Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബിസിക്ക് പ്രിയം ബിജെപി, യുപിയില്‍ ദളിതുകളിലും മുസ്ലീങ്ങളിലും മാറ്റം, എസ്പിക്ക് വെല്ലുവിളി ഇക്കാര്യം

ദില്ലി: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ സമാജ് വാദി പാര്‍ട്ടി ഇത്തവണ വന്‍ കുതിപ്പുണ്ടാക്കുമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട്. എന്നാല്‍ എസ്പിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതില്‍ തടയുന്ന ചില ഘടകങ്ങളുണ്ടെന്ന് വോട്ടര്‍മാര്‍ തന്നെ പറയുന്നു. പ്രധാന കാര്യം ക്രമസമാധാന പാലനമാണ്.

എസ്പിയുടെ കാലത്തെ പ്രശ്‌നങ്ങള്‍ അവരെ തിരിച്ചുകൊണ്ടുവരുന്നതിന് പ്രധാന തടസ്സമാകുന്നതായി വോട്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഗുണ്ടകളെ നിയന്ത്രിക്കാന്‍ അഖിലേഷ് സര്‍ക്കാര്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ യോഗി ആദിത്യനാഥിന്റെ അഞ്ച് വര്‍ഷക്കാലം പല ഗുണ്ടകളും പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയായിരുന്നു.

1

പശ്ചിമ യുപിയുടെ കാരര്യമെടുത്താല്‍ എസ്പി യാദവേതര ഒബിസികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒബിസികളാണ് പശ്ചിമ യുപിയില്‍ ആര് ജയിക്കണമെന്ന കാര്യം തീരുമാനിക്കുന്നത്. മുസ്ലീങ്ങളും ദളിതുകളുമാണ് ഇവിടെ ഭൂരിഭാഗം. ഒബിസികള്‍ ഇപ്പോഴും എസ്പിയെ വിശ്വാസത്തിലെടുത്തിട്ടില്ല. അഖിലേഷ് യാദവ് വമ്പന്‍ പദ്ധതികളൊക്കെ യാദവരൊഴിച്ചുള്ള ഒബിസികള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വോട്ട് ചെയ്യില്ലെന്ന് ഒബിസികള്‍ പറയുന്നു. രണ്ട് കാര്യങ്ങളില്‍ യോഗി ഇവര്‍ക്കിടയില്‍ മുന്നിട്ട് നില്‍ക്കുന്നു. ഒന്ന് ക്രമസമാധാനം പാലനമാണ്. മറ്റൊന്ന് സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.

2

അഖിലേഷിനുള്ള വലിയ വെല്ലുവിളി മുന്‍ ഭരണത്തിന്റെ ചീത്തപ്പേരാണ്. യോഗിയുടെ കാലത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ടെങ്കിലും സാധാരണയായി പരിഹരിക്കേണ്ടവ യോഗി പരിഹരിച്ചിട്ടുണ്ട്. ബിജെപിക്ക് ഒബിസികളില്‍ നിന്ന് നേരിടുന്ന വലിയ വെല്ലുവിളിയും രണ്ട് കാര്യങ്ങളിലാണ്. കടുത്ത തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് ഒബിസികളെ രണ്ട് തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവര്‍ ബിജെപിക്ക് തന്നെ വോട്ട് ചെയ്യാന്‍ തയ്യാറാണ്. ഒബിസികള്‍ 40 ശതമാനത്തോളം വോട്ടുബാങ്കുണ്ട്. ബിജെപിക്ക് 61 ശതമാനമാണ് ബിജെപിയെ പിന്തുണച്ചത്. 2019ല്‍ ഇത് 72 ശതമാനമായി മാറുകയും ചെയ്തു. ഒബിസി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്നെ ബിജെപിയുടെ കോര്‍ വോട്ടുബാങ്കായി മാറി കഴിഞ്ഞു.

