനിതാ വോട്ടര്‍മാരില്‍ എഎപി വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിവരം. തങ്ങള്‍ തൊഴിലിലും തൊഴിലില്ലായ്മയിലും ഫോക്കസ് ചെയ്തതാണ് ഈ നേട്ടത്തിന് കാരണമെന്നാണ് അരവിന്ദ് കെജ്രിവാള്‍ കരുതുന്നത്. സ്ത്രീകളെ ബാധിക്കുന്ന വിലയക്കറ്റം അടക്കമുള്ള വിഷയങ്ങള്‍ മുതലെടുക്കുന്നതില്‍ കോണ്‍ഗ്രസും പിന്നിലേക്കാണ്.

3

വിലക്കയറ്റവും തൊഴില്ലായ്മയും രൂക്ഷമായ നിന്നിരുന്ന ഗുജറാത്തില്‍ വളരെ അപ്രതീക്ഷിതമായിരുന്നു മദ്യദുരന്തം. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം മദ്യനിരോധനത്തില്‍ ധര്‍ണ ഇരിക്കുകയും ചെയ്തു. എന്നാല്‍ നേട്ടമുണ്ടാക്കുന്നത് എഎപിയാണ്. ഇതുവരെ 50 പേര്‍ മരിച്ച് കഴിഞ്ഞു. സംസ്ഥാന നേതൃത്വത്തിനാകെ ഇത് നാണക്കേടായി മാറിയിരിക്കുകയാണ്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് രണ്ട് ഓപ്ഷനാണ് ഉള്ളതെന്ന് കെജ്രിവാള്‍ പറയുന്നു. അതില്‍ ആദ്യത്തേത് ബിജെപി വോട്ട് ചെയ്യലാണ്. അങ്ങനെയെങ്കില്‍ അവര്‍ക്ക് വ്യാജ മദ്യം അവര്‍ ധാരാളം ലഭിക്കുമെന്ന് കെജ്രിവാള്‍ പറയുന്നു.

4

ജനങ്ങള്‍ക്ക് രണ്ടാമതൊരു ഓപ്ഷനുണ്ട്. അത് പ്രകാരം ഞങ്ങള്‍ക്ക് വോട്ട് ചെയ്യാവുന്നതാണ്. തീര്‍ച്ചയായും അവര്‍ക്ക് തൊഴിലായിരിക്കും ഞങ്ങള്‍ നല്‍കാന്‍ പോകുന്നതെന്നും കെജ്രിവാള്‍ വ്യക്തമാക്കി. മദ്യദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ കെജ്രിവാള്‍ കാണുകയും ചെയ്തു. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ജനവികാരത്തിലാണ് എഎപി കയറിപിടിച്ചിരിക്കുന്നത്. കെജ്രിവാളിന്റെ പ്രചാരണത്തിന് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. എങ്ങനെ ഇതിനെ നേരിടുമെന്ന് മാത്രം ബിജെപിക്ക് പറയാന്‍ സാധിക്കുന്നില്ല.

5

സംസ്ഥാനത്തേക്ക് മദ്യവും മയക്കുമരുന്നും ഒഴുകുന്നത് കെജ്രിവാള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതേ വിഷയം കോണ്‍ഗ്രസും ഉയര്‍ത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി മുന്ദ്ര തുറമുഖത്ത് നിന്ന് മയക്കുമരുന്ന് വിഷയമാണ് ചര്‍ച്ചയാക്കുന്നത്. ശരിക്കും കുടുങ്ങിയിരിക്കുകയാണ് ബിജെപി. ഇതിനിടയില്‍ എഎപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി. 10 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബെച്ചാര്‍ജിയില്‍ നിന്ന് സാഗര്‍ റബാരി മത്സരിക്കും. അര്‍ജുന്‍ രത്ത്വ ഛോട്ട ഉദയ്പൂരില്‍ നിന്നും, വഷ്രം സഗാതിയ രാജ്‌കോട്ട് റൂറലില്‍ നിന്നും മത്സരിക്കും, രാം ദാദൂക്ക്, രാജേന്ദ്ര സോളങ്കി, ഭീമ ചൗധരി, എന്നിവരും ആദ്യ ഘട്ട പട്ടികയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+