ആദ്യം നിങ്ങള്‍ മാതൃക കാണിക്കൂ..; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി, ഇത് വെറും ഷോ മാത്രം
ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ അകപ്പെട്ടുപോയ കുടിയേറ്റ് തൊഴിലാളികളെ തിരിച്ചയക്കുന്നതിന് റെയില്‍വെ ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 151 കോടി രൂപ ഇന്ത്യന്‍ റെയില്‍വേ സംഭാവന ചെയ്തുവെന്ന വാര്‍ത്തയടക്കം പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ദിവസങ്ങളായി തൊഴിലും കൂലിയും ഇല്ലാതെ കഷ്ടപ്പെടുന്നവരോട് അമിത ചാര്‍ജ്ജ് ഈടാക്കുന്ന റെയില്‍വെ മറുകൈ കൊണ്ട് 151 കോടി രൂപ പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയിരിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം
സ്വദേശത്തേക്ക് മടങ്ങിപ്പോവുന്ന അതിഥി തൊഴിലാഴികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തൊഴിലാളികളില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന് ആരോപിച്ച സോണിയാ ഗാന്ധിയും കേന്ദ്രത്തിനെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ത്തിയത്.

സോണിയ പറഞ്ഞത്
ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അതിഥി തൊഴിലാളികളില്‍ നിന്നും യാത്രാ നിരക്ക് ഈടാക്കാനുള്ള റെയില്‍വേയുള്ള തീരുമാനം ആശങ്കപ്പെടുത്തുന്നതാണെന്ന് സോണിയ അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ വളര്‍ച്ചയുടെ അംബാസിഡര്‍മാരായ തൊഴിലാളികള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആണെന്നും സോണിയ പറഞ്ഞു.

ട്രംപിനെ സ്വീകരിക്കാന്‍
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ 100 കോടി മുടക്കിയ സര്‍ക്കാറിന് 100 കോടി മുടക്കി അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ്ജ് വഹിക്കാന്‍ സാധിക്കില്ലേയെന്നും സോണിയ ചോദിച്ചു. ഭക്ഷണണവും വെള്ളവും മരുന്നും പണവും ഗാതഗ സൗകര്യങ്ങളും ഇല്ലാതെ കാല്‍നടയായി സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് നിര്‍ബന്ധിതരായിരിക്കുന്നത്.

ആശങ്കെപ്പെടുത്തുന്നു
ഇത്തരം ഒരു സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരും റെയില്‍വെ മന്ത്രാലയവും ഇവരില്‍ നിന്നും യാത്രാക്കൂലി ഈടാക്കുന്നത് ആശങ്കെപ്പെടുത്തുന്നു. തൊഴിലാളികള്‍ക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും നല്‍കണമെന്ന കോണ്‍ഗ്രസിന്‍റെ നിരന്തരമായ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.

കോണ്‍ഗ്രസ് വഹിക്കും
നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ ആവശ്യക്കാരായ മുഴുവ്‍ തൊഴിലാളികളുടേയും നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കിയിരുന്നു. ഒരോ സംസ്ഥാനങ്ങളിലേയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോടാണ് ഈ ചിലവ് വഹിക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടത്.

വെറും ഷോ
എന്നാല്‍ തൊഴിലാളികളുടെ യാത്രാ വിഷയത്തില്‍ കോണ്‍ഗ്രസ് വെറും ഷോ കാണിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ പ്രതികരണം. സാമൂഹിക അകലം ഉറപ്പാക്കി യാത്ര നടത്തുന്നതിനായി പരമാവധി ഉള്‍ക്കൊള്ളാനാവുന്നതിന്‍റെ പകുതി ആളുകളുമായിട്ടാണ് ട്രെയിനുകള്‍ യാത്ര നടത്തിയത്. ഇതിന്‍റെ ചിലവ് കേന്ദ്ര സര്‍ക്കരാണ് വഹിക്കുന്നതെന്നും കേന്ദ്ര വ്യക്തമാക്കി.

85%സബ്‌സിഡി
ഒരു സ്റ്റേഷനിലും ടിക്കറ്റുകള്‍ വില്‍ക്കാന്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ബിജെപി വക്താവ് സാംബിത് പാത്ര ട്വിറ്ററിലൂടെ വ്യക്തമാക്കി. യാത്രാക്കൂലിയില്‍ 85%സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ബാക്കി 15% സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കേണ്ടത്. സര്‍ക്കാരുകള്‍ക്ക് പണം നല്‍കാന്‍ സാധിക്കുമെന്നും ബിജെപി വക്താവ് പറഞ്ഞു.

നിര്‍ദേശം പാലിക്കാന്‍ പറയൂ
ആദ്യ നിങ്ങള്‍ (കോണ്‍ഗ്രസ്) ഭരിക്കുന്ന സംസ്ഥാനങ്ങളോട് നിര്‍ദേശം പാലിക്കാന്‍ പറയൂ എന്നും സാംബിത് പാത്ര രാഹുലിനോടായി പറഞ്ഞു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ പണം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കായി ഓടുന്ന ശ്രമിക് എക്സ്പ്രസിൽ ആകെ 1,200 ടിക്കറ്റുകളാണ് ഉള്ളതെന്നും ഇത് റെയിൽവേ സംസ്ഥാന സർക്കാരുകൾക്കാണ് നൽകുന്നതെന്നും പാത്ര പറയുന്നു.
Recommended Video

സുബ്രഹ്മണ്യന്‍ സ്വാമി
അതേസമയം, അതിഥി തൊഴിലാളികള്‍ ഇനം പണം അടയ്ക്കേണ്ടതില്ലെന്നും സൗജന്യമായി യാത്ര ചെയ്യാമെന്നും ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്. റെയിൽ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫിസുമായി സംസാരിച്ചിരുന്നെന്നും ടിക്കറ്റ് നിരക്കിന്റെ 85% കേന്ദ്ര സർക്കാരും വഹിക്കും. ഉതു സംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം മന്ത്രാലയം ഇറക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications