ഉത്തരാഖണ്ഡിലും ഓപ്പറേഷന്‍ താമരയുമായി ബിജെപി? കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായി ഉന്നതനേതാക്കളുടെ കൂടിക്കാഴ്ച
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് കിഷോര്‍ ഉപാധ്യായ ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം. തിങ്കളാഴ്ച രാത്രി ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുമായി കിഷോര്‍ ഉപാധ്യായ കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അജേയ കുമാറിന്റെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് ചുമതലയുള്ള ബി.ജെ.പിയുടെ പ്രഹ്ലാദ് ജോഷിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകളെ കിഷോര്‍ ഉപാധ്യായ നിഷേധിച്ചു. തന്റെ നേതൃത്വത്തിലുള്ള വനാധികാര്‍ ആന്തോളന്‍ എന്ന സംഘടനയുടെ ഭാഗമായാണ് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം ഉത്തരാഖണ്ഡില്‍ അധികാര തുടര്‍ച്ചയ്ക്കായി കഠിനശ്രമത്തിലാണ് ബി.ജെ.പി. 2017ല്‍ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ബി.ജെ.പി പരാജയപ്പെടുത്തിയിരുന്നു. 70 അംഗ നിയമസഭയില്‍ 57 സീറ്റുകളാണ് ബി.ജെ.പി നേടിയത്.
അതിനുശേഷം, ത്രിവേന്ദ്ര സിംഗ് റാവത്ത് മാര്‍ച്ച് 9 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു, ബി.ജെ.പി ഉന്നതരുടെ കൂട്ടായ തീരുമാനത്തെത്തുടര്‍ന്ന് അദ്ദേഹം രാജിവച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയും ലോക്സഭാ എംപിയുമായ തിരത് സിംഗ് റാവത്തിന്റെ മുഖ്യമന്ത്രിപദവും ഹ്രസ്വകാലമായിരുന്നു. പകരം പുഷ്‌കര്‍ സിംഗ് ധാമിയെ നിയമിച്ചു.

അതേസമയം ശക്തമായ തിരിച്ചുവരവിനാണ് കോണ്‍ഗ്രസ് ശ്രമം. ഇടഞ്ഞ് നിന്നിരുന്ന ഹരീഷ് റാവത്തിനെ അനുനയിപ്പിക്കാനായത് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കിയിട്ടുണ്ട്. മാത്രമല്ല മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്താനും കോണ്‍ഗ്രസിനാകുന്നുണ്ട്. ഏറ്റവുമൊടുവില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അനന്ത് റാം ചൗഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഞായറാഴ്ച ദല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അനന്ത് റാം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഉത്തരാഖണ്ഡില്‍ ഗര്‍വാള്‍, കുമയൂണ്‍, തെരായ് മേഖലകളില്‍ ആം ആദ്മിയ്ക്ക് മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരാണുള്ളത്. ഇതില്‍ ഗര്‍വാള്‍ മേഖലയില്‍ നിന്നുള്ള വര്‍ക്കിങ് പ്രസിഡന്റായിരുന്നു അനന്ത് റാം ചൗഹാന്‍. 2002 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2011 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സാധിച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയുടെ മുന്‍ നിരയിലാണ് ഉത്തരാഖണ്ഡിന്റെ സ്ഥാനം. സംസ്ഥാനത്ത് ഭരണം വിരുദ്ധ വികാരം ശക്തമാണ്, അതുകൊണ്ട് തന്നെ ബി.ജെ.പിയെ വീഴത്തി ഇത്തവണ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നുമാണ് പാര്‍ട്ടി നേതാക്കളുടെ അവകാശവാദം.












Click it and Unblock the Notifications