3

അതോടൊപ്പം ദളിത് വോട്ടുകളിലും ബിജെപി വലിയ ഘടകമാണ്. സഹാരണ്‍പൂരാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഇവിടെ 50 ശതമാനം മുസ്ലീങ്ങലാണ്. ദളിത് വോട്ടുകള്‍ ബിജെപിക്ക് ആവശ്യമാണ്. ഇവിടെയും ബിജെപി ആധിപത്യമാണ്. 2017ല്‍ നാല് സീറ്റുകള്‍ ബിജെപി നേടിയെടുത്തു. ഇവിടെ മുസ്ലീം വോട്ടുകള്‍ ഭിന്നിച്ചാല്‍ അതിന്റെ വന്‍ നേട്ടം ബിജെപിക്കാണ്. സഹാരണ്‍പൂര്‍ റൂറലില്‍ ദളിത്-ഒബിസി വോട്ടുകളെ ഒന്നിച്ച് ചേര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. ഈ സീറ്റില്‍ 1.37 ലക്ഷം മുസ്ലീം വോട്ടര്‍മാരുണ്ട്. ഒപ്പം ദളിതുകളുമുണ്ട്. ഈ മേഖലയില്‍ നാല് സീറ്റുകളാണ് 2017ല്‍ ബിജെപി നേടിയത്. സഹാരണ്‍പൂര്‍ റൂറിലില്‍ 1.37 ലക്ഷം മുസ്ലീം വോട്ടര്‍മാരുമുണ്ട്.

4

ബിഎസ്പി വിമത ജഗ് മോഹന്‍ സിംഗാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ഭൂമിഹാറുകള്‍, വൈശ്യര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 25000 വോട്ടുണ്ട്. ജാദവര്‍, കശ്യപര്‍, എന്നിവരും വോട്ടുബാങ്ക് സ്വാധീനമുള്ളവരാണ്. ഇവരെല്ലാം ബിഎസ്പിക്കൊപ്പമായിരുന്നു. എന്നാല്‍ ബിഎസ്പി കളത്തില്‍ ഇല്ലാത്തത് കൊണ്ടാണ് ഇവര്‍ ബിജെപിക്കൊപ്പം പേയിരിക്കുകയാണ്. ചിലര്‍ ഇപ്പോഴും മായാവതിക്കൊപ്പമാണ്. പലര്‍ക്കും വീട് വെച്ച് നല്‍കിയതാണ് മായാവതിയുടെ മുന്‍ നേട്ടമായി പറയുന്നത്. ഇത്തവണ ജയിച്ചാല്‍ മായാവതി തൊഴില്‍ കൊണ്ടുതരുമെന്നാണ് ജാദവ വിഭാഗം കരുതുന്നത്. സൗജന്യ റേഷന്‍ അടക്കം നല്‍കിയതാണ് ബിജെപിക്ക് ഈ വിഭാഗത്തിനിടയില്‍ കരുത്ത് വളരാന്‍ കാരണം.

5

നാക്കൂരിലും സ്വാധീനം ബിജെപിക്കാണ്. 1.2 ലക്ഷം മുസ്ലീം വോട്ടര്‍മാര്‍ ഈ മണ്ഡലത്തിലുണ്ട്. ബിജെപി ഇവിടെഗ ഗുജ്ജര്‍ സ്ഥാനാര്‍ത്ഥിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. ക്രമസമാധാന പാലനം എന്നത് ബിജെപി ഉണ്ടാക്കിയെടുത്ത പ്രചാരണ തന്ത്രമാണ് നേതാക്കള്‍ പറയുന്നു. ഒബിസികള്‍ അടക്കം ബിജെപിയുടെ അവഗണനയില്‍ ദുരിതം നേരിട്ടിട്ടുണ്ട്. ബേഹത് അടക്കമുള്ള മണ്ഡലങ്ങളിലും ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം. മുന്‍ ഭരണത്തിന്റെ പ്രശ്‌നങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി ഉണ്ടാക്കിയിരിക്കുകയാണ് ബിജെപി. ഈ പ്രചാരണ തന്ത്രം ബിജെപിക്ക് യുപിയില്‍ അനുകൂല ഘടകമാണ്. അഖിലേഷ് ഇതിനെ മറികടന്നാല്‍ വിജയിക്കാനുള്ള സാധ്യത ശക്തമാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+