Get Updates
Get notified of breaking news, exclusive insights, and must-see stories!

റാണാ അയ്യൂബിന്റെ ട്വീറ്റ് വിവാദത്തിൽ!!! രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പരിഹസിച്ചെന്ന് ബിജെപി!!!

പട്ടികവര്‍ഗക്കാരെ അടച്ചാക്ഷേപിക്കുന്ന പ്രസ്തനാവ നടത്തിയ റാണാ അയൂബ് നടത്തിയതെന്നാണ് പരാതി

ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിനെ ട്വിറ്ററിലൂടെ വിമര്‍ശിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയൂബിനെതിരെ പരാതി. ബിജെപി വക്താവായ നൂപുര്‍ ശര്‍മയാണ് പൊലീസില്‍ പരാതി നല്‍കിയത്. റാണാ അയൂബിന്‍റെ ട്വീറ്റ് അത്യന്തം ആക്ഷേപകരവും അപകീര്‍ത്തികരവും അപമാനകരവുമാണെന്ന് പരാതിയില്‍ നൂപുര്‍ പറയുന്നു .

റാണയുടെ ട്വീറ്റ് ഇങ്ങനെ: 'പ്രതിഭാ പാട്ടിലാണ് എറ്റവും മോശം രാഷ്ട്രപതിയെന്നാണ് നിങ്ങള്‍ വിചാരിച്ചിരുന്നത് എന്ന് പന്തയം വയ്ക്കാം'. പരാമര്‍ശം അപകീര്‍ത്തികരവും വിലകുറഞ്ഞതും വെറുപ്പുളവാക്കുന്നതുമാണെന്നാണ് ബിജെപി ആരോപണം. റാണക്കെതിരെ പരാതി നല്‍കിയ വിവരം നുപുര്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.ശര്‍മയുടെ പരാതി ബിജെപി ട്വീറ്റ് ചെയ്തു. പട്ടികവര്‍ഗക്കാരെ അടച്ചാക്ഷേപിക്കുന്ന പ്രസ്തനാവ നടത്തിയ റാണാ അയൂബിനെതിരെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നുണ്ട്.

rana ayub

ഇന്നലെയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ബീഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ പ്രതിപക്ഷപാർട്ടികളും സഖ്യകക്ഷി ശിവസേനയും രംഗത്തെത്തിയിരുന്നു. ബിജെപി രാഷ്ട്രപതി സ്ഥാനാർഥിയാക്കുന്ന ആദ്യ ദളിത് നേതവാണ് കോവിന്ദ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+