ബിജെപി നേതൃത്വം സീറ്റ് നല്‍കിയില്ല, പൊട്ടിക്കരഞ്ഞ് എംഎല്‍എ!! ഒപ്പം അണികളുടെ പ്രക്ഷോഭവും!!

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂട് കടുത്ത് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ വലിയ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രശസ്തനായ എംഎല്‍എ ഷാഷില്‍ നമോഷിക്ക് സീറ്റ് ലഭിച്ചില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ അദ്ദേഹം നടത്തിയ പ്രതികരണം കടുത്ത നിരാശ പ്രകടമാക്കുന്നതായിരുന്നു. ഗുര്‍ബര്‍ഗ് സിറ്റിയില്‍ വച്ച് മാധ്യമങ്ങളെ കണ്ട നമോഷി അവര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്, 82 സ്ഥാനാർത്ഥികള്‍ പട്ടികയിൽ!

1

പാര്‍ട്ടിക്കായി ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താന്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേരില്ലെന്ന കാര്യം ഞെട്ടിച്ചു കളഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പക്ഷേ വളരെയേറെ വേദനയുണ്ടെന്നും നമോഷി പറഞ്ഞു. അതേസമയം എംഎല്‍എയുടെ കരച്ചില്‍ ട്രെന്‍ഡിങായി മാറിയിട്ടുണ്ട്. എന്നാല്‍ നമോഷിയുടെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെന്ന സൂചനയാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം. കഴിഞ്ഞ 82 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടികയാണ് പുറത്തുവിട്ടത്. യെദ്യൂരപ്പയ്ക്കും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്കും താല്‍പര്യമില്ലാത്ത വ്യക്തിയാണ് നമോഷി എന്നാണ് സൂചന.

2

അതേസമയം നമോഷിക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ വ്യാപക അക്രമമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുയായികള്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിക്കുകയും സര്‍ക്കാരിനെതിരെ ബിജെപി നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഗുല്‍ബര്‍ഗയില്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവിടെ ചന്ദ്രകാന്ത് പാട്ടീലിനെയാണ് നമോഷിക്ക് പകരം ബിജെപി നേതൃത്വം മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായി. ചന്ദ്രകാന്ത് പാട്ടീലുമായി നമോഷി അത്ര നല്ല ബന്ധത്തില്‍ അല്ല ഉള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്.

കർ‍ണാടക കോൺഗ്രസിൽ പൊട്ടിത്തെറി!! പാർട്ടി ഓഫീസ് അടിച്ചു തകർത്തു, സീറ്റ് നിഷേധിച്ചത് പ്രകോപിപ്പിച്ചു

ഹർത്താൽ നടത്തിയവർ 'പെടും'; ശക്തമായ നിയമ നടപടിയുമായി പോലീസ്, സംസ്ഥാനത്തെങ്ങും എൻഡിഎഫ് അക്രമം!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
BJP Leader Breaks Down After Party Didn’t Give Him Ticket

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്