കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്നാഥ ക്ഷേത്രത്തിലെ പൈതൃക ഇടനാഴി നിര്‍മാണം; ബിജെഡിയ്‌ക്കെതിരെ ബിജെപി

Google Oneindia Malayalam News

പാട്‌ന: പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൈതൃക ഇടനാഴിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ചൊല്ലി വിവാദം കനക്കുന്നു. 800 കോടി രൂപയുടെ ശ്രീ മന്ദിര്‍ പരിക്രമ പദ്ധതിയുടെ ഭാഗമായി ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും നിര്‍മ്മാണം ഏറ്റെടുത്തിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍. ഇതിനിടെ മണ്ണിനടിയില്‍ ഏതെങ്കിലും പുരാവസ്തു നിധി കണ്ടെത്താന്‍നായി ഒഡീഷ സര്‍ക്കാര്‍ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ സര്‍വേ ആരംഭിച്ചു.

എസ് എം പി പി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിയുക്ത ഏജന്‍സിയായ ഒഡീഷ ബ്രിഡ്ജ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (ഒബിസിസി) ഗാന്ധിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ജിയോകാര്‍ട്ടെ റഡാര്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിനെ ജിപിആര്‍എസിനായി വിന്യസിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ് പുരി ജഗന്നാഥ ക്ഷേത്രം.

PURI

ചട്ടങ്ങള്‍ പ്രകാരം നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് ജി പി ആര്‍ എസ് ചെയ്തിരിക്കണം എന്നാണ്. എന്നാല്‍ നിര്‍മാണം ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ജി പി ആര്‍ എസ് സര്‍വേ നടത്തിയിരിക്കുന്നത്. ഇതാണ് വിവാദത്തിന് വഴിവെച്ചത്. ബി ജെ പി ദേശീയ വക്താവ് സംബിത് പത്ര, പുരി പാര്‍ലമെന്റ് അംഗം പിനാകി മിശ്രയുടെ നുണകള്‍ തുറന്നുകാട്ടിയെന്ന് വിമര്‍ശിച്ചു.

രേഖകള്‍ കാണിക്കുന്നത് പോലെ, ജിപിആര്‍എസ് യഥാവിധി ചെയ്തു എന്നും അതിനാല്‍ ജി പി ആര്‍ എസ് ചെയ്യാതെ കുഴിയെടുക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നുമാണ് പിനാകി മിശ്ര നേരത്തെ ട്വീറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇത് കള്ളമാണെന്ന് സംബിത് പത്ര ആരോപിച്ചു. എന്നാല്‍ ബി ജെ ഡി പുരി എംപിയെ പിന്തുണച്ച് രംഗത്തെത്തി.

 കേരളത്തിലും ബംഗാളിലും ബിജെപിയ്ക്ക് ഒന്നും ചെയ്യാനാവുന്നില്ല; ബിജെപി ബംഗാള്‍ ഉപാധ്യക്ഷന്‍ തൃണമൂലില്‍ കേരളത്തിലും ബംഗാളിലും ബിജെപിയ്ക്ക് ഒന്നും ചെയ്യാനാവുന്നില്ല; ബിജെപി ബംഗാള്‍ ഉപാധ്യക്ഷന്‍ തൃണമൂലില്‍

ജി പി ആര്‍ എസ് പഠനം നേരത്തെ നടത്തിയിരുന്നുവെന്നും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിനൊപ്പം ദേശീയ സ്മാരക അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. എന്നാല്‍, ജി പി ആര്‍ എസ് നടത്തിയിട്ടില്ലെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പറയുന്നത്. അര്‍ദ്ധരാത്രിയില്‍ രഹസ്യമായും തിടുക്കത്തിലുമാണ് ജി പി ആര്‍ എസ് നടത്തിയതെന്ന് പറഞ്ഞ സംബിത് പത്ര പറഞ്ഞു.

സര്‍ക്കാര്‍ ആദ്യം ജി പി ആര്‍ എസ് ചെയ്യണമായിരുന്നു, അതിനുശേഷം നിര്‍മ്മാണത്തിനായി മണ്ണ് കുഴിക്കാന്‍ പോകാമായിരുന്നു. മറിച്ച് സര്‍ക്കാര്‍ ആദ്യം മണ്ണ് കുഴിച്ച ശേഷം ജി പി ആര്‍ എസ് ചെയ്യുകയാണുണ്ടായത്. ഇത് അശാസ്ത്രീയമായ പ്രവര്‍ത്തനമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ക്ഷേത്ര പരിസരം കുഴിക്കുന്നതിനിടെ സിംഹത്തിന്റെ ശില കണ്ടെത്തിയിരുന്നു. ശിലകള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

15 ലധികം അടി കുഴിച്ച ശേഷമാണ് സിംഹത്തിന്റെ ശില കണ്ടെത്തിയത്. കുഴിക്കുന്നതിനിടെ ആയുധങ്ങള്‍ തട്ടി ശിലയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് പുരാവസ്തു വകുപ്പിന്റെ പരിശോധനയ്ക്ക് കാത്ത് നില്‍ക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എന്നാണ് ബി ജെ പി പറയുന്നത്.

English summary
BJP lashes out BJD on construction of Heritage Corridor at Puri Jagannath Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X